Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾ എൻ പ്രിയ പപ്പികുട്ടി

Nathan Reily and His Fiancee Xena

വരണമാല്യത്തിനു പകരം യുവാവ് കാമുകിയുടെ കഴുത്തിലിട്ടത് തൊടലുമാല. വിവാഹമോതിരത്തിനു പകരം അണിയിച്ചത് നായയുടെ കോളർ. കാമുകിയെ നടത്തിച്ചതാകട്ടെ നായയെപോലെ കൈമുട്ടും കാൽമുട്ടും കുത്തിച്ച്. കാമുകന്റെ പ്രണയ പ്രകടനത്തിന് കാമുകിയുടെ പൂർണ്ണസമ്മതവും. നായ പ്രേമം കൂടിയ നദാൻ റെയ്‌ലി എന്ന ന്യൂയോർക്ക് സ്വദേശിയാണ് പ്രതിശ്രുത വധുവിനെ ചങ്ങലയിൽ പൂട്ടി നായയെ പോലെ നടത്തിച്ചത്. പ്രണയപൂർവ്വം കാമുകിയെ വിളിക്കുന്നതാകട്ടെ നദാൻസ് പപ്പിയെന്നും. കാമുകന്റെ എല്ലാ പ്രണയചെയ്തികൾക്കും 21 കാരിയായ കാമുകിക്കും സന്തോഷം. നായ ചെയ്യുന്നതു പോലെ വെള്ളം വരെ നക്കിയാണ് നദാന്റെ പ്രിയ പപ്പികുട്ടി കുടിക്കുന്നത്.

കാമുകിയെ ചങ്ങലയ്ക്കിട്ട് നായയെപോലെ നടത്തിച്ച് രണ്ടാളും ഒരു ഷോപ്പിങ്ങ് മാളിൽ എത്തിയതോടെയാണ് അപൂർവ്വ പ്രണയം പുറംലോകം കാണുന്നത്. സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ നിരവധി പ്രതികൂലമായ പ്രതികരണങ്ങളാണ് പ്രണയജോഡികൾക്കു നേരെ ഉയർന്നത്. എന്നാൽ തങ്ങൾക്ക് അതിൽ പരാതി ഇല്ലെന്നും തങ്ങളുടെ അപൂർവ്വ പ്രണയം ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ഇവർ അറിയിച്ചു. 2016ൽ ഹലോവൻ ദിനത്തിൽ വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്ന ഇവർ രണ്ടുമാസം മുമ്പ് ഒരു ഡേറ്റിങ്ങ് സൈറ്റിലൂടെയാണ് പരിചയപ്പെടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.