Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വവർഗ ദമ്പതികൾക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ, ലോകത്തിൽ ആദ്യം?

triplates

സാധാരണ അച്ഛനമ്മമാർ എന്നാണ് മാതാപിതാക്കളെ പറയുക. എന്നാൽ സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയില്‍ നിന്നുള്ള ഈ മൂന്ന് കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും അച്ഛൻമാരാണ്. മാത്രമല്ല  മൂവരും പുരുഷ ഡി എൻ എ യുമായാണ് പിറന്നിരിക്കുന്നത്. ആകെ കൺഫ്യൂഷൻ ആകുന്നുണ്ടോ? സംഗതി സത്യമാണ്. സ്വവർഗ ദമ്പതികളായ ക്രിസ്റ്റോയ്ക്കും തിയോ മെനലോവോയ്ക്കുമാണ് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ ഉണ്ടായിരിക്കുന്നത്. സ്വവർഗ ദമ്പതികൾക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് ലോകത്തിൽ ആദ്യ സംഭവമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സ്വവർഗ ദമ്പതികൾക്ക് കുട്ടികൾ സാധാരണ കിട്ടാക്കനിയാണ്. ഒന്നുകിൽ ദത്തെടുക്കണം അല്ലെങ്കിൽ വാടകഗർഭപാത്രം തേടണം. ദത്തെടുക്കന്നതിനേക്കാൾ വാടകഗർഭപാത്രത്തിലൂടെ കുട്ടികൾ ഉണ്ടാവാനാണ് ഇവർ കൂടുതൽ ആഗ്രഹിച്ചത്. പക്ഷേ അതത്ര നിസാരമായിരുന്നില്ല. സ്വവർഗ ദമ്പതികൾക്ക് വാടകഗർഭപാത്രം നൽകാൻ പലരും തയ്യാറായില്ല. ഇവരുടെ അയൽവാസിയായയ അത്ലറ്റ് ഓസ്കാർ പ്രറ്റോറിയോസ് വഴിയാണ് ഇവർക്ക് വാടകഗർഭപാത്ര നൽകാൻ തയ്യാറായ സ്ത്രീയെ പരിചയപ്പെടുന്നത്.

രണ്ട് ഭ്രൂണത്തിൽ ഒന്നിൽ ക്രിസ്റ്റോയുടെ ബീജവും രണ്ടാമത്തേതിൽ തിയോയുടെ ബീജവുമായി ക്രിത്രിമ സങ്കലനം നടത്തി വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. പത്താം മാസത്തെ സ്കാനിംഗിലാണ് ഒരു ഭ്രൂണം വിഭജിച്ച് മൂന്നാമത്തെ കുട്ടിയുടലെടുക്കുകയായിരുന്നുവെന്ന് മനസിലായത്. രണ്ട് പെണ്‍കുഞ്ഞുങ്ങളും ഒരാണ്‍കുട്ടിയുമാണ് ജനിച്ചത്. ഇതിൽ രണ്ട് പേർ സരൂപ ഇരട്ടകളാണ്. ജോഷ്വാ, സോയ്, കേറ്റ് എന്നാണ് ഈ കുരുന്നുകളുടെ പേരുകൾ. എന്തായാലും അച്ഛൻമാരായ ഈ അച്ഛനമ്മമാർ ഹാപ്പിയാണ് തങ്ങൾ ആഗ്രഹിച്ചതിലധികം ലഭിച്ചതിന്.

Your Rating: