Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിവസ്ത്രമിട്ട് ഫേസ്ബുക്കിൽ, മകൾക്ക് അമ്മയുടെ പരസ്യ ശകാരം

Scolding Mom

ഫേസ്ബുക്കിൽ ഫോട്ടോയിട്ട പതിമൂന്നുകാരിയെ അമ്മ പരസ്യമായി വഴക്കുപറയുന്ന വിഡിയോ വൈറലാകുന്നു. പത്തൊമ്പതുകാരിയെന്ന പേരിൽ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങി അടിവസ്ത്രം ധരിച്ച ഫോട്ടോ ഷെയർ ചെയ്തതിനാണ് കോളറാഡോ സ്വദേശിയായ വാലെറി സ്റ്റാർക്സ് മകളെ പരസ്യമായി ചീത്ത പറഞ്ഞത്. ചീത്ത വിളിക്കുക മാത്രമല്ല അത് വിഡിയോയായി റെക്കോർഡ് ചെയ്ത് ഒടുവിൽ പരസ്യമാക്കിയതും സ്റ്റാർക്സ് തന്നെയാണ്. മെയ് 17ന് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ ലക്ഷങ്ങളാണ് കണ്ടത്. പതിമൂന്നു വയസു മാത്രം പ്രായമുള്ള മകൾ എന്തിനാണ് 19കാരിയെന്നു ഫേസ്ബുക്കിൽ കുറിച്ചതെന്നു അടിവസ്ത്രം മാത്രം ധരിച്ച ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്നും രോഷാകുലയായി അമ്മ ചോദിക്കുന്നുണ്ട്. എന്നാൽ ഇതിനെല്ലാം കരച്ചിലാണ് മകളുടെ മറുപടി. വിഡിയോയുടെ അവസാനം തന്റെ മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ആൺസുഹൃത്തുക്കളോട് അവൾ ചെറിയ കുട്ടിയാണെന്നും തനിക്കു കീഴിൽ കഴിയുന്നിടത്തോളം കാലം മകൾ താൻ പറയുന്നതാണ് ചെയ്യുകയെന്നും സ്റ്റാർക്സ് കൂട്ടിച്ചേർക്കുന്നുണ്ട്.

വിഷയത്തിൽ മകൾക്ക് നല്ല പാഠം പഠിപ്പിക്കുകയാണ് അമ്മ ചെയ്തതെന്ന വാദത്തോടെ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയും വിഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന മറുവാദങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ മകൾ തന്റെ വയസു മറച്ചുവക്കാതിരിക്കാനും വൾഗറായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടാതിരിക്കാനും ഒരു പാഠം എന്ന നിലയ്ക്കാണ് താൻ ഇതു ചെയ്തതെന്നാണ് സ്റ്റാർക്സിന്റെ ന്യായീകരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.