Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൂ കേരളം കാണാം! മികച്ച ഓഫറുകളുമായി കെ ടി ഡി സി

Ktdc സമ്മർ/ മൺസൂൺ ടൂർ പാക്കേജുകൾ മാർച്ച് 1, 2017 മുതൽ ഏപ്രിൽ 15, 2017 വരെയാണ് നൽകുന്നത്..

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി ഭംഗിയും ജീവിതവും സംസ്കാരവും ആസ്വദിക്കുവാൻ കേരളത്തിന്റെ വിശ്വസ്ത പൊതുമേഖലാ ടൂറിസം പ്രചാരകരായ കെ ടി ഡി സി ആകർഷകമായ ഓഫറുകൾ പുറത്തിറക്കി. സമ്മർ/ മൺസൂൺ ടൂർ പാക്കേജുകൾ മാർച്ച് 1, 2017 മുതൽ ഏപ്രിൽ 15, 2017 വരെയാണ് നൽകുന്നത്.

മൂന്നു തരം പാക്കേജുകൾ ആണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്. കൊച്ചി, മൂന്നാർ, കുമരകം, കൊച്ചി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള 5 രാത്രി / 6 ദിവസത്തെ ടൂർ, കൊച്ചി, മൂന്നാർ, കുമരകം, കൊച്ചി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള 6 രാത്രി / 7ദിവസത്തെ ടൂർ, തിരുവനന്തപുരം–കോവളം, കുമരകം, തേക്കടി, മൂന്നാർ, കൊച്ചി എന്നീ സ്ഥലങ്ങള്‍ ഉൾപ്പെടുത്തിയിട്ടുള്ള 7 രാത്രി /8ദിവസത്തെ ടൂർ പാക്കേജുകളാണിവ.

പ്രസ്തുത പാക്കേജുകളിൽ കെ.ടി.ഡി. സി ഹോട്ടലുകളിലെ താമസം രാവിലത്തെ ഭക്ഷണം ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള യാത്ര, അതാത് പ്രദേശത്തെ കാഴ്ചകൾ കാണുന്നതിനുള്ള യാത്ര, വിമാനത്താവളം/ റെയിൽവേ സ്റ്റേഷനിൽ നിന്നും കെ.ടി.‍ഡി.സി ഹോട്ടലിലേയ്ക്കും തിരിച്ചുമുള്ള യാത്ര എന്നിവ ഉൾപ്പെടുത്തിയാണ് മേൽ പറഞ്ഞ പാക്കേജുകൾ തയ്യാർ ചെയ്തിരിക്കുന്നത്.

പാക്കേജു തുക സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന വാഹനത്തിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പാക്കേജുകൾ സഞ്ചാരികളുടെ താല്പര്യവും സൗകര്യവും അനുസരിച്ച് അവർക്ക് ആവശ്യമായ രീതിയിൽ മറ്റു സ്ഥലങ്ങൾ ഉൾപ്പെടുത്തിയും തയ്യാർ ചെയ്തു കൊടുക്കുന്നുണ്ട്. കെ.ടി.ഡി.സി ഹോട്ടലുകൾ / റിസോർട്ടുകൾ ഉള്ള സ്ഥലങ്ങൾ ബന്ധിപ്പിച്ചാണ് പ്രസ്തുത പാക്കേജുകൾ തയ്യാറാക്കി നൽകുന്നത്.

കൊച്ചി-മൂന്നാർ-കുമരകം-കൊച്ചി (അഞ്ചു രാത്രി/ ആറ് പകൽ) പാക്കേജിന് 37,529 രൂപ മുതൽ 63,486 രൂപ വരെയുള്ള ആകർഷകങ്ങളായ ഓഫറുകൾ ലഭ്യമാണ്.

കൊച്ചി-മൂന്നാർ-തേക്കടി-കുമരകം-കൊച്ചി (ആറ് രാത്രി/ ഏഴ് പകൽ) പാക്കേജിന് 43,784 രൂപ മുതൽ 73,719 രൂപ വരെ മാത്രമാണ് ചെലവ്.

തിരുവനന്തപുരം-കോവളം-കുമരകം-തേക്കടി-മൂന്നാർ-കൊച്ചി (ഏഴ് രാത്രി/ എട്ടു പകൽ) പാക്കേജിന് 51,719 രൂപ മുതൽ 87,035 രൂപ വരെയുള്ള ആകർഷകങ്ങളായ ഓഫറുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- +91-471-2316736 / 2725213
വെബ്‌സൈറ്റ്

Your Rating: