Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റ് ഹൗസിലെത്തിയ 'പോപ്പി'നെ കണ്ട് ഒബാമ ഞെട്ടി

little-pop

കുഞ്ഞു പോപ്പിനെ ആദ്യം കണ്ട് ഒബാമയൊന്നു ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു ! കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന ഹാലോവീൻ പാർട്ടിയ്ക്കിടെ മാർപ്പാപ്പയുടെ വേഷം ധരിച്ചെത്തിയ കുട്ടിയെ കണ്ടാണ് ഒബാമയും ഭാര്യ മിഷേലും ചിരിച്ചുപോയത്. പോപ്പിന്റെ വാഹനമായ പോപ്പ് മൊബൈലിലാണ് കുട്ടി പോപ്പും എത്തിയത്.

little-pop-2

കുട്ടി പോപ്പിന് ഒന്നാം സമ്മാനം പ്രഖ്യാപിച്ച ഒബാമ സമ്മാനങ്ങളും കൊടുത്താണ് മടക്കിയത്. എല്ലാ വർഷവും വൈറ്റ് ഹൗസിൽ ഹാലോവീൻ പാർട്ടി സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ആഘോഷങ്ങൾക്കായി സമീപ പ്രദേശങ്ങളിലെയും സൈനികരുടെ മക്കളെയുമാണ് ക്ഷണിച്ചിരുന്നത്. വ്യത്യസ്ത വേഷവിധാനങ്ങവുമായാണ് കുട്ടികൾ ഹാലോവീൻ ആഘോഷിക്കാൻ വൈറ്റ് ഹൗസിലെത്തിയത്. ഒബാമയും മിഷേലും കുട്ടികൾക്കെല്ലാം വൈറ്റ് ഹൗസിൽ തയാറാക്കിയ പ്രത്യേക മിഠായികളും നൽകിയാണ് മടക്കിയത്.

ചിത്രങ്ങൾക്ക് കടപ്പാട്: സിസിടിവി ന്യൂസ്