Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളർ മാറിയ കല്യാണ കുപ്പായം, വിവാഹ ഗൗണുകളിലെ കിടിലൻ പരീക്ഷണങ്ങൾ 

Wedding gown

കാലങ്ങളായി നമ്മൾ കണ്ടു ശീലിച്ച ഒന്നാണ് തൂവെള്ള നിറത്തിലുള്ള വിവാഹ ഗൗണുകൾ. വിവാഹത്തിന് ഗൗൺ ധരിക്കാൻ തീരുമാനിച്ചയാൾ പിന്നെ സ്ലീവ് ഉള്ളതോ ഇല്ലാത്തതോ, നെറ്റ് വച്ചതോ വയ്ക്കാത്തതോ, നീണ്ടുകിടക്കുന്ന ചിറകുകൾ ഉള്ളതോ ഇല്ലാത്തതോ, ഇത്രമാത്രം തീരുമാനിച്ചാൽ മതിയാകും. കാരണം നിറത്തിന്റെ കാര്യത്തിൽ വെള്ളയ്ക്ക് പുറമെ മറ്റൊരു ചോയ്സില്ല. 

Wedding gown

പലനിറത്തിലുള്ള ഗൗണുകൾ വിപണിയിൽ ലഭ്യമാണെങ്കിലും വിവാഹ പാർട്ടികളിൽ മാത്രമേ ഇവയെല്ലാം ഇടം പിടിച്ചിട്ടുള്ളൂ. നമ്മുടെ നാട്ടിലും വിദേശത്തും ഇത് തന്നെ അവസ്ഥ. പിന്നീട്, ചില നാടുകളിൽ വെള്ളയ്ക്ക് പുറമെ, മറ്റ് ഇളം നിറങ്ങളായ റോസ്, ഓഫ് വൈറ്റ് , ക്രീം എന്നീ നിറങ്ങളും വല്ലപ്പോഴും ഉപയോഗിച്ച് കണ്ടു. 

Wedding gown

എന്നാൽ ഇപ്പോൾ കാലം മാറി, കഥയും. വിവാഹ ഗൗണുകൾ അടിമുടി പരിഷ്കരണത്തിന്റെ പാതയിലാണ്. ക്ലാസിക് വിവാഹ വസ്ത്രമായ വെള്ള ഗൗണുകൾക്ക് ന്യൂജെൻ മണവാട്ടികൾ ഗുഡ്ബൈ പറഞ്ഞു തുടങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ വ്യാപകമായ മൾട്ടി കളർ ഗൗണുകളുടെ ട്രെൻഡ് താമസിയാതെ നമ്മുടെ നാട്ടിലേക്കും എത്തും എന്ന് പ്രതീക്ഷിക്കാം. 

Wedding gown

ഗൗണുകളുടെ അടിഭാഗം പല നിറങ്ങളിൽ ഡൈ ചെയ്യുന്നതാണ് ഇപ്പോഴത്തെ പുത്തൻ ട്രെൻഡ് . ഇതിനു ചേർന്ന ആക്സസറീസും ടിയാരയും ഉണ്ടായിരിക്കും. കയ്യിൽ പിടിക്കുന്ന ബൊക്കെ പോലും മൾട്ടി കളർ. ഇനി നിറങ്ങളുടെ അതിപ്രസരം ഇഷ്ടമില്ലാത്തവർക്ക് ഒറ്റ നിറത്തിലുള്ള ഗൗണുകളുടെ അടിഭാഗം അലങ്കരിക്കാം. വെള്ളയുടെ കോൺട്രാസ്റ് നിറങ്ങളായിരിക്കും കൂടുതലായും ഇണങ്ങുക.

Wedding gown

ട്രെൻഡായി മാറുന്ന പുത്തൻ സ്റ്റൈൽ വിവാഹ വസ്ത്രങ്ങൾ നമ്മുടെ വിവാഹ മാർക്കറ്റിലും അധികം താമസിയാതെ എത്തുമെന്ന് ഫാഷൻ ലോകം വിലയിരുത്തുന്നു. കാര്യം എന്തൊക്കെ പറഞ്ഞാലും, പലനിറങ്ങളിലെ വിവാഹ ഗൗണുകൾ ചില്ലറ ഭംഗിയൊന്നുമല്ല മണവാട്ടിക്ക് നൽകുന്നത്.

Your Rating: