Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം കുറഞ്ഞാല്‍ പൊണ്ണത്തടി !

sleeping

മോഡലുകളെയും സിനിമാ താരങ്ങളെയുംപോലെ ആകാരവടിവുകളോടെയുള്ള ശരീരമാണ് മിക്കവരുടെയും സ്വപ്നം. പക്ഷേ ആഗ്രഹിച്ചാൽ മാത്രം മതിയോ? അതിനു പ്രയത്നിക്കുക കൂടി വേണ്ടേ? ഭക്ഷണം കുറച്ച് ഡയറ്റിങ് ചെയ്ത് വർക്ഔട്ടുമായി നടന്നാൽ മാത്രമൊന്നും വണ്ണം കുറയില്ല. അതിനു നന്നായി ഉറങ്ങുക കൂടി വേണം. ഇനി നിങ്ങൾ ഉറങ്ങുന്നതു കുറവാണെന്നാണോ പറഞ്ഞു വരുന്നത്? എങ്കിൽ സംശയിക്കേണ്ട, പൊണ്ണത്തടി നിങ്ങളുടെ അരികിലെത്തിയിട്ടുണ്ട്. ഏഴുമണിക്കൂറിൽ കുറവു ഉറങ്ങുന്നവർ ഭാവിയിൽ പൊണ്ണത്തടിയന്മാരാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.

ഉറക്കം എത്രത്തോളം കുറയുന്നോ ആ സമയം ഭക്ഷണത്തിലേക്കു കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നതാണ് ഇതിനു കാരണമായി ഗവേഷകർ പറയുന്നത്. ഉറങ്ങാൻ വൈകുന്ന സമയം ടിവിയ്ക്കോ സ്മാർട്ഫോണിനോ പുസ്തകങ്ങൾക്കോ മുമ്പിൽ ചിലവഴിക്കുന്നതും അതിനൊപ്പം സ്വയമറിയാതെ വറുത്ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുകയും ചെയ്യുന്നതാണ് വണ്ണം വർധിപ്പിക്കുന്നത്. ശുദ്ധജലം കുടിക്കുന്നതിനേക്കാൾ പലരും ശീതള പാനീയങ്ങളാണ് തിരഞ്ഞെടുക്കുന്നത്. 21നും 65നും ഇടയ്ക്കുള്ളവരെ ആധാരമാക്കി നടത്തിയ പഠനത്തിൽ ഉറങ്ങാൻ വൈകുന്ന പലരും അധികമായുള്ള അരമണിക്കൂർ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുവാനോ ശീതള പാനീയങ്ങൾ കുടിക്കുവാനോ ഇഷ്ടപ്പെടുന്നവരാണ്. യഥാസമയമുള്ള ഭക്ഷണത്തെക്കൂ‌ടാതെ അധികമായ കഴിക്കുന്ന ഭക്ഷണരീതിയും ഉറക്കവും ബന്ധപ്പെടുത്തിയാണ് പഠനം നടത്തിയത്.