Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരെ ഞെട്ടിച്ച് ഓസ്കാർ അവതാരകൻ

neel patrik നീൽ പാട്രിക് ഹാരിസ്

87-ാമത് ഓസ്കർ പുരസ്കാര ചടങ്ങിൽ ഏവരെയും അമ്പരിപ്പിച്ചത് അവതാരകനായി എത്തിയ നീൽ പാട്രിക് ഹാരിസ് ആയിരുന്നു. സാധാരണ ഇത്തരം വേദികളിൽ തങ്ങളുടെ ഡ്രസ് സെൻസും ആഡംബരവും പരമാവധി കാണിക്കാൻ ശ്രമിക്കുന്ന താരങ്ങൾക്ക് അപവാദമായി അവതാരകൻ എത്തിയത് തുണിയില്ലാതെ. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ നീൽ പാട്രിക് ഹാരിസ് ‘ആക്ടിംങ് ഈസ് എ നോബിൾ പ്രൊഫഷൻ എന്ന് പറയുന്നതോടൊപ്പം ഈ വേഷത്തിൽ വരാനുണ്ടായ കാരണത്തെ കുറിച്ചും വ്യക്തമാക്കുന്നു.

ഇത്തവണ മികച്ച നടന് മത്സരിച്ച മൈക്കൽ കീറ്റന്റെ ബേർഡ്മാനിലെ രംഗമാണ് നീൽ അവതരിപ്പിച്ച് കാട്ടിയത്. ചിത്രത്തിൽ കീറ്റൺ നഗ്നനായി റോഡിൽ കൂടി ഓടുന്ന രംഗമുണ്ട്. ഈ രംഗമാണ് ഡ്രെസ്സിങ് റൂമിൽ നിന്നും അർദ്ധനഗ്നനായി ഓടിയെത്തി നീൽ അവതരിപ്പിച്ച് കാട്ടിയത്. ഒരുഘട്ടത്തിൽ തുണിയില്ലാതെയാണ് വkന്നതെങ്കിലും അദ്ദേഹം വേദി പൊളിച്ചടുക്കിയെന്നു തന്നെ പറയേണ്ടി വരും. നർമരസമുള്ള സംഭാഷണങ്ങളിലൂടെ കാണികളെ കൈയിലെടുത്ത നീലിന്റെ ഈ വ്യത്യസ്ത പരിവേഷമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും താരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.