Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയണൽ മെസ്സിയുടെ ടാറ്റു വിശേഷങ്ങള്‍

Messi പച്ചകുത്തുന്നത് ഫുട്ബോൾ ലോകത്ത് സാധാരണയാണെങ്കിലും സ്പോർട്സ് ഫോട്ടോഗ്രാഫർമാർ ക്ഷമയോടെ ലെൻസ് കൂർപ്പിച്ച് കാത്തിരിക്കുന്നത് മെസിയുടെ ശരീരത്തിലേക്കു തന്നെ, അത്രത്തോളമുണ്ട് മെസിയുടെ 'ടാറ്റൂ സസ്പെൻസുകൾ'.

നേരെ പറയാമായിരുന്ന കാര്യങ്ങൾ പലതും സൂചനകളിലൂടെയും കുസൃതികളിലൂടെയും കാണിച്ചുകൊടുക്കുന്നതാണ് മെസിയുടെ സ്റ്റൈൽ. 2012ൽ അർജന്റീന–ഇക്വഡോർ മത്സരത്തിൽ വിജയഗോൾ നേടിയശേഷം ബോളെടുത്ത് ടീഷർട്ടിനുള്ളിൽ വച്ച് ഗ്രൗണ്ടിലൂടെ ഓടിയത് വെറുതെയായിരുന്നില്ല, തന്റെ ആദ്യത്തെ പുത്രൻ ടിയാഗോയുടെ വരവറിയിക്കുയായിരുന്നു മെസി. രണ്ടാമത്തെ പുത്രന്റെ ജനനത്തിനു മുൻപ് ജീവിതപങ്കാളിയായ അന്റൊണെല്ലയുടെ നിറവയറിൽ ചുംബിക്കുന്ന രണ്ടു വയസ്സുകാരൻ ടിയോഗോയുടെ ചിത്രമാണ് മെസി ഇൻസ്ടഗ്രാമിൽ ചേർത്തത്. ഇത്തരം കുസൃതികളിലൂടെയും ശരീരത്തിൽ മിന്നിമറിഞ്ഞ ചില ടാറ്റൂസിലൂടെയുമാണ് മെസി പലപ്പോഴും ലോകത്തോടു സംസാരിച്ചത്. പച്ചകുത്തുന്നത് ഫുട്ബോൾ ലോകത്ത് സാധാരണയാണെങ്കിലും സ്പോർട്സ് ഫോട്ടോഗ്രാഫർമാർ ക്ഷമയോടെ ലെൻസ് കൂർപ്പിച്ച് കാത്തിരിക്കുന്നത് മെസിയുടെ ശരീരത്തിലേക്കു തന്നെ, അത്രത്തോളമുണ്ട് മെസിയുടെ 'ടാറ്റൂ സസ്പെൻസുകൾ'.

Messi മെസിയുടെ ടാറ്റൂയിങ് താൽപര്യം കായികലോകത്തു പാട്ടാണ്. വേദന മെസിക്കൊരു പ്രശ്നമല്ലത്രെ. ഒരാഴ്ചയിൽ മൂന്നുതവണ വരെ ചെയ്തിട്ടുണ്ട്.

'ടാറ്റുവാണെന്റെ സന്ദേശം'

തന്റെ എല്ലാമെല്ലാമായ അമ്മയുടെ മുഖമാണ് ആദ്യമായി മെസി തന്റെ ചുമലിൽ പതിപ്പിച്ചത്. 2012ൽ ആദ്യപുത്രൻ ടിയാഗോയുടെ ജനനം മെസി ആഘോഷിച്ചത് ഒരു ക്യൂട്ട് ടാറ്റുവിലൂടെയാണ്. കാലിന്റെ 'പിൻഭാഗത്തായി' രണ്ടു കുഞ്ഞുകൈകളുടെ ചിത്രവും അതിനിടയിൽ ടിയോഗോ എന്ന എഴുത്തും. കാലിന്റെ ചടുലമായ നീക്കങ്ങൾക്കിടയിലും ആരാധകരുടെ കണ്ണ് ടാറ്റുവിലായിരുന്നു. എങ്കിലും ഭംഗിയില്ലാത്ത ടാറ്റുവെന്നെ വിമർശനവും ഒരു വിഭാഗം ഉയർത്തി. 'ലോകത്തിലെ എറ്റവും വിലയേറിയ കാലിൽ ഏറ്റവും മോശം ടാറ്റു' എന്നാണ് പല രാജ്യാന്തര മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ കാലിന്റെ ഒരു വശത്ത് ഒരു കിടിലൻ വാളും, ഒരു ഫുട്ബോളും, തന്റെ ജേഴ്സി നമ്പറായ പത്തും വരച്ചുചേർത്തു. തോളിൽ ക്രിസ്തുവിന്റെ ചിത്രം കൂടി പച്ചകുത്തിയതോടെ മെസിയുടെ ദൈവവിശ്വാസം ചർച്ചയായി. ഒടുവിൽ വിരമിക്കുന്ന സമയത്ത് വലതുകയ്യിലുണ്ടായിരുന്ന ടാറ്റുവിലുണ്ടായിരുന്നത് ഒരു താമരപ്പൂവായിരുന്നു. ബാർസിലോണയോടുള്ള പ്രണയം പ്രകടിപ്പിക്കാൻ രൂപഭംഗിയിൽ പേരുകേട്ട സഗ്രദാ ഫെമിലിയ എന്ന ദേവാലയത്തിലെ 'റോസ് വിൻഡോ'യും ടാറ്റുവിലുണ്ടായിരുന്നു. താമരയെപ്പോലെ യഥാർഥ പ്രതിഭ ഏതു പ്രതികൂല സാഹചര്യത്തിലും വളരും എന്നായിരുന്നുവത്രെ അതിന്റെ അർത്ഥം, ശേഷമുള്ളത് ചരിത്രവും!

മെസി വരച്ച ടാറ്റു

െമസിയുടെ ശരീരത്തിൽ ചാപ്പ കുത്താൻ അനുവാദമുള്ള ഒരേയൊരാൾ അർജന്റീനയിലെ ഫൈൻ ആർട്സ് അധ്യാപകനായ റൊബെർട്ടോ ലോപ്പസാണ്. ലോപ്പസിന്റെ ടാറ്റൂസ് ഹിറ്റായതോടെ ഒരിക്കൽ മെസി ലോപ്പസിനോടു ചോദിച്ചു–"ഇത്രയും നാൾ നിങ്ങളെന്റെ ദേഹത്തു വരച്ചു, ഒരു തവണ ഞാൻ തിരിച്ചൊന്നു വരയ്ക്കട്ടെ?". ചോദ്യം കേട്ട് ലോപ്പസ് അമ്പരുന്നു. ടാറ്റൂയിങ് പരിചയമില്ലാത്ത മെസി ഇതു ചെയ്താലുള്ള കുഴപ്പത്തെപ്പറ്റിയൊന്നും ആലോചിക്കാതെ ധൈര്യമായി ലോപ്പസ് കൈത്തണ്ട നീട്ടിക്കൊടുത്തു. തന്റെ ഭാഗ്യനമ്പർ മെസി ഒന്നാന്തരമായി എഴുതിക്കൊടുത്തു. ബാർസിലോണയ്ക്കു വേണ്ടി 400–മത് ഗോൾ അടിച്ച ദിവസം നടന്ന സംഭവമായതിനാൽ 'റിട്ടയർ ചെയ്താലും മെസിക്കൊരു പണിയായല്ലോ' എന്നായിരുന്നു പലരുടെയും കമന്റ്! മെസിയുടെ ടാറ്റൂയിങ് താൽപര്യത്തെക്കുറിച്ച് ലോപ്പസിനു നൂറു നാവാണ്. വേദന മെസിക്കൊരു പ്രശ്നമല്ലത്രെ. ഒരാഴ്ചയിൽ മൂന്നുതവണ വരെ ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് മറ്റൊരാളും ഇതിനു തയ്യാറിട്ടില്ലെന്നാണ് ലോപ്പസ് പറയുന്നത്.

Messi . തോളിൽ ക്രിസ്തുവിന്റെ ചിത്രം കൂടി പച്ചകുത്തിയതോടെ മെസിയുടെ ദൈവവിശ്വാസം ചർച്ചയായി. ഒടുവിൽ വിരമിക്കുന്ന സമയത്ത് വലതുകയ്യിലുണ്ടായിരുന്ന ടാറ്റുവിലുണ്ടായിരുന്നത് ഒരു താമരപ്പൂവായിരുന്നു. ബാർസിലോണയോടുള്ള പ്രണയം പ്രകടിപ്പിക്കാൻ രൂപഭംഗിയിൽ പേരുകേട്ട സഗ്രദാ ഫെമിലിയ എന്ന ദേവാലയത്തിലെ 'റോസ് വിൻഡോ'യും ടാറ്റുവിലുണ്ടായിരുന്നു.

ചേട്ടന്റെ കയ്യിൽ ടാറ്റുവായി അനുജൻ

മെസിയുടെ നമ്പർ വൺ ആരാധകനെന്നാണ് മെസിയുടെ ജ്യേഷ്ഠൻ മറ്റിയാസ് സ്വയം വിശേഷിപ്പിക്കുന്നത്. ഓരോ കളിക്കും ശേഷം പ്രകടനത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകൾ മെസിയുടെ ഫോണിലേക്ക് അയയ്ക്കുന്ന ജ്യേഷ്ഠന്റെ വലംകയ്യിലുമൊരു ടാറ്റുവുണ്ട്–മറ്റാരുമല്ല, സ്വന്തം അനുജന്റെ ചിത്രം തന്നെ! കളിക്കളത്തിൽ ഒരിക്കലും മായാത്ത ചില പച്ചകുത്തിയ വരകൾ അവശേഷിപ്പിച്ചു തന്നെയാണ് മെസി മടങ്ങുന്നതെന്നു വിശ്വസിക്കാനാണ് ജ്യേഷ്ഠനിഷ്ടം. ും ടാറ്റൂസ്(Camouflage Tattoos) റെഡിയാണ്. ചില്ല് കുത്തിക്കയറി ശരീരത്തിൽ മുറവേറ്റ ഒരുപാട് ആളുകൾ ടാറ്റു പാർലറുകളിൽ എത്താറുണ്ടെന്ന് ആർടിസ്റ്റുകൾ പറയുന്നു.