Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിയോണിയ്ക്ക് ട്രെയിൻ തന്നെ വീട്

Leonie Muller

എല്ലാവർക്കും അവരവരുടെ വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും ചെന്നെത്താനുള്ള മാർഗം മാത്രമാണ് ട്രെയിൻ എങ്കിൽ ലിയോണി മുള്ളർ എന്ന ജർമൻ പെൺകുട്ടിയ്ക്ക് ട്രെയിൻ ഒരു വീടു കൂടിയാണ്. ഇരുപത്തിമൂന്നുകാരിയായ ബിരുദ വിദ്യാർത്ഥിനി ലിയോണിയുടെ ഔദ്യോഗിക ജീവിതവും വിശ്രമവേളകളുമെല്ലാം ട്രെയിനിൽ തന്നെയാണ്. വീട്ടുടമയുമായുള്ള തർക്കത്തിനൊടുവിലാണ് ലിയോണിയിക്ക് നാ‌ടുംവീടും ഉപേക്ഷിച്ച് താമസം ട്രെയിനിലേക്ക് മാറ്റേണ്ടി വന്നത്. ഏറെക്കാലം ജീവിച്ച വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നപ്പോൾ എടുത്ത തീരുമാനമായിരുന്നു ഇനിമുതൽ സ്ഥിരമായി എവിടെയും താമസിക്കില്ലെന്ന്.

Leonie Muller

അധികം വൈകാതെ ലിയോണി രാജ്യത്തിനകത്തെ എല്ലാ ട്രെയിനുകളിലും സൗജന്യമായി കഴിയാനുള്ള മന്ത് ലി ടിക്കറ്റും സ്വന്തമാക്കി. ഇപ്പോൾ ലിയോണിയുടെ ദിവസത്തിൽ പകുതിയും ട്രെയിനിൽത്തന്നെയായി. പക്ഷേ ഉറങ്ങാൻ സമയമാകുമ്പോൾ ട്രെയിൻ യാത്രയ്ക്ക് ചെറിയ ഇടവേള നൽകി മുത്തശ്ശിയ്ക്കും അമ്മയ്ക്കും ബോയ്ഫ്രണ്ടിനുമൊക്കെ കൂടെ അപാർട്മെന്റ് ജീവിതത്തിലേക്കും ലിയോണി പോകാറുണ്ട്. അപാർട്മെന്റ് ജീവിതം ഉപേക്ഷിച്ചതോടെ താൻ സ്വാതന്ത്രമറിഞ്ഞു തുടങ്ങിയെന്ന് ലിയോണി പറയുന്നു.

ട്രെയിന്‍ ഇപ്പോൾ വീടുപോലെ തന്നെയായി. കൂടുതൽ സുഹൃത്തുക്കളെ കാണുന്നതിനൊപ്പം വിവിധ നഗരങ്ങളും സന്ദർശിക്കാം. ഒരുതരത്തിൽ പറഞ്ഞാൽ മുഴുവൻ സമയ വെക്കേഷൻ പോലെയാണ് ജീവിതം- ലിയോണി പറയുന്നു. ട്രെയിനിൽ ജീവിക്കാൻ തുടങ്ങിയതോടെ സാമ്പത്തികപരമായും ഭദ്രമാവാൻ തുടങ്ങി. നേരത്തെ അപാർട്മെന്റിനു വേണ്ടി 450 ഡോളർ കൊടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 380 ഡോളർ െകാടുത്താൽ മതി.

ചിത്രത്തിനു കടപ്പാട്:ഫേസ്ബുക്ക്