Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുസ്സ് കൂട്ടാൻ മൂന്ന് കാര്യങ്ങൾ!

lifespan Representative Image

നൂറ് വയസ്സ് കഴിഞ്ഞവർ മുന്നൂറിൽ അധികം. അമ്പരക്കണ്ട, സംഭവം സത്യമാണ്. ഇറ്റലിയിലെ ഒരു ഗ്രാമത്തിലെ അവസ്ഥയാണിത്‌. നല്ല ആരോഗ്യകരമായ ഭക്ഷണം, രുചികരമായ വൈൻ, ഭംഗിയുള്ള കാഴ്ചകൾ, ഇതൊക്കെ മതിയാകുമോ ആയുസ്സ് നീട്ടി കിട്ടാൻ? പിന്നെ എന്തൊക്കെ വേണം? കൂടുതൽ ഒന്നും വേണ്ടെന്നാണ് ഈ ഗ്രാമവാസികളുടെ അനുഭവം. നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക, മനസ്സിനെ എപ്പോഴും നല്ല ചിന്തകളാൽ ജീവിക്കാൻ അനുവദിയ്ക്കുക, ഒപ്പം മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളും ഉണ്ടെങ്കിൽ ആയുസ്സ് 100 ൽ ഒന്നും നിൽക്കില്ല.

മെഡിറ്റെറെനിയൻ സമുദ്രത്തിന്റെ തീരത്തുള്ള ആക്സിയറോലി എന്ന ഗ്രാമത്തിലാണ് നൂറു വയസ്സ് കഴിഞ്ഞവൾ ധാരാളമായി പാർക്കുന്നത്. കാലിഫോർണിയൻ സർവ്വകലാശാലയിലെ ഡോ. അലൻ മൈസോൾ ൻറെ നേതൃത്വത്തിൽ ഈ ഗ്രാമത്തിൽ ഗവേഷണം നടന്നിരുന്നു. ഈ ഗവേഷകരാണ് ഇവരുടെ ജീവിത രീതി പുറത്താക്കിയത്. നല്ല പാരമ്പര്യവും മികച്ച ഭക്ഷണവുമാണ് അടിസ്ഥാനപരമായി ആയുസ്സിന്റെ രഹസ്യം എന്ന് പറയാം. ഈ ഗ്രാമത്തിലുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് "anchovies " എന്ന പേരിലുള്ള കടൽ മത്സ്യം, മാത്രമല്ല സുഗന്ധ സസ്യമായ റോസ് മേരിയും അവർ നിത്യവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു. ഒരുവിധം എല്ലാവരുടെ വീട്ടിലും റോസ് മേരി കൃഷി ചെയ്യുന്നുമുണ്ട്.

ഈ ഗ്രാമത്തിൽ ഗവേഷണം നടത്തിയവർ അമ്പരപ്പോടെ പറയുന്ന ഒരു കാര്യമുണ്ട്. ഇവിടെയുള്ളവർ യാതൊരു തരത്തിലും പെട്ട വ്യായാമങ്ങളോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ നടത്താറില്ല. എന്നിട്ടും നല്ല ഭക്ഷണ രീതി കൊണ്ടാണ് ഇവിടെയുള്ളവർ ഇത്ര ആരോഗ്യകരമായി ജീവിക്കുന്നത്. എന്നാൽ ഇതുമാത്രമല്ല ഇവരുടെ ആരോഗ്യ രഹസ്യം എന്ന് ഗവേഷകർ പറയുന്നു. ഈ നാട്ടുകാരുടെ നല്ല സ്വഭാവവും അതിനു കാരണമാണ്. എല്ലാ ദിവസവും വൈകുന്നേരം ഇവിടെ നാട്ടുകാർ ഒന്നിച്ചു കൂടും, പരസ്പരം സംസാരിയ്ക്കും, കോഫി കുടിയ്ക്കും സങ്കടങ്ങൾ കൈമാറും. അവർ തമ്മിൽ മതിലുകളില്ല, സ്നേഹം മാത്രമേയുള്ളൂ. ആയുസ്സിന്റെ ഏറ്റവും വലിയ രഹസ്യവും അവരുടെ ഈ മനോഭാവം തന്നെയായിരിക്കാം എന്ന് ഗവേഷകർ വിലയിരുത്തുന്നു.

Your Rating: