Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈസ് സീറോയല്ല, നല്ല കിടിലൻ മസിൽപ്പെണ്ണ്!!!

 Julia Vins പല മസിൽമാൻമാരെയും വെല്ലുംവിധത്തിൽ കിടിലൻ മസിൽ ബോഡിയുമായൊരു പെൺകുട്ടിയുണ്ട്. റഷ്യയിൽ നിന്നുള്ള പവർലിഫ്റ്റിങ് ചാമ്പ്യൻ ജൂലിയ വിൻസ് ആണത്.

മസിൽ എന്നു കേൾക്കുമ്പോൾ നാം ഇന്ത്യക്കാർക്ക് ആദ്യം മനസിൽ വരുന്ന മുഖം ബോളിവുഡിന്റെ സ്വന്തം സൽമാൻ ഖാനെ ആയിരിക്കും അല്ലേ. സല്ലു മാത്രമല്ല അക്ഷയ് കുമാർ, ഹൃതിക് റോഷൻ, ആമിര്‍ ഖാൻ എന്നിങ്ങനെ ഒട്ടേറെ മസിൽമാൻമാർ നമുക്കുണ്ട്. അതെന്താ ഈ മസിൽ ആണുങ്ങളുടെ മാത്രം കുത്തകയാണോ? പെണ്ണുങ്ങൾക്കും മസിൽ ആയിക്കൂടേയെന്നു ചിന്തിക്കുന്നവരുമുണ്ടാകും. പക്ഷേ കരീനയെപ്പോലെ സൈസ് സീറോ പെണ്ണുങ്ങളാണു സുന്ദരിമാർ എന്നാണു പരമ്പരാഗത സങ്കൽപം. എന്നാൽ കേട്ടോളൂ പല മസിൽമാൻമാരെയും വെല്ലുംവിധത്തിൽ കിടിലൻ മസിൽ ബോഡിയുമായൊരു പെൺകുട്ടിയുണ്ട്. റഷ്യയിൽ നിന്നുള്ള പവർലിഫ്റ്റിങ് ചാമ്പ്യൻ ജൂലിയ വിൻസ് ആണത്.

 Julia Vins പുരുഷന്മാർ കിണഞ്ഞു ശ്രമിച്ചി‌ട്ടും സിക്സ്പായ്ക്കും അയേൺ ബോഡിയുമൊക്കെ കാതങ്ങൾക്കപ്പുറം നിൽക്കുമ്പോൾ ജൂലിയ എന്ന പത്തൊമ്പതുകാരി ചുരുങ്ങിയകാലം െകാണ്ടാണ് മസിൽബോഡി നേടിയെടുത്തത്.

പുരുഷന്മാർ കിണഞ്ഞു ശ്രമിച്ചി‌ട്ടും സിക്സ്പായ്ക്കും അയേൺ ബോഡിയുമൊക്കെ കാതങ്ങൾക്കപ്പുറം നിൽക്കുമ്പോൾ ജൂലിയ എന്ന പത്തൊമ്പതുകാരി ചുരുങ്ങിയകാലം െകാണ്ടാണ് മസിൽബോഡി നേടിയെടുത്തത്. തീർന്നില്ല ലോകതലത്തിൽ നിരവധി തവണ പവർലിഫ്റ്റിങ് ചാമ്പ്യനുമായിട്ടുണ്ട് ജൂലിയ. വെളുത്തു തുടുത്തു പാവക്കുട്ടിയെപ്പോലുള്ള മുഖമാണ് ജൂലിയയ്ക്ക്. എന്നുകരുതി ജൂലിയയെ ഒന്നു കമന്റടിക്കാമെന്നുു കരുതി പുറകെ ചെന്നാൽ മൂക്കിടിച്ചു പരത്തിക്കളയും കാരണം അത്രയ്ക്കു കരുത്താണ് ജൂലിയയുടെ ശരീരത്തിന്. മുഖം പാവയെപ്പോലെയാണെങ്കിൽ ശരീരം കരുത്താർന്ന ഒരു യോദ്ധാവിനു തുല്യമാണ്. സ്ത്രീസങ്കല്‍പങ്ങളെയെല്ലാം കാറ്റിൽ പറത്തി തന്റെ സ്വപ്നങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് ജൂലിയ.

 Julia Vins ജൂലിയയെ ഒന്നു കമന്റടിക്കാമെന്നുു കരുതി പുറകെ ചെന്നാൽ മൂക്കിടിച്ചു പരത്തിക്കളയും കാരണം അത്രയ്ക്കു കരുത്താണ് ജൂലിയയുടെ ശരീരത്തിന്.

