Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെൻഡായി ഗർഭിണികൾക്കുള്ള ഹാലോവീൻ ആശയങ്ങൾ 

Halloween ഗർഭിണികൾ ഹാലോവീൻ വേഷത്തിൽ

ഒക്ടോബർ മാസമിങ്ങെത്തി. പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ഇതു ഹാലോവീൻ മാസമാണ്. മാസാവസാനം വന്നെത്തുന്ന ഹാലോവീൻ ദിനത്തിൽ പൈശാചിക രൂപത്തിൽ ഒരുങ്ങിയെത്താനുള്ള വേഷങ്ങൾ ഒരുക്കുന്ന തിരക്കിലാണ് അവർ. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് സകല വിശുദ്ധരുടെയും തിരുന്നാളിന്റെ തലേന്നായ ഒക്ടോബര്‍ 31നു  കൊണ്ടാടുന്ന ഉത്സവമാണ് ഹാലോവീന്‍.

Halloween ഗർഭിണികൾ ഹാലോവീൻ വേഷത്തിൽ

ഓള്‍ ഹാലോസ് ഈവ്‌ എന്നാണ് ഇതിന്റെ ശരിയായ രൂപം. വിശുദ്ധന്‍ എന്നർഥമുള്ള ഹാലോ (hallow)  എന്ന പദവും വൈകുന്നേരം എന്നർഥമുള്ള ഈവനിംഗ് (evening) എന്ന പദവും കൂടിച്ചേർന്നാണ് ഹാലോവീന്‍ രൂപപ്പെട്ടത്. ഹാലോവീന്‍ ആഘോഷിക്കുന്ന ദിവസം വൈകുന്നേരം കുട്ടികളും മുതിർന്നവരും പൈശാചിക വേഷം ധരിക്കുകയും വീടിനു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍, അസ്ഥികൂടങ്ങള്‍ എന്നിവ തൂക്കിയിടുകയും ചെയ്യുന്നു.

Halloween ഗർഭിണികൾ ഹാലോവീൻ വേഷത്തിൽ

ഇത്തവണത്തെ ഹാലോവീൻ ദിനത്തെ വ്യത്യസ്തമാക്കുന്നത് ഗർഭിണികൾക്കായുള്ള ഹാലോവീൻ രൂപങ്ങളുടെ ആശയങ്ങളാണ്. കുഞ്ഞിനെ വഹിക്കുന്ന വയറുകൂടി ഉൾപ്പെടുത്തിയാണ് ഈ ഹാലോവീൻ ആശയങ്ങൾ പാശ്ചാത്യർ രൂപപ്പെടുത്തിയിരിക്കുന്നത്. വയറിൽ ഓർഗാനിക് ചായങ്ങളൊക്കെ തേച്ചാണ് ഗർഭിണികൾ ഹാലോവീന്‍ രൂപങ്ങളിലേക്ക് പരിണാമപ്പെട്ടത്. വളരെ ക്രിയാത്മകമായാണ് ഇത്തരത്തിൽ ഹാലോവീൻ രൂപങ്ങളെ ഒരുക്കിയിരിക്കുന്നത്. ഗർഭിണികൾ ആയതിനാൽ തന്നെ ഭയം ജനിപ്പിക്കുന്ന രൂപങ്ങൾ ഒഴിവാക്കി നർമകരമായ രീതിയിലാണ് ഹാലോവീനുകളെ ഒരുക്കിയിരിക്കുന്നത്.