Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണുങ്ങൾക്കെന്താ മൂക്കുത്തി ആയിക്കൂടെ..?

Nose Ring മൂക്കുത്തി ധരിച്ച് രൺവീർ സിങ്, ലെന്നി ക്രാവിറ്റ്സ്, അക്ഷയ് കുമാർ എന്നിവർ

എവിടെ തിരി‍ഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മൂക്കുത്തി സുന്ദരിമാർ മാത്രം. കടുകുമണിയുടെ വലിപ്പത്തിലുള്ള കുഞ്ഞൻ ഡയമണ്ട് മൂക്കുത്തി തൊട്ടു വളഞ്ഞു കി‌ടക്കുന്ന റിങ് മൂക്കുത്തിയും ബ്ലാക്ക് മെറ്റലിന്റെ സർവഭംഗിയുടെ കടഞ്ഞെടുത്ത വലിയ മൂക്കുത്തിയുമെല്ലാം സുന്ദരിമാർക്കു പ്രിയപ്പെട്ടതു തന്നെയാണ്. മൂക്കിനേക്കാൾ വലിപ്പമുള്ള വലിയ മൂക്കുത്തികളോടാണ് ഇപ്പോഴത്തെ പെൺകൊടികൾക്ക് ഏറെ പ്രിയം. ചാർലിയിലെ പാർവതിയിലൂടെയും പുതിയ നിയമത്തിലെ നയൻ താരയിലൂടെയുമെല്ലാം അത്തരം മൂക്കുത്തികളോടുള്ള പ്രണയവും കൂട്ടി. അല്ലാ ഈ മൂക്കുത്തി പെൺകുട്ടികളുടെ മാത്രം സ്വത്താണോ ആൺകുട്ടികൾക്കെന്താ മൂക്കുത്തിയിട്ടൂടെ..? തമാശയല്ല ഗേൾസ് ഇപ്പോഴത്തെ ആൺപിള്ളേര്‍ക്കും മൂക്കുത്തി പ്രേമമുണ്ട്.

Nose Ring മൂക്കുത്തി ധരിച്ച് രൺവീർ സിങ്

ഇനിയും വിശ്വാസമായില്ലെങ്കിൽ അങ്ങു ബോളിവുഡിലേക്കൊന്നു എത്തിനോക്കിയാൽ മതി. ചുള്ളൻ രൺവീർ സിങും ചോക്ലേറ്റ് ബോയ് ആയുഷ്മാൻ ഖുരാനയും എന്തിനധികം ആക്ഷൻ സ്റ്റാർ അക്ഷയ് കുമാർ വരെ മൂക്കുത്തിയിട്ടു നിൽക്കുന്ന പടങ്ങൾ കാണാം. ഒരു പ്രശസ്ത മാധ്യമത്തിന്റെ കവർ ഫോട്ടോയ്ക്കു േവണ്ടിയാണ് രൺവീർ മൂക്കിൽ നിന്നും കാതിലേക്കു ചങ്ങല പോലെയുള്ള മൂക്കുത്തി ധരിച്ചത്. അപ്പോൾ വിചാരിക്കും ബോളിവുഡിന് മൂക്കുത്തിയെ പരിചയപ്പെടുത്തിയത് രണ്‍വീർ ആയിരിക്കുമെന്ന് അല്ലേയല്ല നമ്മുടെ അക്ഷയ് കുമാർ പണ്ടേ മൂക്കുത്തിയിട്ടു തിളങ്ങിയിട്ടുള്ള താരമാണ്. പറയാതെ വയ്യ മൂക്കുത്തിയിട്ടപ്പോഴും കില്ലാഡിയ്ക്കു കിടിലൻ ലുക്ക് തന്നെയാണ്.

Nose Ring മൂക്കുത്തിയിൽ സുന്ദരനായി ആയുഷ്മാൻ ഖുരാന

അടുത്തയാൾ ബോളിവുഡിലെ ന്യൂജനറേഷന്‍ താരം ആയുഷ്മാൻ ഖുരാനയാണ്. മുംബൈയിലെ ഒരു ഫെസ്റ്റിവലിനു പോകുവാൻ വേണ്ടിയാണ് താരം വെള്ളിയാൽ തീർത്ത ഒരു വളയൻ മൂക്കുത്തി ധരിച്ചത്. മാത്രമല്ല ഹോളിവുഡ് നടൻ ജാമീ കാംപെലും പോപ് ഗായകൻ ലെന്നി ക്രാവിറ്റ്സും റാപ്പര്‍ ടുപാക് ഷാകുറുമെല്ലാം പണ്ടേ മൂക്കുത്തി ഫാഷൻ ആക്കിയവരാണ്. ഇനി ഒട്ടും വൈകേണ്ട ബോയ്സ് നിങ്ങളും മൂക്കുത്തിയിൽ തിളങ്ങിക്കോളൂ....

Your Rating: