Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയപ്പെടുത്തുന്ന' കണ്ണഴക്!

Halloween സിമ്പിൾ ആയിരിക്കണം എന്നാൽ സംഭവം വേറിട്ടതുമാകണം ഹാലോവീൻ ദിനത്തിൽ കണ്ണുകൾ മനോഹരമാക്കാൻ എത്തുന്നവരുടെ ആവശ്യം ഇതു മാത്രമാണ്.

ഹാലോവീൻ ആഘോഷങ്ങൾക്കായി ലോകം ഒരുങ്ങുന്നു. ഏതു വിധേനയും കൂട്ടരെ ഞെട്ടിക്കുന്ന ഒരു മേക്കപ്പ് സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് പാശ്ചാത്യർ. അതുകൊണ്ടുതന്നെ വസ്ത്രങ്ങളിൽ കൂടുതലായി ശ്രദ്ധിക്കാതെ ഹാലോവീൻ ടച് പരമാവധി കണ്ണുകളിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണവർ.  മേക്കപ്പ് ആർട്ടിസ്റ്റുകളാകട്ടെ പുതിയ പുതിയ ഡിസൈനുകളിലൂടെ ഹാലോവീൻ കണ്ണുകളെ കൂടുതൽ മിഴിവുറ്റതാക്കുന്നു.

Halloween കണ്ണുകൾക്ക് ഡ്രാക്കുള ടച് മുതൽ ഒരു ഈജിപ്ഷ്യൻ മമ്മി ടച്ച് വരെ നൽകാൻ മേക്കപ്പ് ആർട്ടിസ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു.

സിമ്പിൾ ആയിരിക്കണം എന്നാൽ സംഭവം വേറിട്ടതുമാകണം ഹാലോവീൻ ദിനത്തിൽ കണ്ണുകൾ മനോഹരമാക്കാൻ എത്തുന്നവരുടെ ആവശ്യം ഇതു മാത്രമാണ്. അതുകണ്ടറിഞ്ഞു കണ്ണുകൾക്ക് ഡ്രാക്കുള ടച് മുതൽ ഒരു ഈജിപ്ഷ്യൻ മമ്മി ടച്ച് വരെ നൽകാൻ മേക്കപ്പ് ആർട്ടിസ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു. കണ്ണിന്റെ ഇരു വശങ്ങളിലുമായി തൂങ്ങിക്കിടക്കുന്ന വവ്വാൽ ചിറകുകൾ, രക്തം വാർന്നൊലിക്കുന്ന കണ്ണുകൾ, കൃഷ്ണമണിയില്ലാതെ നിർജീവമായ പ്രേതക്കണ്ണുകൾ, എട്ടുകാലിവല തൂങ്ങിയാടുന്ന ഇളം പച്ച കണ്ണുകൾ, തുടങ്ങി ഹാലോവീൻ ദിനത്തെ വേറിട്ടതാക്കുന്ന കണ്ണുകൾ നിരവധി.

Halloween കണ്ണിന്റെ ഇരു വശങ്ങളിലുമായി തൂങ്ങിക്കിടക്കുന്ന വവ്വാൽ ചിറകുകൾ, രക്തം വാർന്നൊലിക്കുന്ന കണ്ണുകൾ, കൃഷ്ണമണിയില്ലാതെ നിർജീവമായ പ്രേതക്കണ്ണുകൾ, എട്ടുകാലിവല തൂങ്ങിയാടുന്ന ഇളം പച്ച കണ്ണുകൾ, തുടങ്ങി ഹാലോവീൻ ദിനത്തെ വേറിട്ടതാക്കുന്ന കണ്ണുകൾ നിരവധി.

പേടിപ്പിക്കാനായി കണ്ണുകൾ ഉള്ളപ്പോൾ എന്തിനാ വെറുതെ വസ്ത്രങ്ങൾക്കായി പണം കളയുന്നത് എന്ന ചിന്തയിലാണ് ഹാലോവീൻ പ്രേമികൾ. കണ്ണിനു പ്രശ്നങ്ങൾ ഉണ്ടാക്കാത്ത രീതിയിലുള്ള ഓർഗാനിക് ചായങ്ങളാണ് ഹാലോവീൻ മേക്കപ്പിനായി ഉപയോഗിക്കുന്നത്. സംഭവം കാണാൻ രസമാണ് എങ്കിലും കണ്ണുകൾക്കു മാത്രമായി മേക്കപ്പ് ഇടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഈ രംഗത്തെ പരിചയസമ്പന്നരുടെ അഭിപ്രായം. കാര്യമെന്തായാലും ഹാലോവീൻ കണ്ണുകൾ തയ്യാറായിക്കഴിഞ്ഞു, അതു നിങ്ങളെ ഭയപ്പെടുത്തും തീർച്ച.