Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി ഹോട്ടാവുമ്പോൾ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

selfi

സെൽഫി പോയി ഇപ്പോൾ വെൽഫി . ഇങ്ങനെ സ്വയം ഷൂട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ പല പെൺകുട്ടികളും കണ്ണടയ്ക്കുകയാണ് പതിവ്. പുതിയൊരു ചുരിദാർ ടോപ്പിട്ട് കൂട്ടുകാർക്ക് അയച്ച ഫോട്ടോയാവാം. അല്ലെങ്കിൽ ഒരു തമാശയ്ക്ക് വേണ്ടി എടുത്തു വച്ച സ്വകാര്യ വിഡിയോ ആവാം.

ഇത്തരം ചിത്രങ്ങളിലും വിഡിയോകളിലും നഗ്നത പേരിനെങ്കിലും ഉണ്ടെങ്കിൽ, ഓര്‍ക്കുക, നിങ്ങൾ പോവുന്നത് വിലിയൊരാപത്തിലേക്കാണ്. നാളെ ഇത് നിങ്ങൾക്കെതിരേയുളള ആയുധമായേക്കാം. ഇതു വച്ച് നിങ്ങളെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കാം. അല്ലെങ്കിൽ മറ്റു താൽപര്യങ്ങള്‍ക്ക് കീഴടങ്ങി കൊടുക്കേണ്ടി വന്നേക്കാം.

ഒളിക്യാമറ പോലെ തന്നെ അപകടമാണ് നഗ്ന സെൽഫി വിഡിയോകളും ഫോട്ടോകളും. അത്രയൊന്നും വേണ്ട, നിങ്ങളുടെ സാധാരണ ഫോട്ടോകൾ മുതൽ പ്രൊഫൈൽ ഫോട്ടോകൾ വരെ അശ്രദ്ധയോടെയാണു കൈകാര്യം ചെയ്യുന്നതെങ്കിൽ ഏതു നിമിഷവും അപകടത്തിലാവാം.

selfi-trend

നമ്മുടെ സ്വന്തം മൊബൈലിലുളള സ്വകാര്യ ചിത്രങ്ങള്‍ എങ്ങിനെയാണ് ‘ഹോട്ട് മല്ലു വിഡിയോസ്’ ആയി മാറുന്നത് ? ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകളിൽ ഏറ്റവും വിലയുളള വാക്കാണ് ‘അമച്വർ വിഡിയോസ്’. ഒട്ടും നാടകീയത ഇല്ലാതെ ഷൂട്ട് ചെയ്യപ്പെടുന്ന ഈ അശ്ലീല വിഡിയോ കൂട്ടത്തിലേക്ക് ഇങ്ങനെ കിട്ടുന്ന ഓരോന്നും ചെന്നെത്തിയേക്കാം. നിങ്ങളുടെ കുഞ്ഞു മുറിയും നിങ്ങളുടെ സ്വകാര്യതയും ചുമരുകളില്ലാത്ത ലോകത്തിനു മുന്നിലേക്ക് എത്ര വേഗമാണ് തുറക്കപ്പെടുന്നതെന്ന് തിരിച്ചറിയുക.

ഇനി നിങ്ങള്‍ ഇത്തരം ചിത്രങ്ങളൊന്നുമെടുത്തിട്ടില്ലെങ്കിൽ പോലും ആപത്തുകൾ ഒഴിയുന്നില്ല. കോട്ടയത്തു നിന്നൊരു അനുഭവം കേൾക്കാം. വിദേശത്തുളള ഭാര്യ നാട്ടിൽ വന്നപ്പോള്‍ കുടുംബവുമൊത്തുപോയ ഉല്ലാസ യാത്ര. വെളളച്ചാട്ടത്തിൽ കുളിച്ചു കഴിഞ്ഞ് ഭാര്യയും ഭർത്താവും ഒരുമിച്ച് ഫോട്ടോ എടുത്തു. ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ നനഞ്ഞ ചുരിദാറില്‍ നിൽക്കുന്ന ഒരു ചിത്രം ഉൾപ്പെട്ടു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ആ ചിത്രം അശ്ലീല സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിൽ ഭർത്താവുണ്ടായിരുന്നില്ല. മാത്രമല്ല ഇങ്ങനെയൊരു കുറിപ്പും കൂടി ഉണ്ടായിരുന്നു. ‘ഹോട്ട് മല്ലു ആന്റി ജസ്റ്റ് 13 കിലോമീറ്റർ എവേ’. ഒടുവില്‍ സൈബർ സെൽ വഴി ആ ചിത്രം പിൻവലിപ്പിച്ചു.

ഇനി പറയുന്നത് കൊച്ചിയിലെ ഒരു മൊബൈൽ ഷോപ്പിലെ ചെറുപ്പക്കാരന്റെ കുമ്പസാരമാണ്. ഒരു പെൺകുട്ടിയെ ചതിയിൽപ്പെടുത്താനായി പലരും ചെയ്യുന്ന തന്ത്രങ്ങളുടെ വിവരണം.

‘‘ഇത്തരം ചിത്രങ്ങൾക്കും വിഡിയോകൾക്കും നല്ല മാർക്കറ്റാണ്. ഇന്റർനെറ്റിലൂടെയല്ലാതെ കോപ്പി ചെയ്താൽ ഇതിന്റെ യഥാർ ത്ഥ ഉറവിടമാര് എന്ന് ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല. ചില മൊബൈൽ ഷോപ്പുകളിലും ഇത്തരം വിഡിയോകൾ വില്‍ക്കാറു മുണ്ട്. പലപ്പോഴും അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ ആവശ്യക്കാർ. ഹിന്ദി പാട്ടിനുവേണ്ടി എന്നു പറഞ്ഞു വരും. ഇത്തരം വിഡിയോകളും വാങ്ങും.

ഇത്തരം വിഡിയോകൾ ചിത്രീകരണത്തിനായി ഒരു പെൺകുട്ടിയെ ‘വളയ്ക്കണമെങ്കിൽ’ ഇപ്പോൾ വളരെ എളുപ്പമാണ്. നമ്പർ കിട്ടിക്കഴിഞ്ഞാൽ വാട്സ് ആപ് വഴി ഹായ് പറഞ്ഞു തുടങ്ങാം. രാത്രിയിൽ ചാറ്റ് ചെയ്യുന്ന സ്വഭാവമുണ്ടോ എന്നറിയാൻ ലാസ്റ്റ് സീൻ നോക്കിയാൽ മതി. അതൊരു ‘പ്രതീക്ഷയാണ്’ പല ലേറ്റ് നൈറ്റ് ചാറ്റിങ്ങും കുറച്ചു കഴിയുമ്പോൾ നൂഡ് ചാറ്റാവും. അപ്പുറത്തിരിക്കുന്നത് ഇതെല്ലാം കാണുന്നത് ‘കാമുകന്‍’ മാത്രമാവില്ല, ഒരു കൂട്ടം ആൾക്കാരാണെന്ന് അവളറിയില്ല.

selfi-couple

ലേഡീസ് ഹോസ്റ്റുകളാണ് മറ്റൊരു സ്ഥലം. കൂട്ടത്തിൽ ഏതെങ്കിലും കുട്ടി വലയിൽ പെട്ടാൽ മതി ബാക്കിയുളള കുട്ടികളുടെ പലതരത്തിലുളള ചിത്രങ്ങളും വിഡിയോകളും കിട്ടാൻ എളുപ്പമാണ്. ശരീരം അൽപം പുറത്തു കാണുന്ന മലായാളി പെൺകുട്ടികളുടെ ഫോട്ടോകൾക്ക് വൻ ഡിമാന്റാണ്. പിന്നെ സിനിമാ തിയറ്ററുകളിലെ സിസിടിവി ക്യാമറകൾ, ഇന്റർനെറ്റ് കഫേകളിലെ ഒളിക്കാമറകള്‍....’’

അതുകൊണ്ട് ലൈംഗികചുവയുള്ള സെൽപി ചിത്രങ്ങളും വിഡിയോയും എടുക്കും മുമ്പ് ഒന്നോർക്കുക. നിങ്ങൾ നിൽക്കുന്നത് ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല. ഒരാൾക്കൂട്ടത്തിനു നടുവിലാണ്. ഇന്നല്ലെങ്കിൽ നാളെ ആൾക്കൂട്ടത്തിനു മുന്നിലേക്ക് ആ ചിത്രങ്ങൾ എത്തിയേക്കാം...

പ്രണയത്തിന്റെ ചൂട് മൊബൈലിൽ പകരുമ്പോൾ... ഷോക്കിങ് റിപ്പോർട്ടിന്റെ പൂർണ്ണഭാഗം വനിത സെപ്റ്റംബർ ആദ്യ ലക്കത്തിൽ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.