Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളോടാണോ കളി!!

kuttikalodano-kali

ഈ ഓണക്കാലത്തു കുടുബപ്രേക്ഷകർക്കായി മഴവിൽ മനോരമ അന്താരാഷ്ട്ര നിലവാരത്തിലുള്ള മറ്റൊരു ഗെയിം ഷോ അവതരിപ്പിക്കുന്നു 'കുട്ടികളോടാണോ കളി'. അറിവും ആവേശവും നിറഞ്ഞ ഈ ഗെയിം ഷോയിൽ 4 മുതിർന്നവരും 7 സമർഥരായ കുട്ടികളുമാണ് പങ്കെടുക്കുന്നത്. എന്റമോൾ ഷൈൻ എന്ന അന്താരാഷ്ട്ര കമ്പനിയുമായി ചേർന്ന് മഴവിൽ മനോരമ അവതരിപ്പിക്കുന്ന കുട്ടികളോടാണോ കളി ആഗസ്റ്റ് 11 മുതൽ എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 8:30 ന് സംപ്രേക്ഷണം ചെയ്യുന്നതാണ്.

അറിവിന്റെ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച 7 കൊച്ചുമിടുക്കരെയാണ് മത്സരാർത്ഥികൾ ഇവിടെ നേരിടേണ്ടത്. ഓരോ റൗണ്ടിലും മത്സരാർത്ഥിക്ക് കുട്ടിയെ തോൽപ്പിക്കാനായാൽ കുട്ടിയുടെ വയസ്സിന്റെ പതിനായിരം മടങ്ങ് തുക നേടാനാകും , എല്ലാ റൗണ്ടുകൾക്കും ഒടുവിൽ 7 കുട്ടികളെയും തോൽപ്പിക്കാനായാൽ ലഭിച്ച തുകയുമായി മത്സരാർത്ഥിക്കു മടങ്ങാം, എന്നാൽ ഏതെങ്കിലും ഒരു കുട്ടിയെ തോൽപ്പിക്കാൻ കഴിയാത്ത പക്ഷം മത്സരാർത്ഥി വെറുംകയ്യോടെ മടങ്ങേണ്ടി വരും. നേർക്കുനേർ, കാഴ്ച്ചവട്ടം, ഇരുവട്ടപ്പോരാട്ടം, ഭൂതക്കണ്ണാടി, കുട്ടിക്കലാശം എന്നി 5 വ്യത്യസ്ത റൗണ്ടുകളിലൂടെയാണ്‌ കളി മുന്നോട്ടുപോകുന്നത്.

നടിയും, അവതാരികയും, ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ് കുട്ടികളോടാണോ കളി അവതരിപ്പിക്കുന്നത്. കുട്ടികളോടാണോ കളി കോ പവേർഡ് ബൈ യൂണിബിക് കുക്കീസ്‌ ആൻഡ് ഡ്യൂറോഫ്ലക്സ് മാറ്ററെസ്സ്.