ഇനി മസിൽപ്രേമം മൂത്തു നടക്കുകയാണെന്നു കരുതി മേക്അപ്പിനോട് അലർജിയൊന്നുമില്ല കേട്ടോ ജൂലിയയ്ക്ക്. വെയ്റ്റ്ലിഫ്റ്റിങിലാണെങ്കില്‍ പോലും മേക്അപ് നിർബന്ധമാണ് . ഏതുവസരത്തിലും നാം കാണാൻ ആകര്‍ഷകമായിരിക്കണമെന്നാണ് ജൂലിയയുടെ വാദം. റിബ്ബണുകൾ കൊണ്ടു മനോഹരമായി മുടി കെട്ടിവച്ച് ടച്ച്അപ്പും ചെയ്തു ജൂലിയ ഇറങ്ങുന്നതു കണ്ടാൽ ജിമ്മിലേക്കാണോയെന്നേ സംശയം തോന്നൂ. ഫാഷനോടും ഭ്രമമുണ്ടെങ്കിലും പലപ്പോഴും തനിക്കു ഫിറ്റായവ കിട്ടാറില്ലെന്നും ജൂലിയ പറയുന്നു. ഇത്ര മസിലായില്ലേ തൽക്കാലത്തേക്ക് പരിശീലനമൊരക്കെ നിർത്താം എന്നൊന്നും ജൂലിയ കരുതില്ല. ഇനിയും പരമാവധി മസിൽ നേടി കരുത്തു വർധിപ്പിക്കണമെന്നാണ് ജൂലിയയുടെ ആഗ്രഹം.

 Julia Vins മുഖം പാവയെപ്പോലെയാണെങ്കിൽ ശരീരം കരുത്താർന്ന ഒരു യോദ്ധാവിനു തുല്യമാണ്. സ്ത്രീസങ്കല്‍പങ്ങളെയെല്ലാം കാറ്റിൽ പറത്തി തന്റെ സ്വപ്നങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് ജൂലിയ.

കുട്ടിക്കാലം തൊട്ടേ പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലുമെല്ലാം ജൂലിയ മുമ്പില്‍ തന്നെയുണ്ടായിരുന്നു. പക്ഷേ കാലം പോകുന്നതിനിടെ ജൂലിയ മനസിലാക്കി ഇങ്ങനെ ജീവിക്കുന്നതിൽ യാതൊരു അർഥവുമില്ല ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന്. അങ്ങനെ പതിനഞ്ചാം വയസിൽ അവൾ ജിമ്മിൽ പോയിത്തുടങ്ങി. അവിടെ വച്ചെല്ലാം പുരുഷന്മാർ ചെയ്യുന്ന പരിശീലനങ്ങളാണു ജൂലിയയും ചെയ്തത്, എങ്ങനെയെങ്കിലും കൂടുതൽ കരുത്തു നേടണമെന്നായിരുന്നു ആഗ്രഹം. കയ്യിൽ ഇരുമ്പുകളുമായി കരുത്താർജിക്കുകയാണ് ആത്യന്തികലക്ഷ്യമെങ്കിലു അപ്പോഴും സെക്സിയും സുന്ദരിയുമാകണമെന്നാണ് ജൂലിയയുടെ നിയമം.

 Julia Vins പതിനഞ്ചാം വയസിൽ അവൾ ജിമ്മിൽ പോയിത്തുടങ്ങി. അവിടെ വച്ചെല്ലാം പുരുഷന്മാർ ചെയ്യുന്ന പരിശീലനങ്ങളാണു ജൂലിയയും ചെയ്തത്

പലരും താനൊരു പെൺകുട്ടിയാണു ഇതു തനിക്കു ചേര്‍ന്ന വഴിയല്ല എന്നെല്ലാം പറഞ്ഞു നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നാൽ അതൊന്നും ജൂലിയയെ ലവലേശം തളർത്തിയിട്ടില്ല, പകരം കൂടുതൽ കരുത്തു നൽകുകയേ ചെയ്തിട്ടുള്ളു. തന്നെ നിരന്തരം വിമർശിക്കുന്നവരെക്കുറിച്ച് ജൂലിയയ്ക്ക് ഒന്നേ പറയാനുള്ളു അസൂയയുണ്ടെങ്കിൽ അതു തുറന്നു പറയുന്നതാണു നല്ലത് അതല്ലാതെ കുറ്റപ്പെടുത്തുകയല്ല. ചെറുപ്പം തൊട്ടേ തന്റെ മുഖം ക്യൂട്ട് ആയതിനാൽ എല്ലാവരും പാവക്കുട്ടി എന്നാണു വിളിച്ചിരുന്നത്. ഇപ്പോഴാക‌ട്ടെ അതു മസിൽ ബാർബിയെന്നായി-ജൂലിയ പറയുന്നു.
 

Your Rating: