Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 വർഷങ്ങൾക്കു ശേഷം മുൻകാമുകനെ കണ്ടാൽ

Performance Artist Marina Abramovic മെറീന അബ്രമോവിക് മുൻകാമുകൻ ഉലേയ്ക്കൊപ്പം

ഒരുകാലത്ത് ജീവനിലേറെ സ്നഹേിച്ച കാമുകനെയോ കാമുകിയെയോ വർഷങ്ങൾക്കു ശേഷം കാണുകയാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ വികാരം? ചിലർ അത് അടക്കിവെക്കാനാവാത്ത വേദനയും കണ്ണുനീരുമായാവും പ്രകടിപ്പിക്കുക. അത്തരത്തിൽ മുപ്പതു വർഷങ്ങൾക്കു ശേഷം തന്റെ മുൻ കാമുകനും സഹകലാകാരനും ആയിരുന്ന ഉലേയെ കണ്ട പ്രശസ്ത സെർബിയ പെർഫോമൻസ് ആർട്ടിസ്റ്റ് മെറീന അബ്രമോവിക്കിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. 2010ൽ ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡർ ആർട്ടിൽ പങ്കെടുത്ത മെറീനയുടെ വീഡിയോയാണ് വികാരഭരിതമായ കാഴ്ച്ചകൾ സമ്മാനിക്കുന്നത്. ആർട്ടിസ്റ്റ് ഇൗസ് പ്രസന്റ് എന്ന പേരിൽ അറിയപ്പെടുന്ന ഷോയിൽ മെറീന ഒരു കസേരയിൽ ഇരിക്കുകയും അവർക്കു മുമ്പിൽ നിരവധി അപരിചതരായ വ്യക്തികൾ വന്നിരിക്കുകയുമാണ് ചെയ്യുക. ഇതിനിടെയിൽ മെറീന സംസാരിക്കാനോ എഴുന്നേൽക്കാനോ ഇരിക്കുന്നയിടത്തു നിന്ന് അനങ്ങാനോ പാടുള്ളതല്ല. ഇത്തരത്തിൽ നിശബ്ദമായി ഏഴുമണിക്കൂറോളം ദിവസവും ഇരിക്കുന്ന ഷോയ്ക്കിടെയാണ് ഒരുദിവസം മെറീനയുടെ മുൻകാമുകനായ ഉലേ വേദിയിലേക്ക് വരുന്നത്.

മുപ്പതു വർഷങ്ങൾക്കു ശേഷം കാമുകനെ കണ്ടതോടെ പെർഫോമൻസ് മറന്ന് വികാരങ്ങളെ പിടിച്ചു നിർത്താനാവാതെ കരയുന്നതും ഒടുവിൽ കാമുകനു നേർക്കു കൈനീട്ടുകയും ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഉലേ പ്രകടന വേദിയിൽ നിന്ന് പോയിക്കഴിഞ്ഞും കരച്ചിൽ അടക്കിപ്പിടിക്കുകയാണ് പെർഫോമൻസ് ആർട്ടിന്റെ മുത്തശ്ശി എന്നു വിളിപ്പേരുള്ള മെറീന. വർഷങ്ങൾക്കു ശേഷം ഉലേയെ കണ്ട സന്തോഷം അടക്കിവെക്കാനാവാതെയാണ് താൻ കരഞ്ഞതെന്നും അപ്പോൾ മാത്രമാണ് പെർഫോമൻസിനിടയിൽ താൻ നിയമങ്ങൾ തെറ്റിച്ചു പെരുമാറിയതെന്നും ശേഷം മെറീന വ്യക്തമാക്കിയിരുന്നു. 1970കളിൽ പ്രണയിതരായിരുന്ന ഇരുവരും പിന്നീട് ബന്ധം അവസാനിപ്പിച്ച് പിരിയാൻ തീരുമാനിക്കുകയായിരുന്നു. കലാകാരനും സദസും തമ്മിലുള്ള ബന്ധങ്ങളും പ്രകടനത്തിനിടെ ശരീരത്തിന്റെ പരിമിതികളും മനസിന്റെ സാധ്യതകളും എങ്ങനെയെല്ലാമായിരിക്കുമെന്നുമെല്ലാം ആഴത്തിൽ ഗ്രഹിച്ച കലാകാരി കൂടിയാണ് മെറീന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.