Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മിലൂടെ പണം നഷ്ടപ്പെടില്ല, ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങൾ!

atm Representative Image

തലസ്ഥാനത്തു നടന്ന എടിഎം കവര്‍ച്ച നമ്മുടെ പണം ബാങ്കുകളില്‍ എത്രത്തോളം സുരക്ഷിതമാണെന്ന സംശയം ജനിപ്പിക്കുന്നതാണ്. മിക്ക ഇന്ത്യന്‍ ബാങ്കുകളും എൻസിആർ എടിഎം ആണുപയോഗിക്കുന്നത്. അതു നമ്പര്‍ ലോക്ക് ഉപയോഗിച്ചാണു പൂട്ടുന്നത്. എ​ൻസിആർ എടിഎം തുറന്നാല്‍ നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ വെക്കാന്‍ ചെറിയ പ്ലാസ്റ്റിക്ക് പെട്ടികള്‍ ഉണ്ട്. എടിഎം ലോഡ് ചെയ്യുന്ന ആള്‍ ഈ പെട്ടികള്‍ അറിയാതെ തെറ്റിച്ചു വെച്ചാല്‍ നിങ്ങള്‍ നൂറു രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ അഞ്ഞൂറും, അഞ്ഞൂറു രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ നൂറു രൂപയും കിട്ടും !

തലസ്ഥാനത്തു നടന്ന സ്കിമ്മിങ് പോലുള്ള ഫ്രോഡില്‍ കൂടി പണം നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ല. പോളണ്ടിളും ജപ്പാനിലുമൊക്കെ ഉള്ളതുപോലെ അതിസുരക്ഷിതമായ ഫിംഗര്‍ പ്രിന്‍റ് എടിഎമ്മുകൾ ഇന്ത്യയിലും ഉടന്‍ വരുമെന്നു പ്രതീക്ഷിക്കാം. പല ന്യൂ ജനറേഷൻ പ്രൈവറ്റ് സെക്റ്റർ ബാങ്കുകളും പ്രതിദിനം 40,000 രൂപ വരെ എടിഎം വഴി പിന്‍വലിക്കാന്‍ അവസരം തരുന്നു. ഇതുവഴി ദിവസം 40,000 രൂപവരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള കാര്യം മറക്കരുത്. ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഇക്കാലത്ത് ജീവിക്കാന്‍ പറ്റില്ല . പക്ഷേ നമ്മള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം എങ്ങനെ സുരക്ഷിതമായി ബാങ്കില്‍ ഇടാം എന്നാണു ശ്രദ്ധിക്കേണ്ടത്.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

1 കഴിവതും ബാങ്ക് കൗണ്ടര്‍ വഴി പണം പിന്‍വലിക്കുക.

2 എടിഎം വഴിയാണു പണം പിന്‍വലിക്കുന്നതെങ്കില്‍ പിൻ മറച്ചു പിടിച്ച് എന്റർ ചെയ്യുക. 1234 പോലുള്ള പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക

3 പാസ്‌വേഡ് ഡെബിറ്റ് കാര്‍ഡിന്‍റെ പുറകിലും മറ്റും എഴുതി വെയ്ക്കാതിരിക്കുക, പാസ്‌വേഡ് മാറ്റാരുമായും പങ്കുവെക്കാതിരിക്കുക.

4 പ്രതിദിന വിത്ഡ്രോവല്‍ പരിമിതപ്പെടുത്തുക. ബാങ്ക് ബാലന്‍സ് സ്ഥിരമായി പരിശോധിക്കുക.

5 വിത്ഡ്രോ ചെയ്യുന്നതിനു മൊബൈല്‍ അലേര്‍ട്ട് ആക്ടിവേറ്റ് ചെയ്യുക

Your Rating: