Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.17 ലക്ഷം തൊഴിലവസരം! ചുരുങ്ങിയത് 15,000 രൂപ

Neera നീര ടെക്നീഷ്യന്മാർ

പ്രതിമാസം 15,000 രൂപ മുതൽ 25000 രൂപ വരെ വരുമാനം കിട്ടുന്ന നല്ലൊരു ജോലി നിങ്ങൾക്കു വേണോ? കേരളത്തിനു പുറത്തു നിന്നോ, ഗൾഫിൽ നിന്നോ അല്ല ഈ ഓഫർ. സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കി സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാം. പത്തോ നൂറോ പേർക്കല്ല, രണ്ടു ലക്ഷത്തിലേറെ വനികൾക്കാണ് ‘നീര ടെക്നീഷ്യൻ’ എന്ന ഈ തൊഴിലവസരം.

സാധാരണക്കാരായ വീട്ടമ്മമാർക്ക് എന്തൊക്കെ സ്വപ്നങ്ങളാണുളളത്. സ്വന്തമായൊരു വീട് ഇന്നും പലർക്കും ഒരു സ്വപ്നം മാത്രം. വീടു പണി തുടങ്ങിയവർക്കാകട്ടെ, അതു പൂർത്തിയാക്കാനാവുന്നില്ല. സ്ഥിരമായ ഒരു വരുമാനമാർഗം കൂടി തേടുന്നവരാണു പല വീട്ടമ്മമാരും. അവർക്കു പ്രതീക്ഷ നൽകുകയാണു വീട്ടുമുറ്റത്തെ ഈ തൊഴിൽ മേഖല. നമുക്കതിനെ ‘ഗ്രീൻ കോളർ ജോലി’ എന്നു വിളിക്കാം.

കേരളത്തിൽ നീര വ്യവസായത്തിനു പ്രധാന തടസമായി നിന്നിരുന്നത് രണ്ടു ഘടകങ്ങളായിരുന്നു. (ഒന്ന്) നീരയുടെ സ്വതന്ത്രമായ ഉൽപാദനവും വിപണനവും സംബന്ധിച്ച അബ്കാരിനിയമത്തിന്റെ നിയന്ത്രണം. (രണ്ട്) നീര വാണിജ്യാ ടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് സംസ്കരിക്കാനുളള സംവിധാനങ്ങളുടെ അപര്യാപ്തത– ഈ രണ്ടു തടസ്സങ്ങളും ഇപ്പോൾ നീങ്ങി.

Neera നീര ടെക്നീഷ്യൻമാർ

പതിനാലു ജില്ലകളിലായി ഇതിനകം 486 നാളികേര ഉൽപാദക ഫെഡറേഷനുകൾക്കു നീര ഉൽപാദിപ്പിക്കാനുളള അനുമതി ലഭിച്ചു കഴിഞ്ഞു. ഒരു ഫെഡറേഷന് 5000 തെങ്ങ് എന്ന നിലയിൽ കൂട്ടിയാൽ തന്നെ ഏതാണ്ട് 22 ലക്ഷം തെങ്ങുകളിൽ നിന്നു നീര ഉൽപാദിപ്പിച്ചു വിപണനം നടത്താൻ ഇപ്പോൾ സാധിക്കും. 10 തെങ്ങിനു ഒരു നീര ടെക്നീഷ്യനെ നിയോഗിച്ചാൽ തന്നെ രണ്ടു ലക്ഷത്തിലേറെ നീര ടെക്നീഷ്യന്മാരെ നാളികേര വികസന ബോർഡിനു കീഴിലുളള ഫെഡറേഷനു കൾക്കും 29 കമ്പനികൾക്കും വേണം.

പത്തു തെങ്ങിൽ നിന്നു നീര ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ, ആ നീര ടെക്നീഷ്യനു മാസം 15000 മുതൽ 25000 രൂപ വരെ വരുമാനം ഉറപ്പാക്കാം. നല്ല വൈദഗ്ധ്യത്തോടെ ജോലി ചെയ്യു ന്നവർക്കു തെങ്ങിന്റെ എണ്ണം കൂട്ടാം. അങ്ങനെ ഇപ്പോൾ തന്നെ അൻപതിനായിരം രൂപയിലേറെ വരുമാനം ലഭിക്കുന്നവർ ധാരാളം.

ടാപ്പ് ചെയ്തു കൊടുക്കുന്ന നീരയുടെ അളവിനനുസരിച്ചാണു നീര ടെക്നീഷ്യന്മാരുടെ വേതനം. ശരാശരി നല്ല ആരോഗ്യ മുളള തെങ്ങിൽ നിന്നു നാലു ലീറ്റർ വരെ നീര ലാഭിക്കാം.

Neera നീര ടെക്നീഷ്യൻമാർ

ഈ തൊഴിലിനു സന്നദ്ധരാകുന്നവരെ പരിശീലിപ്പിക്കാൻ 469 മാസ്റ്റർ ടെക്നീഷ്യന്മാരെ നാളികേര വികസന ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. അതിനു പുറമേ എറണാകുളത്തെ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് കുടുംബശ്രീയുടെ സഹകരണത്തോടെ പരിശീലന പരിപാടികൾ തുട ങ്ങിവച്ചിട്ടുമുണ്ട്.

സ്വന്തം നാട്ടിൽ തന്നെ ഇത്തരം തൊഴിൽ അവസരങ്ങൾ കിട്ടിയാൽ പ്രയോജനപ്പെടുത്താൻ സന്നദ്ധരായവരുടെ വിവരം ശേഖരിക്കാൻ നാളികേര വികസന ബോർഡ് തയ്യാറാക്കിയ അപേക്ഷാഫോം അടുത്ത പേജിലുണ്ട്. 2016 ഫെബ്രുവരി ഇരുപത്തിയേഴിനകം പൂരിപ്പിച്ച അപേക്ഷാഫോം ‘നാളികേര വികസന ബോർഡ്, കേരഭവൻ, കൊച്ചി– 682011’ എന്ന വിലാസത്തിൽ തപാലായി ലഭിച്ചാൽ മതി. ആറാഴ്ചയായിരിക്കും പരിശീലനം. പരിശീലനം കഴിഞ്ഞാൽ ജോലി ലഭിക്കും.

ആർ. ജ്ഞാനദേവൻ, ‍ഡപ്യൂട്ടി ഡ‍യറക്ടർ, നാളികേരവികസന ബോർഡ്

നീര ടെക്നീഷ്യന്‍ കോഴ്സ് രാജഗിരിയിൽ

Neera നീര ടെക്നീഷ്യൻമാർ

കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് തെങ്ങിൽ നിന്നു നീര ഉൽപാദിപ്പിക്കുന്ന കോഴ്സ് തുടങ്ങിയിരിക്കുന്നു. നാളികേരവികസന ബോർഡിന്റെയും, കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് ഇവർ നീര ടെക്നീഷ്യൻ കോഴ്സ് നടത്തുന്നത്. ഭാരത ഗ്രാമവികസന മന്ത്രാലയം നടപ്പാക്കി വരുന്ന ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശലയോജന പദ്ധതിയുടെ ഭാഗമായാണ് ഈ മൂന്നുമാസത്തെ കോഴ്സ്. ഫീസില്ല. തികച്ചും സൗജന്യം.

പഠിതാക്കൾക്കെല്ലാം സൗജന്യ യൂണിഫോം നൽകും. പഠനസാമഗ്രികൾ നൽ‌കും. ഒപ്പം ദിവസേന 125 രൂപ സ്റ്റൈപന്റും. തെങ്ങിൽ കയറി നീര ഉൽപാദിപ്പിക്കുന്ന രീതികൾ ശാസ്ത്രീയമായി പഠിപ്പിക്കുന്നതിനൊപ്പം സോഫ്റ്റ് സ്കിൽ, കംപ്യൂട്ടർ പരിജ്ഞാനം, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയിലും പരിശീലിനം ലഭ്യമാക്കുന്നു. പരിശീലനത്തിനു ശേഷം കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാര സർട്ടിഫിക്കറ്റ് പഠിതാക്കൾക്കു ലഭിക്കുന്നു. തിയറി ക്ലാസുകൾ കളമശേരി രാജഗിരി കോളജിലും പ്രായോഗിത പരിശീലനം തൃപ്പൂണിത്തുറ പൂരക്കാടിനു സമീപം ചിറ്റേത്തു കടവിൽ പാവന ആന്റണി എവറസ്റ്റിന്റെ തെങ്ങിൻ തോട്ടത്തിലും തോട്ടത്തിലും ആണ് നടക്കുന്നത്.

2006 ജനുവരി 4 നു തുടങ്ങിയ കോഴ്സ് 2016 ഏപ്രിൽ നാലിനു പൂർത്തിയാകും. തുടർന്ന് നാളികേരവികസന ബോർഡിന്റെ കീഴിലുളള നാളികേര ഉൽപാദന ഫെഡറേഷനുകളിൽ ഇവരെ നീര ടെക്നീഷ്യന്മാരായി നിയമിക്കും. അടുത്ത ബാച്ചിന്റെ പരിശീലനം ഫെബ്രുവരി അവസാനം ആരംഭിക്കും. കുടുംബശ്രീകൾ മുഖേനയാണു തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കു പ്രോഗ്രാമിന്റെ കോർഡിനേറ്റർമാരായ കെ.കെ.ഷാജി (9446002501) ജോഷി വർഗീസ് (9446002502)എന്നിവരുമായി ബന്ധപ്പെട്ടാൽ മതി. ഇവിടെ സീറ്റുകൾ പരിമിതം. ഫെഡറേഷനുകൾ അതതു സ്ഥങ്ങളിൽ നടത്തുന്ന ആറാഴ്ചത്തെ കോഴ്സിനു രാജഗിരിയിൽ കിടd്ടുന്ന സ്റ്റൈപന്റുകളോ സഹായങ്ങളോ ഇപ്പോൾ ആവശ്യമില്ല.

നീര ടെക്നീഷ്യനു മാസം 54,500 രൂപ വരുമാനം

Neera നീര ടെക്നീഷ്യൻ അനറോൾ അബ്ദുൽ റസാക്ക്

കൊല്ലം ജില്ലയിലെ കൈപ്പുഴ നാളികേരവികസന ബോർഡ് ഫെഡറേഷനു കീഴിൽ പ്രവർത്തിക്കുന്ന അനറോൾ അബ്ദുൽ റസാക്ക് എന്ന ടെക്നീഷ്യനു 2015 നവംബർ മാസങ്ങളിൽ മാത്രം ലഭിച്ചത് 54,500 രൂപ ! നീര ടാപ്പിങ് മേഖലയിലെ റെക്കോർഡാണിത്.

അനറോൾ അബ്ദുൽ റസാക്ക് മലയാളിയല്ല, അന്യസംസ്ഥാന തൊഴിലാളിയാണ്. കൃത്യമായി പറ‍ഞ്ഞാൽ അസ്സം സ്വദേശി

നീര ടെക്നീഷ്യൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യാൻ മനോരമ വീക്‌ലിയിൽ ലോഗിൻ ചെയ്യാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.