Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർദാഷിയാൻ സഹോദരിമാരുടെ സൗന്ദര്യ രഹസ്യം പ്ലാസ്റ്റിക് സർജറി !

kardashian-sisters

റിയാലിറ്റി ഷോകളിലൂടെ ആരാധക മനസുകളിലിടം നേടിയ കർദാഷിയാൻ സഹോദരിമാർഎന്നും ഗോസിപ്പു കോളങ്ങളിലെ താരങ്ങളാണ്. വിവാദങ്ങൾ ഇവർക്കു പിന്നാലെയാണോ അതോ ഇവർ വിവാദങ്ങൾക്കു പിന്നാലെ പോവുകയാണോ എന്നു വരെ തോന്നും. ഇപ്പോഴത്തെ വാർത്ത മറ്റൊന്നുമല്ല ഇക്കാലത്തിനിടയിൽ താരങ്ങൾക്കുണ്ടായ മാറ്റമാണ്. പ്ലാസ്റ്റിക് സർജറിയിലൂടെ കിം കർദാഷിയാനും ക്ലോ കർദാഷിയാനും കെയ് ലി ജെന്നറും തങ്ങളുടെ യഥാർഥ രൂപത്തെ എത്രത്തോളം മാറ്റം വരുത്തിയെന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ ആർട്ടിസ്റ്റായ സൈന്റ് ഹോക്സ് ആണ് വൈറലാകുന്ന വിഡിയോയ്ക്കു പുറകിൽ.

കിമ്മും ക്ലോയും കെയ്‌ലിയും മുഖത്തും മുടിയിലുമെല്ലാമായി രൂപം മാറാൻ എത്രത്തോളം പ്ലാസ്​റ്റിക് സർജറികൾ ചെയ്തിട്ടുണ്ടാവുമെന്നു വ്യക്തമാക്കുന്നതാണ് വിഡിയോ. ഒരു ഡോക്റുടെ കയ്യും സിറിഞ്ചും മൂന്നു പേരുടെയും മുഖത്തിനു മുകളിലൂടെ പോകുന്നതും കണ്ണിലും പുരികത്തിലും മൂക്കിലും ചുണ്ടിലുമെല്ലാം വരുത്തുന്ന മാറ്റങ്ങളുമാണ് വിഡിയോയിൽ കാണുന്നത്. അതിൽത്തന്നെ പതിനെട്ടുകാരിയായ കെയ് ലി ജെന്നറുടെ മാറ്റമാണ് ഏറ്റവും അദ്ഭുതകരം. പതിനെട്ടുകാരിയുടെ കുട്ടിത്തം നിറഞ്ഞ മുഖത്തില്‍ നിന്നും പക്വതയാർന്ന പെൺകുട്ടിയായുള്ള ഇപ്പോഴത്തെ മേക്ഓവറിൽ പ്ലാസ്റ്റിക് സർജറി കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ചുണ്ടിലും കവിളിന്റെ രൂപത്തിലും മുടിയിലുമാണ് കെയ്ലിൻ മാറ്റങ്ങൾ നടത്തിയിട്ടുള്ളത്. കിമ്മും ക്ലോയും കാര്യമായ മാറ്റങ്ങള്‍ വരുത്തിയത് ചുണ്ടിലും ഹെയർ സ്റ്റൈലിലുമാണ്.

പക്ഷേ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഈ മാറ്റത്തെക്കുറിച്ചു ചോദിച്ചാൽ മൂവരും ഒരേ സ്വരത്തിൽ പറയും തങ്ങൾ പ്ലാസ്റ്റിക് സർജറിയേ ചെയ്തിട്ടില്ലെന്ന്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.