Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന്റെ അച്ഛനെ തിരഞ്ഞ് യുവതിയുടെ പരസ്യം

baby-with-mom-

സ്വന്തം കുഞ്ഞിന്റെ അച്ഛൻ ആരെന്ന് അറിയില്ല, ആരും ഉത്തരം നൽകാതായതോടെ ഓസ്ട്രേലിയക്കാരിയായ യുവതി പരസ്യം നൽകി. 25കാരിയായ ബിയാങ്ക ഫേസിയാണ് ഇത്തരമൊരു സാഹസം ചെയ്ത് മാധ്യമങ്ങളിൽ നിറഞ്ഞത്. കഴിഞ്ഞവർഷം ഒരു യുവാവുമൊന്നിച്ച് അന്തിയുറങ്ങിയതിനെ തുടർന്നാണ് ബിയാങ്ക ഗർഭിണിയാകുന്നത്. എന്നാൽ ഈ വിവരം വൈകിയാണ് ഇവരറിയുന്നത്. ഇതോടെയാണ് ഉത്തരവാദിയെ തിരക്കിയുള്ള അന്വേഷണം ആരംഭിച്ചത്. ഇയാളുടെ പേരോ നാടോ ഒന്നും ബിയാങ്കയ്ക്ക് അറിയില്ല. പേര് ജറാമി എന്നാണെന്ന ചെറിയ ഓർമ മാത്രമാണ് ഉള്ളത്.

അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടർന്നാണ് അവസാന ശ്രമമെന്ന നിലയിൽ കുഞ്ഞിന്റെ അച്ഛനെ തേടി ഒരു പരസ്യം നൽകാൻ തീരുമാനിച്ചത്. പരസ്യം കണ്ട് ബന്ധപ്പെട്ടവരിൽ നിന്നെല്ലാം കടുത്ത വിമർശനവും അപ്രതീക്ഷിത പ്രതികരണവുമാണ് ലഭിച്ചത്. അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിനിടെ യുവതി പ്രസവിച്ചു. ലോഗൻ ഫേസി എന്നു പേരിട്ട കുഞ്ഞ്. ജനിച്ചുവീണയുടൻ മരണത്തോട് മല്ലിട്ടു. ലോഗനെ ഡോക്ടർമാർ അരമണിക്കൂർ പണിപ്പെട്ടാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഈ പ്രതിസന്ധി തരണം ചെയ്ത ബിയാങ്ക ജീവിതം സാധാരണ നിലയിലായതോടെ വീണ്ടും കുഞ്ഞിന്റെ അച്ഛനായുള്ള തിരച്ചിൽ പുനരാംഭിച്ചിരിക്കുകയാണിപ്പോൾ.

കുഞ്ഞിന്റെ അച്ഛനെ തേടിയുള്ള യുവതിയുടെ പരസ്യം സോഷ്യൽ മീഡിയയിലും വിമർശന പാത്രമാക്കിയിട്ടുണ്ട്. ഇവർക്ക് ഒരു അമ്മയാകാൻ യോഗ്യതയില്ലെന്നും പണത്തിനു വേണ്ടിയാണ് ഈ കഥ പറഞ്ഞ നടക്കുന്നതെന്നുമാണ് ആരോപണങ്ങൾ. അതേസമയം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും അവർ കുഞ്ഞിന്റെ അച്ഛനെ തേടിക്കൊണ്ടിരിക്കുകയാണ്. ആരാണെന്നറിയാൻ ജിജ്ഞാസയുണ്ട്. വളർന്നു വരുമ്പോൾ ലോഗനും അച്ഛൻ ആരാണെന്ന് അറിയാൻ ആഗ്രമുണ്ടാകുമെന്നും ബിയാങ്ക പ്രതികരിച്ചു. കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ വിമർശനത്തിനിടയാക്കിയെങ്കിലും തനിക്ക് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പൂർണ പിന്തുണയുണ്ടെന്നും യുവതി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.