Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രിയിൽ ആത്മഹത്യ ചെയ്ത ഡോക്ടറുടെ പ്രേതം !

Ghost ഹോണ്ടുറാസിലെ സ്കൂൾ ഓഫ് ഹോസ്പിറ്റൽ യൂണിവേഴ്സിറ്റാരിയോയിൽ പതിഞ്ഞ പ്രേതരൂപം

നിങ്ങൾ പ്രേതത്തിൽ വിശ്വസിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഈ മുപ്പത്തിയഞ്ചു െസക്കന്‍ഡു മാത്രമുള്ള വിഡിയോ നിങ്ങളുടെ ധാരണയെ തിരുത്തും. ഹോണ്ടുറാസിലെ സ്കൂൾ ഓഫ് ഹോസ്പിറ്റൽ യൂണിവേഴ്സിറ്റാരിയോയിൽ പതിഞ്ഞ പ്രേതരൂപമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആത്മഹത്യ ചെയ്ത ഒരു ഡോക്ടറുടെ പ്രേതമാണത്ര ഇത്.

ആശുപത്രി വരാന്തയിലേക്ക് എത്തിനോക്കുന്ന ഒരു രൂപം, ഒരുതവണയല്ല പല തവണ ആ രൂപം വാതിലിന് മുന്നിലൂടെ നീങ്ങാൻ ശ്രമിക്കുകയാണ്. ആരോ നീട്ടിപ്പിടിച്ച കാമറയിലേക്കാണ് രൂപം ഒളിഞ്ഞ് നോക്കുന്നത്. ഒറ്റനോട്ടത്തിൽ ബെയ്ജ് നിറമുള്ള ഈ രൂപം പ്രായം ചെന്ന ഒരാൾ ആശുപത്രി വരാന്തയിലൂടെ നീങ്ങുന്നതു പോലെ തോന്നും. എന്നാൽ രൂപം ആശുപത്രി ഉപകരണങ്ങളെ മറികടന്നു നീങ്ങുന്നതോടെ കാഴ്ച ഭീതിപ്പെടുത്തുന്നതാകും. കൈകാലുകളില്ലാത്ത സുതാര്യമായ ആ രൂപം പതിയെ ആശുപത്രിക്കുള്ളിലേയ്ക്ക് മാഞ്ഞ് പോകുകയാണ്.

വരാന്തയിലൂടെയുള്ള എത്തിനോട്ടം മാത്രമല്ല രോഗികളുടെ മുറിയിലെ ലൈറ്റ് കത്തിക്കുകയും കെടുത്തുകയും ഡോക്ടർ പ്രേതത്തിൻറെ വിനോദമാണ്. ഹോണ്ടുറാസിൻറെ ഒഫിഷ്യൽ ഫേയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗതി സത്യമായാലും തോന്നലായാലും ആശുപത്രിയിലെ ജീവനക്കാർ ഇപ്പോൾ ഭീതിയിലാണെന്നു പ്രത്യേകം പറയേണ്ടല്ലോ.
 

Your Rating: