പണി കൊടുക്കുകയാണെങ്കിൽ ഇങ്ങനെ വേണം, അതും ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്! ഇക്വഡോർ പ്രസിഡന്റ് റഫേൽ കൊറയ ഒരു പയ്യന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഫോട്ടോ ഇപ്പോൾ ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ ഹിറ്റായി ഓടുകയാണ്. എന്താണു കാരണമെന്നല്ലേ? പ്രസിഡന്റിന്റൊപ്പം നിൽക്കുന്ന പയ്യന്റെ ടി-ഷർട്ടിൽ ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ - ‘ഞാൻ ഒരു വിഡ്ഢിയോടൊപ്പം! എഴുത്തുമാത്രമല്ല, തൊട്ടടുത്തു നിൽക്കുന്ന ആളുടെ നേർക്ക് ചൂണ്ടുന്ന ചിഹ്നവുമുണ്ട് ടി-ഷർട്ടിൽ! ചിത്രം സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു തവണ ഷെയർചെയ്യപ്പെട്ടു കഴിഞ്ഞു.
ആഫ്രിക്കൻ രാജ്യമായ ഇക്വഡോറിലെ പ്രധാനഭാഷ സ്പാനിഷ് ആണ്. ഇംഗ്ലിഷ് അറിയാവുന്നവർ രാജ്യത്തു കുറവാണെങ്കിലും പ്രസിഡന്റ് റഫേൽ മണിമണിയായി ഇംഗ്ലിഷ് സംസാരിക്കുന്നയാളാണ്. പയ്യന്റെ ടീ ഷർട്ടിൽ എഴുതിയത് എന്താണെന്നു പ്രസിഡന്റ് ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നാണു തോന്നുന്നത്. എവിടെവച്ചാണു പടമെടുത്തതെന്നു സൂചനയില്ല. എന്തായാലും അവധി മൂഡിലാണു പ്രസിഡന്റും കുട്ടിയും.
പ്രസിഡന്റിനു ചീത്തപ്പേരുണ്ടാക്കാനുള്ള അമേരിക്കൻ ചാരസംഘടന സിഎഎയെുടെ കളിയാണ് ഇതെന്നുവരെ വ്യാഖ്യാനങ്ങളുണ്ട്! ടീ ഷർട്ടിൽ എഴുതിയത് എന്താണെന്നു മകനും അറിയില്ലായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.