Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിയെ പൊണ്ണത്തടിച്ചിയാക്കി കാമുകൻ, ഒടുവിൽ പിരിയൽ, പ്രതികാരം!

 Christine Carter ക്രിസ്റ്റീന്‍ കാർട്ടർ വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

തന്റെ കാമുകി സുന്ദരിയായിരിക്കണമെന്നേ ഏതു കാമുകന്മാരും ആഗ്രഹിക്കൂ. അതു മാത്രമല്ല കാമുകിയ്ക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്രം കൂടി നൽകുന്നതാകണം ഒരു നല്ല കാമുകൻ. എന്നാൽ ഇവിടെയൊരു കാമുകൻ വണ്ണം കുറയ്ക്കാനുള്ള കാമുകിയുടെ ആഗ്രഹത്തെ എതിർത്തുവെന്നു മാത്രമല്ല പൊണ്ണത്തടിച്ചിയായി അവൾ മറ്റുള്ളവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നതിൽ ആഹ്ലാദിക്കുകയും ചെയ്തിരിക്കുകയാണ്. 28കാരിയായ ക്രിസ്റ്റീന്‍ കാർട്ടർ ആണ് കാമുകന്റെ അസാധാരണ സ്വഭാവത്താൽ പരിഹാസ്യ പാത്രമായത്.

 Christine Carter അത്ഭുതകരമെന്നു പറയട്ടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ഇന്ന് 68 കിലോയോളം ക്രിസ്റ്റീൻ കുറച്ചു കഴിഞ്ഞു.

കാമുകി അമിതവണ്ണത്തോടെയിരുന്നാൽ തന്നെ വിട്ടുപോകില്ലെന്ന ധാരണയായിരുന്നു കാമുകന്. 16 മാസം ഒന്നിച്ചുണ്ടായിരുന്ന പ്രണയത്തിനിടയിൽ കാമുകന്റെ നിർബന്ധം കൊണ്ടു ക്രിസ്റ്റീൻ 125 കിലോ ആയി. താനെന്തു ധരിക്കണമെന്നും വണ്ണം വെക്കാന്‍ എന്തൊക്കെ കഴിക്കണമെന്നു വരെ അയാൾ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. തന്നെ മറ്റുള്ളവർ നോക്കുന്നതുപോലും അസൂയയോടെയാണ് കാമുകൻ കണ്ടിരുന്നതെന്നും ബന്ധം ഒട്ടും സുഖകരമല്ലാതായതോടെയാണ് പിരിയാൻ തീരുമാനിച്ചതെന്നും ക്രിസ്റ്റീന്‍ പറയുന്നു. വണ്ണം വീണ്ടും വെക്കാനായി തുടരെത്തുടരെ ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടിരുന്നു, ചില ദിവസങ്ങളിൽ അര്‍ധരാത്രി പോലും.

 Christine Carter നിങ്ങളുടെ ശരീരം സംബന്ധിച്ച എന്തു തീരുമാനവും എടുക്കാനുള്ള അവകാശവും നിങ്ങളുടെതു മാത്രമാണ്, മറ്റൊരാൾക്കും അക്കാര്യത്തിൽ ഇടപെടാനുള്ള അവസരം ഉണ്ടാക്കരുതെന്നും ക്രിസ്റ്റീന്‍ പറയുന്നു

പക്ഷേ അന്നെല്ലാം കാമുകനോടുള്ള അന്ധമായ സ്നേഹമാണു തന്നെ അങ്ങനെയെല്ലാം ചെയ്യിച്ചത്. അത്ഭുതകരമെന്നു പറയട്ടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ഇന്ന് 68 കിലോയോളം ക്രിസ്റ്റീൻ കുറച്ചു കഴിഞ്ഞു. നിങ്ങളുടെ ശരീരം സംബന്ധിച്ച എന്തു തീരുമാനവും എടുക്കാനുള്ള അവകാശവും നിങ്ങളുടെതു മാത്രമാണ്, മറ്റൊരാൾക്കും അക്കാര്യത്തിൽ ഇടപെടാനുള്ള അവസരം ഉണ്ടാക്കരുതെന്നും ക്രിസ്റ്റീന്‍ പറയുന്നു. മാത്രമല്ല തന്റെ മുൻകാമുകനോടുള്ള മധുരപ്രതികാരം കൂടിയാണ് ഈ മാറ്റമെന്നും ക്രിസ്റ്റീൻ.
 

Your Rating: