Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരൽത്തുമ്പിൽ ഒതുങ്ങി കുഞ്ഞൻ ഇഡലി, ഇങ്ങനെയുമുണ്ടോ ഒരു ഹോബി !

Miniature Food ഭക്ഷണ സാധനങ്ങളുടെ ചെറുരൂപം ഉണ്ടാക്കി കാണികളെ അതിശയിപ്പിക്കുന്ന വ്യത്യസ്തമായൊരു ഹോബിയാണിത്. ചെന്നൈ സ്വദേശിനി രൂപശ്രീ ആദം ആണ് കൗതുകകരമായ ഈ ആശയത്തിനു പിന്നിൽ.

പലതരം ഹോബികളെക്കുറിച്ചു നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഇങ്ങനൊരു ഹോബി ആരെയും അതിശയപ്പെടുത്തും. ഭക്ഷണ സാധനങ്ങളുടെ ചെറുരൂപം ഉണ്ടാക്കി കാണികളെ അതിശയിപ്പിക്കുന്ന വ്യത്യസ്തമായൊരു ഹോബിയാണിത്. ചെന്നൈ സ്വദേശിനി രൂപശ്രീ ആദം ആണ് കൗതുകകരമായ ഈ ആശയത്തിനു പിന്നിൽ. ദിവസത്തിന്റെ നല്ലൊരു പങ്കും അടുക്കള ചിന്തകൾക്ക് പിന്നാലെ പായുന്ന ഏതൊരു വീട്ടമ്മയ്ക്കും തോന്നാവുന്ന ഒരു കൗതുകം. അതാണ് രൂപശ്രീയെ ഇത്രയും ക്രിയേറ്റിവ് ആക്കി മാറ്റിയത്. 

Miniature Food വിവിധയിനം ഭക്ഷണം കണ്ടും കഴിച്ചും ഉണ്ടാക്കിയും ഇരുന്നപ്പോഴാണ് രൂപശ്രീയ്ക്കും ഈ ആശയം മനസിൽ വിരിഞ്ഞത്. കേവലമൊരു ഹോബി മാത്രമല്ലിത്, മിനിയേച്ചർ ആർട്ട് എന്നറിയപ്പെടുന്ന ഒരു കലകൂടിയാണ്.

ചിലർ ജീവിക്കാൻ വേണ്ടി ഭക്ഷിക്കുന്നു. മറ്റു ചിലർ ഭക്ഷിക്കാൻ വേണ്ടി ജീവിക്കുന്നു. ഫലം ഏതായാലും ഭക്ഷണം എവിടെയും അനിവാര്യ ഘടകമാണ്. അങ്ങനെ വിവിധയിനം ഭക്ഷണം കണ്ടും കഴിച്ചും ഉണ്ടാക്കിയും ഇരുന്നപ്പോഴാണ് രൂപശ്രീയ്ക്കും ഈ ആശയം മനസിൽ വിരിഞ്ഞത്. കേവലമൊരു ഹോബി മാത്രമല്ലിത്, മിനിയേച്ചർ ആർട്ട് എന്നറിയപ്പെടുന്ന ഒരു കലകൂടിയാണ്.

Miniature Food രൂപശ്രീയുടെ കലാവിരുത്തിൽ വിരിഞ്ഞ കുഞ്ഞൻ ഇഡലിയും ദോശയും ബർഗറും കട്ട്ലറ്റും ഒക്കെ കണ്ടാൽ ആരുടെയും വായിൽ വെള്ളം നിറയും.

രൂപശ്രീയുടെ കലാവിരുത്തിൽ വിരിഞ്ഞ കുഞ്ഞൻ ഇഡലിയും ദോശയും ബർഗറും കട്ട്ലറ്റും ഒക്കെ കണ്ടാൽ ആരുടെയും വായിൽ വെള്ളം നിറയും. ചൂണ്ടാണി വിരൽത്തുമ്പിൽ ഒതുക്കി വയ്ക്കാവുന്ന വലുപ്പമേ ഈ പലഹാരങ്ങൾക്കും അവ വച്ചിരിക്കുന്ന പാത്രത്തിനും ഉള്ളൂ എന്നതാണ് അതിശയം. എന്നു കരുതി ഭക്ഷ്യവസ്തുക്കളുടെ പെർഫെക്ഷന് യാതൊരു കുറവുമില്ല. ഭംഗി കണ്ട് വിശക്കുമ്പോൾ എടുത്തു കഴിക്കാം എന്നു കരുതിയാൽ പണിപാളും, കാരണം പോളിമർ ക്ലേ ഉപയോഗിച്ചതാണ് ഭക്ഷ്യ വസ്തുക്കളുടെ ഈ മിനിയേച്ചർ രൂപത്തിന്റെ നിർമ്മാണം രൂപശ്രീ ചെയ്തിരിക്കുന്നത്.

Miniature Food ചൂണ്ടാണി വിരൽത്തുമ്പിൽ ഒതുക്കി വയ്ക്കാവുന്ന വലുപ്പമേ ഈ പലഹാരങ്ങൾക്കും അവ വച്ചിരിക്കുന്ന പാത്രത്തിനും ഉള്ളൂ എന്നതാണ് അതിശയം.

വളരെ ചെറിയ പ്രായത്തിൽ , കൃത്യമായി പറഞ്ഞാൽ കഞ്ഞിയും കറിയും വച്ചു കളിക്കുന്ന ബാല്യത്തിൽ തുടങ്ങിയതാണ് രൂപശ്രീക്ക് ഇത്തരം മിനിയേച്ചർ രൂപത്തിലുള്ള ഭക്ഷ്യ വസ്തുക്കളോടുള്ള താൽപര്യം. ഇപ്പോൾ അതു വളർന്ന്‌, ഫുഡ് ആർട്ട് എന്ന കലയിൽ എത്തി നിൽക്കുന്നു. കേക്ക്, സലാഡ്‌സ് , സ്നാക്സ് , സദ്യ, ബർഗർ , സ്വീറ്റ്‌സ്... ഇങ്ങനെ രൂപശ്രീയുടെ മിനിയേച്ചർ ഭക്ഷ്യ രൂപങ്ങളുടെ നിര നീളുകയാണ്.  

Your Rating: