Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചങ്ങാതിയെന്താ ഇന്ത്യൻ ജേഴ്സിയിൽ?

Kis mauke ka intezar hai?

സ്വന്തം പരസ്യമെങ്ങനെ കച്ചവടം നടത്താമെന്നതിന് പുത്തൻ മാനം പകർന്ന സ്റ്റാർ സ്പോർട്സിന്റെ തന്ത്രങ്ങളായിരുന്നു ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ മോക്കാ മോക്കാ പരമ്പരയിൽ പെട്ട പരസ്യങ്ങൾ. ഓരോ കളികൾക്കും മുമ്പ് തന്നെ ചിത്രീകരിച്ച് വച്ച പരസ്യങ്ങൾ കൃത്യ സമയത്ത് അവതരിപ്പിച്ചപ്പോൾ അവ ഹിറ്റായി. ഇവയ്ക്കെല്ലാം തന്നെ മറുപരസ്യങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഇതാ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ പുതിയ പരസ്യ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. നേരത്തെ പാകിസ്ഥാന്റെ ആരാധകനായി എത്തിയ ആൾ ഇപ്പോൾ ഇന്ത്യൻ ജേഴ്സിൽ. കൈയ്യിൽ പടക്കം അടങ്ങിയ പെട്ടിയുമുണ്ട്. ഈ പരസ്യത്തിന്റെ ചിത്രങ്ങൾ മാത്രമാണ് ഇവർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യൻ യൂണിഫോമിൽ ഈ ചങ്ങാതി എന്ത് പ്രതീക്ഷിച്ച് നിൽക്കുകയാണെന്ന് പ്രേക്ഷകർക്ക് ഊഹിക്കാൻ അവസരം നൽകിയാണ് സ്റ്റാർ സ്പോർട്സ് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ ഭാവനകൾ സ്റ്റാർ സ്പോട്സിന്റെ ട്വിറ്ററിൽ ട്വീറ്റ് ചെയ്യാവുന്നതാണ്. പരസ്യം ഉടൻതന്നെ പുറത്തുവിടുമെന്നും അതിനാൽ പെട്ടെന്ന് തന്നെ പരസ്യം ഊഹിക്കാനുമാണ് ഇവർ ആഹ്വാനംചെയ്യുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.