Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്റമ്മേ 65 വയസ്സോ? മെയ്ക്ക് ഓവർ എന്ന് പറയുന്നത് ദാ ഇതാണ്!

Janmani വിജയലക്ഷ്മിയെ മേക്അപ് ചെയ്യുന്നതിനു മുമ്പും ശേഷവും

കല്യാണങ്ങൾക്കും വിരുന്നിനുമൊക്കെ പോകാൻ നേരത്ത് വെറൈറ്റി ലുക്കിനു വേണ്ടി മേക്ഓവർ നടത്തുന്നതിനിടയിലായിരിക്കും കൂട്ടുകാരികളുടെ കമന്റ് മേക്അപ്പിനൊക്കെ ഒരു പരിധിയില്ലേ മോളേ.. സകല ഉഷാറും പോകുമെന്നു മാത്രമല്ല ഒരുങ്ങാനുള്ള മൂഡും പോയിക്കിട്ടും. എന്നാല്‍ ഇനി ധൈര്യത്തോടെ കൂട്ടുകാരികളോടു പറയാം മേക്അപ്പിനൊന്നും ഒരു പരിധിയുമില്ല മക്കളേയെന്ന്. അതിനുദാഹരണമാണ് പ്രശസ്ത ട്രാൻസ്ജൈന്‍ഡർ മേക്അപ് ആർട്ടിസ്റ്റു കൂടിയായ ജാന്‍മണിയുടെ പുതിയ മേക്ഓവർ വർക്. സിനിമാ ലോകത്തെയും കല്യാണപ്പെൺകൊടികളുടെയും ഫേവറിറ്റ് മേക്അപ് കലാകാരിയായ ജാൻമണി സുന്ദരിയായ ഒരു അമ്മൂമ്മയിൽ നടത്തിയ മേക്ഓവർ ആണ് ഇപ്പോൾ യുവസുന്ദരികളുടെ ചർച്ചാവിഷയം. കണ്ടവരൊക്കെയും ഒരേസ്വരത്തിൽ പറഞ്ഞു, ഇതെന്തു മാജിക്,അവിശ്വസനീയം തന്നെയെന്ന്.

Janmani ജാൻമണി

ആദ്യത്തെ ചിത്രത്തിൽ സുന്ദരിയായ ഒരു അമ്മൂമ്മ. തൊലിയൊക്കെ ചുളിഞ്ഞ് കണ്ണൊക്കെ കുഴിഞ്ഞ് നിറഞ്ഞ ചിരിയോടെ അങ്ങനെ ഇരിക്കുന്നു. അടുത്ത ചിത്രത്തില്‍ വരച്ചുവച്ച ഒരു സൗന്ദര്യധാമം കണക്ക് ഒരു സ്ത്രീരൂപം. കിടിലൻ ഹെയർ സ്റ്റൈലിലും മേക്അപ്പിലും ഒരു ഹോളിവുഡ് സൗന്ദര്യം മിന്നിമായുന്നൊരു മുഖം. ഇനി ഇതുരണ്ടും ഒരാളാണെന്ന് അറിഞ്ഞാലോ? ആളെ പറ്റിക്കല്ലേ മാഷേയെന്നു പറഞ്ഞു തിരിയും മുമ്പു ജാൻമണിയിൽ നിന്നുതന്നെ കേള്‍ക്കാം ഇതു തന്റെ മേക്അപ് സൃഷ്ടികളിലൊന്നു മാത്രമാണെന്ന്. ഇരുപതോ മുപ്പതോ വയസുള്ള പെൺകുട്ടികളെയല്ല മറിച്ച് അറുപത്തിയഞ്ചു വയസുള്ള ഒരു അമ്മൂമ്മയെയാണ് ജാൻമണി ഈ സുന്ദരിക്കുടുക്ക ആക്കിയിരിക്കുന്നതെന്നു കൂടി കേട്ടാൽ ഞെട്ടാത്തവരുണ്ടാകില്ല. ബാക്കി വിശേഷം ജാൻമണി തന്നെ പറയും

Janmani ജാൻമണി

''അറുപത്തിയഞ്ചു വയസുള്ള വിജയലക്ഷ്മി എന്ന ആന്റിയാണത്. ചെന്നൈയിൽ മേക്അപ് ക്ലാസ് എടുക്കുന്നതിനിടയിലാണ് ആന്റിയ്ക്കു മേക്ഓവർ ചെയ്യാൻ തീരുമാനിക്കുന്നത്. അവർ സ്വതവേ സുന്ദരിയായിരുന്നതുകൊണ്ട് മേക്അപ്പിലൂ‌ടെആ സൗന്ദര്യം പുറത്തെ‌ടുക്കേണ്ട ഉത്തരവാദിത്തമേ എനിക്കുണ്ടായിരുന്നുള്ളു. പ്രായമായ ആളാണെന്നു കരുതി ഹെവി മേക്അപ്പൊന്നുമല്ല ഇട്ടത് മറിച്ച് കറക്റ്റിങ് , കൺസീലിങ്, ബ്ലഷ്, ചുളിവുകൾ മറയ്ക്കുക, കവിളുകൾക്കു തുടുപ്പു തോന്നിക്കുക എന്നിവയ്ക്കൊപ്പം ഹെയർസ്റ്റൈലും മാറ്റിയതോടെ വിജയലക്ഷ്മി വെറും മുപ്പതു വയസു മാത്രം തോന്നിക്കുന്ന യുവതിയെപ്പോലെയായി.'' ചെന്നൈയില്‍ ബിസിനസ് സംരംഭക ആയിരുന്ന വിജയലക്ഷ്മിയ്ക്ക് തന്റെ സൗന്ദര്യത്തിൽ വിശ്വാസം ഉണ്ടായിരുന്നു. മേക്അപ് ചെയ്യാൻ ഇരുന്നു തരുന്നയാൾ കംഫര്‍ട്ടബിൾ ആയാൽ മാത്രമേ മേക്അപ്പിലും ആ ഫലം ലഭിക്കൂയെന്നും പറയുന്നു ജാൻമണി. എന്തായാലും ജാൻമണിയും മേക്ഓവർ അമ്മൂമ്മയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.