Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ സ്റ്റൈലിൽ ഖദർ, ആരും നോക്കും!

Models രേഷ്മ മറിയം മാത്യു, തെരേസ് ഷാജി, റോസ്മോൾ ബാബു ചിത്രം: റിജോ ജോസഫ്

ഖദർ എന്നു കേട്ടാൽ രാഷ്ട്രീയക്കാരെയാണ് ആദ്യം ഓർമ വരിക. നല്ല കഞ്ഞിപ്പശ മുക്കി തേച്ചുമിനുക്കി വടിപോലിരിക്കുന്ന ഷർട്ടും മുണ്ടുമിട്ട് ഒട്ടിച്ചു വച്ച ചിരിയുമായി വരുന്ന രാഷ്ട്രീയക്കാരുടെ കുത്തകയായി മാറി ഖദർ വസ്ത്രങ്ങൾ. വിശേഷങ്ങളായാലും വെറുതെ കുത്തിയിരിപ്പാണെങ്കിലും ഖദറില്ലാതൊരു കളിയില്ല രാഷ്ട്രീയ പ്രവര്‍ത്തകർക്ക്. എന്നാൽ അങ്ങനെയങ്ങ് ഖദറിനെ വിട്ടുകൊടുക്കാൻ ന്യൂജനറേഷനും തയ്യാറല്ല, മാത്രമല്ല പണ്ടുതൊട്ടേ ഖദറിനോടൊരു പ്രത്യേക ഇഷ്ടമുണ്ടു താനും. ഖദറിന്റെ തൂവെള്ള സൗന്ദര്യത്തിൽ തിളങ്ങുവാന്‍ പെൺകൊടികൾക്കൊക്കെയും ഇഷ്‌ടമാണെന്നേ.

Models രേഷ്മ മറിയം മാത്യു, തെരേസ് ഷാജി, റോസ്മോൾ ബാബു ചിത്രം: റിജോ ജോസഫ്

തിരഞ്ഞെടുപ്പ് ഖദറിന്റെ കാലമാണ്. ഖദർ കൊണ്ടു ഷർട്ടും മുണ്ടും സാരിയും മാത്രമല്ല ഫാഷന്‍ വസ്ത്രങ്ങളും ഡിസൈൻ ചെയ്യാം ഖദറിൽ തീര്‍‍ത്ത വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞ് എത്തിയിരിക്കുകയാണ് മൂന്നു സുന്ദരിമാർ. ഖദർ മെറ്റീരിയലിൽ തീർത്ത ഷോർട്ട് പലാസ്സോയും സിൽവർ സിബ് അറ്റാച്ച് ചെയ്ത കുർത്തയിലും രേഷ്മ മറിയം മാത്യു എന്ന മോഡൽ അതി സുന്ദരിയായി. അസെമെട്രിക്കൽ പാറ്റേണിൽ തീര്‍ത്ത റിബണ്‍ ലെയ്സ് ഖദർ കമ്മീസ് റോസ്മോൾ ബാബുവിനെയും ഖദർ മെറ്റീരിയലിൽ തീർത്ത ലോവേയ്സ്റ്റ് യോക്കും ബോ ബാൻഡും ചേർത്ത് സോക്സ് ഫ്ലീറ്റിൽ ഹിപ്പു വരെ ജോയിന്‍ ചെയ്തിരിക്കുന്ന ഫുൾസ്ലീവ് ഫ്രോക്ക് തെരേസ് ഷാജിയെയും സുന്ദരിയാക്കി. ഇനി പറയൂ ഗേൾസ് ഖദർ ഞങ്ങടെ ഫേവറിറ്റ് ആണെന്ന്...

കൂടുതൽ ചിത്രങ്ങൾ കാണാം