Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവ് കീറിമുറിച്ചു, കണ്ണിൽ മഷി നിറച്ചു, ഭ്രാന്തല്ല, ഫാഷനത്രേ!!!

Grace Neutral ഗ്രേസ് ന്യൂട്രൽ

സുന്ദരിയാകുന്നത് എങ്ങനെയെന്നല്ല, വ്യത്യസ്തമായി സുന്ദരിയാകുന്നത് എങ്ങനെയെന്നാണ് ഭൂരിഭാഗം പെൺകുട്ടികളുടെയും ചിന്ത. നാലാളുകൾക്കിടയിൽ തനിക്കു മാത്രമായൊരു പ്രത്യേകതയ്ക്കു വേണ്ടി എന്തു ചെയ്യാനും തയ്യാറുള്ള െപൺകുട്ടികളുണ്ട്. അത്തരത്തിലൊരു പെൺകുട്ടിയാണ് ഇരുപത്തിയഞ്ചുകാരിയായ ഗ്രേസ് ന്യൂട്രൽ. സാധാരണ സൗന്ദര്യത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന സൗന്ദര്യത്തിനായി ഗ്രേസ് ചെയ്ത കാര്യങ്ങൾ കേട്ടാൽ തലയിൽ കൈ വച്ചു പോകും. കാരണം വെറൈറ്റിയ്ക്കും ഒരു പരിധിയൊക്കെയില്ലേ..?

Grace Neutral ഗ്രേസ് ന്യൂട്രൽ

ടാറ്റൂ ആർട്ടിസ്റ്റായ ഗ്രേസ് വ്യത്യസ്തയാകുവാൻ ആദ്യം ചെയ്തത് തന്റെ പൊക്കിൾ നീക്കിയതാണ്. നാവിനറ്റം കീറി രണ്ടാക്കുകയും കണ്ണിലാകെ പർപ്പിൾ മഷി ഇൻജക്റ്റ് ചെയ്യുകയും ചെയ്തു. മാത്രമല്ല ചെവികളും റീഷേപ് ചെയ്തു. ഇതൊക്കെയും ചെയ്തതോ സ്വപ്നസുന്ദരിയാകുവാൻ. സാധാരണ സൗന്ദര്യ സങ്കൽപങ്ങളൊന്നും ഗ്രേസിനെ ഒട്ടുമേ ആകർഷിക്കില്ല. താങ്കൾ സുന്ദരിയാണല്ലോ പിന്നെന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്നു ചോദിക്കുന്നവരോട് ഗ്രേസിന് ഒന്നേ പറയാനുള്ളു നിങ്ങളുടെ മനസിലെ സൗന്ദര്യമൊന്നും എന്നെ ബാധിക്കില്ല സുഹൃത്തുക്കളേ.

Grace Neutral ഗ്രേസ് ന്യൂട്രൽ

പൊക്കിൾ നീക്കം ചെയ്തത് ഈസിയായിരുന്നെങ്കില്‍ ചെവിയുടെ രൂപം മാറ്റിയത് കുറച്ചു കഷ്ടപ്പെട്ടിരുന്നു. ഇരുചെവികൾക്കുമായി രണ്ടുമണിക്കൂറോളം എടുത്തു. പക്ഷേ താന്‍ ഇതുമൂലമുണ്ടാകുന്ന എന്തു ബുദ്ധിമുട്ടുകളും സ്വീകരിക്കാൻ നേരത്തെ തയ്യാറായിരുന്നതിനാൽ കൂടുതൽ പ്രശ്നമൊന്നും തോന്നിയില്ല. കൃഷ്ണമണിയ്ക്കു നിറം മാറ്റലായിരുന്നു മറ്റൊരു ശ്രമകരമായ പരിപാടി. ചിലപ്പോൾ അന്ധയായേക്കാമെന്നു വരെ മുന്നറിയിപ്പു തന്നിരുന്നു. ഇനി തനിക്കു വട്ടാണെന്നു പറയുന്നവര്‍ക്കും ഗ്രേസ് ചെവി കൊടുക്കില്ല, സത്യസന്ധരായി നിങ്ങളായി തന്നെ ഇരുന്നാൽ സന്തോഷം തനിയെ വന്നോളുമെന്നാണ് മോഡൽ കൂടിയായി ഗ്രേസിന്റെ വാദം.

Your Rating: