Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസിലാൻഡ് റഗ്ബി ടീമിന്റെ വിജയരഹസ്യം ഹാക !

Rugby മത്സരത്തിനു മുന്നോടിയായി ഹാക അവതരിപ്പിക്കുന്ന ന്യൂസിലാന്‍ഡ് റഗ്ബി ടീം

റഗ്ബി ലോകകപ്പിൽ മുത്തമിട്ട കിവികളുടെ വിജയരഹസ്യം എന്താണെന്നറിയാമോ? ഹാകാ തന്നെ.. ഹാകയോ ഇതെന്തെന്നു ആലോചിച്ച് തല പുണ്ണാക്കേണ്ട, ന്യൂസിലാൻഡിലെ ഒരു പരമ്പരാഗത നൃത്തരൂപമാണിത്. യുദ്ധത്തിനും മറ്റും മുന്നോടിയായി എതിർടീമിനെ വെല്ലുവിളിക്കുകയാണിവർ ഹാകയിലൂടെ. ആൾ ബ്ലാക്സ് എന്നു പേരുകേട്ട കിവിയിലെ റഗ്ബിപ്പോരാളികളും ഗ്രൗണ്ടിൽ കളിയാരംഭിക്കും മുമ്പു തുടങ്ങും ഹാകാപ്പോർ വിളി. ഇക്കഴിഞ്ഞ ദിവസം അയൽക്കാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി മൂന്നാം തവണയും റഗ്ബി ലോകകപ്പ് മുത്തമിടുന്ന ഓൾ ബ്ലാക്സിന്റെ വിജയരഹസ്യവും ഇനി ഹാകാ തന്നെയാണോ? ഫൈനലിൽ പതിനേഴിന് എതിരെ 34 പോയിന്റിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്.

യുദ്ധക്കളത്തിൽ മാവോരി ജനത അനുവർത്തിക്കുന്ന പരമ്പരാഗത പോരാട്ട നൃത്തമാണിത്. ഗോത്രവർഗത്തിന്റെ അഭിമാനത്തെയും ശക്തിയെയയും ഐക്യത്തെയും എതിരാളിക്കു മുന്നിൽ തുറന്നു കാണിക്കാനാണ് ഹാകാ നൃത്തം ചെയ്യുന്നത്. അക്രമാസക്തമായ ചുവടുവെപ്പുകളും മന്ത്രങ്ങൾക്കു സമാനമായ വരികളുമാണ് ഹാകയുടെ പ്രത്യേകത. കൈകളും കാലുകളും കണ്ണും നാക്കും ശബ്ദവുമെല്ലാം ഒരുപോലെ ഉപയോഗിക്കുന്ന നൃത്തരൂപമാണിത്.എന്തിനും തയ്യാറാണെന്ന് എതിർപക്ഷത്തെ അറിയിക്കുക കൂടിയാണ് ഹാകയിലൂടെ. ഇന്നും മാവോരി വിഭാഗങ്ങൾക്കിടയിലെ ആഘോഷങ്ങളിലും ഹാകയ്ക്ക് സ്ഥാനമുണ്ട്.

Rugby മത്സരത്തിനു മുന്നോടിയായി ഹാക അവതരിപ്പിക്കുന്ന ന്യൂസിലാന്‍ഡ് റഗ്ബി ടീം

കളിക്കളത്തിൽ എതിരാളിയെ വെല്ലുവിളിക്കാനാണെങ്കിൽ ആഘോഷവേളകളിൽ അതിഥിയെ സൽക്കരിക്കലും മരണമുഹൂർത്തങ്ങളില്‍ വിഷമാവസ്ഥയെ തരണം ചെയ്യലുമൊക്കെയാണ് ഹാക്കയിലൂടെ ലക്ഷ്യമിടുന്നത്. ന്യൂസിലാൻഡിലെ നാഷണൽ റഗ്ബി ടീം മത്സരങ്ങൾക്കു മുന്നോടിയായി ഹാകാ ശീലിക്കാൻ തുടങ്ങിയതോടെയാണ് ഹാകയ്ക്ക് ലോകമൊട്ടാകെ പ്രചാരമേറിയത്. പ്രധാനമായും പുരുഷന്മാരാണ് ഹാക ചെയ്യാറുള്ളത്. ഹാക തന്നെ നിരവധിയുണ്ട്. സന്ദർഭത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് സന്തോഷമോ ധീരതയോ മറ്റെന്തെങ്കിലും വികാരങ്ങളോ പ്രകടിപ്പിക്കാൻ അവർ ഹാക ഉപയോഗിക്കുന്നു. യുദ്ധത്തിനു മുന്നോടിയായി ഹാക അവതരിപ്പിച്ചില്ലെങ്കിൽ അതു യുദ്ധത്തിന്റെ വിജയത്തെ വിപരീതമായി ബാധിക്കുമെന്നായിരുന്നു മാവോരി ജനതയുടെ വിശ്വാസം.

Rugby മൂന്നാംതവണയും റഗ്ബി ലോകകപ്പില്‍ മുത്തമിട്ട ആഘോഷത്തിൽ ന്യൂസിലാൻഡ് റഗ്ബി ടീം

പരമ്പരാഗതമായ കാ മേറ്റ് ഹാകയാണ് ന്യൂസിലാൻഡ് ടീം അവതരിപ്പിക്കുന്നത്. ദേശീയതയെയും ഒത്തൊരുമയെയും എടുത്തു കാണിക്കുകയാണവർ ഹാകയിലൂടെ. ആധുനിക കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലിക്കാവുന്ന ഹാകയും നിലവിലുണ്ട്. നിരവധി ഹാകയിൽ ഏറ്റവുംപേരുകേട്ട ഹാക കാ മേറ്റ് ആണ്. Ngāti Toa ഗോത്രത്തിന്റെ തലവന് ആദരസൂചകമായി സമർപ്പിച്ച ഈ ഹാകാ ഗാനമാണ് ഇന്ന് ന്യൂസിലാൻഡ് റഗ്ബി ടീമും അനുവർത്തിക്കുന്നത്. 1906ലാണ് ഓൾ ബ്ലാക്സ് ആദ്യമായി കാ മേറ്റ് ഹാകാ അവതരിപ്പിച്ചതെന്നാണ് കരുതുന്നത്.

പ്രശസ്തമായ ഒരു കാ മേറ്റ് ഹാക ഗാനം

Leader

KA MATE! KA MATE!

We're going to die! We're going to die!

We were at war

Chorus

KA ORA, KA ORA!

We're going to live! We're going to live!

But now there is peace.

Leader

KA MATE! KA MATE!

We're going to die! We're going to die!

We thought we were all going to die

Chorus

KA ORA, KA ORA!

We're going to live! We're going to live!

but now we are safe

All together

TENEI TE TANGATA PU'RU-HURU

This is the man, so hairy

because our leader, so strong and masculine,

NA'A NEI TIKI MAI WHAKA-WHITI TE ...

who fetched, and made shine the

has unified us and brought back the sunny days of

... RA! UPANE! KA UPANE!

sun! Together! All together ... !

peace. We are all working in harmony, side by side,

A UPANE! KA UPANE!

Together! All together ... !

moving in unison like the hairs on our chief's legs

WHITI TE RA!

To sun shines!

to prolong these sunny days of peace.