Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാറ്റിനം ബ്ലോണ്ട് ലുക്കിൽ മെസി, കൊല മാസ്!

messi-look-3 പ്ലാറ്റിനം ബ്ലോണ്ട് ലുക്കിൽ മെസി

കാൽപന്തുകളിയിലെ മായാജാലക്കാരനാണു മെസി. ഫൂട്ബോൾ കാലിലിട്ട് അമ്മാനമാടുന്ന കാഴ്ച്ച ഒന്നു കാണേണ്ടതു തന്നെയാണ്. തട്ടിത്തട്ടി എതിരാളികളിൽ നിന്നും പന്തു പായിക്കുന്ന മെസിയ്ക്കു ഫൂട്ബോൾ പോലെ പ്രിയപ്പെട്ട മറ്റൊന്നാണ് ശരീരത്തിൽ ടാറ്റൂ പതിപ്പിക്കൽ. പ്രിയപ്പെട്ടവരുടെ പേരുകൾ ഉൾപ്പെടെ മെസിയുടെ ശരീരത്തിൽ ഇടം നേടിയിരിക്കുന്ന ടാറ്റൂകൾ നിരവധിയാണ്.

messi-look-1 പ്ലാറ്റിനം ബ്ലോണ്ട് ലുക്കിൽ മെസി

മറ്റു പല കായിക താരങ്ങളും ഹെയർ സ്റ്റൈലിൽ ട്രെൻഡുകളുടെ പുറകെ പായുമ്പോൾ മെസി അതിനേക്കാൾ ആവേശം കാണിച്ചതു ടാറ്റൂപ്രണയത്തോടായിരുന്നു. ഇപ്പോഴിതാ താൻ ഹെയർസ്റ്റൈലിലും പുത്തൻ പരീക്ഷണങ്ങൾക്കു തയ്യാറാവുകയാണെന്നു വ്യക്തമാക്കുന്ന മെസിയാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.

മറ്റൊന്നുമല്ല പ്ലാറ്റിനം ബ്ലോണ്ട് ലുക്കിലാണ് മെസിയുടെ വരവ്. മെസിയുടെ പ്രിയതമ ആൻറോനെല്ലാ റോക്കൂസോയാണ് ചിത്രം ആദ്യമായി പങ്കുവച്ചത്. കോപ്പ അമേരിക്കൻ പരാജയവും വിരമിക്കലുമൊന്നും താരത്തിന്റെ ആവേശം തെല്ലും കെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് പുതിയ ലുക്. അവധിക്കാല ആഘോഷത്തിനു ശേഷം പൊതുവേദികളിലേക്ക് എത്തുമ്പോൾ അതിനൊരൽപം പുതുമ കൂടി വേണമെന്നു തോന്നിയിരിക്കണം മെസിക്ക്. എന്തായാലും മെസിയുടെ പുതിയ ഭാവം അർജന്റീന ആരാധകർക്കൊക്കെ നന്നേ ഇഷ്ടപ്പെട്ട മട്ടാണ്.