Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ ജയിച്ചു, ജയിപ്പിച്ച കോടതി തോറ്റോ?

Jayalalitha

കര്‍ണാടക ഹൈക്കോടതി ജഡ്ജി സിആര്‍ കുമാരസ്വാമി വായിച്ച രണ്ടേ രണ്ട് വാക്ക് വിധിയോടെ നഷ്ടപ്പെട്ടതും അതിലേറെയും തിരിച്ചു പിടിക്കാന്‍ പോകുന്നു തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി. നാല് വര്‍ഷം തടവ് വിധിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജയലളിതയ്ക്കെതിരായ ആരോപണങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പണപ്പെരുപ്പം വച്ചുനോക്കിയാല്‍ ജയയുടെ വരുമാനവും സ്വത്തുംതമ്മില്‍ വലിയ അന്തരമില്ലെന്നും പറഞ്ഞു കോടതി. ജയലളിതയെ ജയിലിലിട്ട തെളിവുകള്‍ ഏഴു മാസം കൊണ്ട് എങ്ങോട്ടു പോയി?

അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തമായി തിരിച്ചെത്തിയ ജയലളിത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ജയലളിതയെ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. കേസിൽ, ജയലളിതയ്ക്ക് നാലു വർഷത്തെ തടവും 100 കോടി രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് കർണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ജയയെ കുറ്റവിമുക്തയാക്കിയത്. ജയയ്ക്ക് പുറമെ, തോഴി ശശികല, ഇവരുടെ സഹോദരീ പുത്രൻ വി.എൻ.സുധാകരൻ, സഹോദര ഭാര്യ ജെ. ഇളവരശി എന്നിവർക്കെതിരെ വിചാരണക്കോടതി ശരിവച്ച എല്ലാ കുറ്റങ്ങളും ഹൈക്കോടതി പ്രത്യേക ബെഞ്ച് റദ്ദാക്കിയിരുന്നു.