Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

185 കിലോയിൽ നിന്ന് 77ലേക്ക്, പ്ലസ് സൈസ് മോഡൽ ഭാരം കുറച്ചത് ഇങ്ങനെ

rosie റോസി വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

മോഡൽ എന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസിൽ വരുന്ന ചില രൂപങ്ങളുണ്ട്. നീണ്ടുമെലിഞ്ഞ് വെളുത്തു തുടുത്ത് ആകാരഭംഗിയുള്ള പെൺകുട്ടികൾ. പക്ഷേ അവർ മാത്രമാണോ മോഡലിങ്ങിൽ തിളങ്ങുന്നത്? അല്ലേയല്ല ഭാരം കൂടുതലുള്ള പെൺകുട്ടികളും മോഡലിങ് രംഗത്തു പ്രാഗത്ഭ്യം തെളിയിക്കാറുണ്ട്, അവരെ പ്ലസ് സൈസ് മോഡലുകൾ എന്നാണു പറയുന്നത്. തങ്ങള്‍ക്കു ലഭിച്ച ശാരീരിക സൗന്ദര്യത്തിൽ സന്തുഷ്ടരായിരിക്കുന്ന അവർ ഒരിക്കലും വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കാറേയില്ല. എന്നാൽ ലാസ്‌വേഗയിൽ നിന്നുള്ള ഒരു സുന്ദരി മോഡൽ ആ തീരുമാനം തെറ്റിച്ച് വണ്ണം കുറയ്ക്കാൻ തന്നെ തീരുമാനിച്ചു, അതും ഒന്നും രണ്ടുമല്ല 108 കിലോയാണ് കക്ഷി കുറച്ചത്.

പ്ലസ് സൈസ് മോഡലായ റോസീ മെര്‍കാഡോ എന്ന മുപ്പത്തിയാറുകാരിയാണ് കഥയിലെ നായിക. മൂന്നുമക്കളുടെ അമ്മ കൂടിയായ റോസി പ്ലസ് സൈസ് മോഡലുകളിലെ പ്രശസ്തയായിരുന്നു. പക്ഷേ കാലം പൊയ്ക്കൊണ്ടിരിക്കെ റോസി തന്റെ വണ്ണത്തെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി, അതിനേക്കാൾ ആരാധകർ ചിന്തിപ്പിച്ചു എന്നു പറയുന്നതാകും ശരി. അങ്ങനെ അത്രയുംനാൾ 185 കിലോ എന്ന തന്റെ അമിതഭാരത്തിൽ യാതൊരു വിഷമങ്ങളുമില്ലാതെ ജീവിച്ചുപോയിരുന്ന ആ മോഡൽ വണ്ണം കുറച്ചു തുടങ്ങി, ഇന്ന് റോസിയുടെ ഭാരം 77 കിലോയാണ്. ഏതാണ്ട് രണ്ടുവർഷത്തോളം സമയമെടുത്താണ് റോസി ഇപ്പോഴുള്ള 77 കിലോയിയിലെക്കെക്കിയത്. അതിലേക്കു നയിച്ച കാര്യങ്ങളും കുറച്ചധികമുണ്ടായിരുന്നു.

rosi-1 റോസി വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

മോഡലിങ് രംഗത്ത് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണല്ലോ, എന്നാൽ ആരാധകർ നിരന്തരം തന്നെ മാനസികമായി പീഢിപ്പിക്കാൻ തുടങ്ങിയതോടെ റോസിക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുകയായിരുന്നു, തന്റെ വണ്ണംമൂലം ചില്ലറയൊന്നുമല്ല റോസി വിഷമിച്ചത്. വധഭീഷണികളും ആത്മഹത്യാ പ്രേരണയുമായി നിരന്തരം ഫാറ്റ് ആക്റ്റിവിസ്റ്റുകൾ തന്നെ പിന്തു‌ടരുകയായിരുന്നുവെന്ന് റോസി പറയുന്നു. കൂടാതെ ദിനംപ്രതി നിരവധി വിദ്വേഷ മെയിലുകളാണു ലഭിച്ചു കൊണ്ടിരുന്നത്, അവയെല്ലാം സഹ മോഡലുകളിൽ നിന്നാണെന്നു കരുതരുത്, എല്ലാം തന്റെ ആരാധകരിൽ നിന്നു തന്നെയായിരുന്നു. ഏതെങ്കിലും പാലത്തിന്റെ മുകളിൽ നിന്നു താഴെച്ചാടി മരിക്കാൻ പറഞ്ഞവർ വരെയുണ്ട്. അതൊക്കെ റോസിയെ ഇരുത്തി ചിന്തിപ്പിച്ചു.

അതോടൊപ്പം ഒരു യാത്രയ്ക്കിടയിൽ ഫ്ലൈറ്റ് അറ്റൻഡന്റ് പറഞ്ഞ കാര്യവും റോസിയുടെ മനസിനെ തട്ടി. ഒരു സീറ്റിൽ നേരാംവണ്ണം ഇരിക്കാവുന്നതിനുമപ്പുറം ആണു റോസിയു‌ടെ വണ്ണമെന്നും രണ്ടാമതൊരു സീറ്റുകൂടി കൂടി ഉണ്ടെങ്കിലേ യാത്ര ചെയ്യാനാവൂ എന്നും പറഞ്ഞപ്പോൾ റോസി ശരിക്കും തകർന്നു. അന്നുതൊ‌ട്ട് അവൾ തന്റെ ഡയറ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ആഴ്ച്ചയിൽ ആറു ദിവസത്തെ വ്യായാമത്തിനൊപ്പം ഭക്ഷണകാര്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. മധുര ഉൽപ്പന്നങ്ങൾ പാടെ ഒഴിവാക്കിയതും പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണങ്ങളും പച്ചക്കറികളും പഴവർഗങ്ങളും മീനുല്‍പ്പന്നങ്ങളും മാത്രം ഉൾക്കൊള്ളിച്ചുള്ള ഡയറ്റായിരുന്നു റോസിയുടേത്. ഒപ്പം സ്കിൻ റിമൂവൽ ട്രീറ്റ്മെന്റും കൂടിയായപ്പോൾ റോസി ആകെ മാറി.

rosi-2 റോസി വ്യായാമത്തിനിടയില്‍

എന്നാൽ വണ്ണം വച്ചിരുന്നപ്പോഴും റോസിക്കു തന്റെ ശരീരത്തെ ഇഷ്ടമായിരുന്നുവെന്നു പറയുന്നു. എല്ലാവരും അവനവന്റെ ഭാരത്തിൽ സന്തുഷ്ടരായിരിക്കുന്നവരാകും, ചിലർ അമിതഭാരത്തെ ഇഷ്‌ടപ്പെടുമ്പോൾ ചിലർ അതിനെ വെറുക്കും. അതെല്ലാം ഓരോ വ്യക്തികളുടെ താൽപര്യമാണെന്നാണ് എനിക്കു തോന്നുന്നത്-റോസി പറയുന്നു. ഇത്രയും ഭാരം കുറച്ചെങ്കിലും ഇപ്പോഴും റോസി പ്ലസ് സൈസ് മോഡൽ തന്നെയാണ്. അങ്ങനെ അറിയപ്പെടുന്നതാണ് തനിക്കു കൂടുതലിഷ്ടമെന്നും റോസി പറയുന്നു. രണ്ടുവർഷത്തെ പരിശ്രമമാണ് റോസിയെ ഈ ഭാരത്തിലേക്ക് എത്തിച്ചത്. അന്നത്തെ ഭാരക്കൂടുതലുള്ള എന്നെ എനിക്കിഷ്ടമായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ എന്നെ കൂടുതൽ സ്നേഹിക്കുന്നു, വണ്ണം കുറച്ചതിനു ശേഷം തനിക്കു ലഭിച്ച സ്വാതന്ത്രം ചെറുതല്ല. മുമ്പെല്ലാം പുറത്തിറങ്ങുമ്പോഴേക്കും കുറ്റപ്പെടുത്തലുകൾ കേട്ടിരുന്ന റോസിയെ ഇന്ന് ആളുകൾ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ്.

Your Rating: