Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മദ്യ മാമുനി’ മറയുമോ ?

Old Monk Rum ഒാൾഡ് മൊങ്ക് റം

പല പേരുകളിൽ പല ഉൗരുകളിൽ നിന്നെത്തിയ ലഹരി നുരയുന്ന കുപ്പികൾക്കിടയിൽ ഒാൾഡ് മൊങ്ക് തീർത്തും സാധാരണക്കാരനാണ്. പക്ഷേ കറ തീർന്ന മദ്യപാനികൾക്കിടയിൽ അത് ‘ഗോൾഡ് മൊങ്ക് ’ ആണ്. പക്ഷേ ഇന്ന് വിസ്ക്കിക്കും സ്കോച്ചിനും വിദേശികൾക്കുമിടയിൽ പിടിച്ചു നിൽക്കാനാവാതെ റം തറവാട്ടിലെ ഇൗ ‘മാമുനി’ പെടാപ്പാട് പെടുകയാണ്.

ആരായിരുന്നു ഒാൾഡ് മൊങ്ക് ?

പണ്ട് സായുധ സേനകൾക്ക് മാത്രമായി ഉൽപാദിപ്പിച്ചിരുന്നത് ഹെർകുലിസ് റം ആയിരുന്നു. 1960–കളിൽ ബോംബെയിലെ നേവി കാന്റീനുകളിൽ ബോട്ടിൽ ഒന്നിന് 8 രൂപ വച്ചാണ് ഹെർക്കുലിസ് വിറ്റിരുന്നത്. ​ഒരു ബോട്ടിലിന് 25 രൂപ വച്ച് ഇത് കരിഞ്ചന്തയിലും ലഭ്യമായിരുന്നു.

അങ്ങനെയിരിക്കെയാണ് ഓൾഡ് മൊങ്ക് എത്തിയത്. ഹെർകുലിസിനേക്കാൾ മികച്ചതായിരുന്നു ഒാൾഡ് മൊങ്ക്. ‌ക്രമേണ ഹെർക്കുലിസിന്റെ സ്ഥാനം ഒാൾഡ് മൊങ്ക് കയ്യടക്കി. കരീബിയനിൽ നിന്നുള്ള ഡാർക്ക് റമ്മിനെപ്പോലെയും ജമൈക്കയിൽ നിന്നുള്ള മയേഴ്സ് റമ്മിനെപ്പോലെയുമൊക്കെ ലഹരിയുടെ കണാപ്പുറങ്ങൾ കാണിച്ചു തന്നു ഇൗ ലായനി. ആദ്യമൊക്കെ സായുധസേനകൾക്ക് മാത്രമായിരുന്നെങ്കിൽ പിന്നീടത് പൊതുജനങ്ങൾക്കും ലഭ്യമാക്കിത്തുടങ്ങി.

Old Monk Rum ഒാൾഡ് മൊങ്ക് റം

പുരുഷന്റെ മാത്രം മദ്യം

ഓൾഡ് മൊങ്ക് പോലുള്ള ഡാർക്ക് റമ്മുകൾ അത്യന്തികമായും പുരുഷന്റെ മാത്രം മദ്യം ആയിരുന്നു. സ്ത്രീകൾ വൈനും നേർപ്പിച്ച വൈറ്റ് റമ്മുകളും കോക് ടെയിലുകളും ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇവിടെയാണ് ബക്കാർഡി നേട്ടമുണ്ടാക്കിയത്.

പുരുഷന്മാർ ഒരു ബോട്ടിൽ ഒാൾഡ് മൊങ്ക് വാങ്ങുകയും അതു വീട്ടിൽ കൊണ്ടുപോയി കോക്കോ സോഡയോ ചേർത്ത് ഭക്ഷണം മേശപ്പുറത്തെത്തുന്നതിനും മുമ്പേ കഴിക്കുകയുമായിരുന്നു പതിവ്. പതിവ്. സ്ത്രീകൾ കുടിക്കുന്നവരാണെങ്കിലും ഇതു തൊടില്ലായിരുന്നു.

സ്ത്രീകൾ ആൺസുഹൃത്തുക്കളുടെയോ പെൺസുഹൃത്തുക്കളുടെയോ കൂടെ റെസ്റ്റോറന്റുകളിലും ബാറുകളിലും ക്ലബുകളിലും പോകും. അവർ വൈനോ കോക്ടെയിലോ ഓർഡർ െചയ്യും. വൈറ്റ് റമ്മും അവർക്ക് പ്രിയമായിരുന്നു. എന്നാൽ ഒാൾഡ് മൊങ്കിനോട് അവർ മുഖം തിരിച്ചു.

വിദേശി ഇൻ, സ്വദേശി ഒൗട്ട്

വ്യത്യസ്ത രൂപങ്ങളിലുള്ള ബോട്ടിലുകളിൽ ഒാൾഡ് മൊങ്ക് ലഭ്യമായിരുന്നു. നീളം കുറഞ്ഞ വീതി കൂടിയ ബോട്ടിലിൽ എത്തിയിരുന്ന റമ്മിന്റെ കുപ്പിക്ക് പരമ്പരാഗത രൂപം കൊണ്ടുവരാൻ ശ്രമിച്ചത് പാരയായി. ഇറക്കുമതി മദ്യം സുലഭമായതും ഒാൾഡ് മൊങ്കിനെ പോലുള്ള നാടൻ ബ്രാൻഡുകൾക്ക് വിനയായി. വിദേശ റമ്മുകൾ ലിക്കർ ഷോപ്പുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബക്കാർഡിയും പ്യൂട്ടോ റിക്കോയിൽ നിന്നുള്ള ഇന്റർ ലോപറുമൊക്കെ ഒാൾഡ് മൊങ്കിനെ വെട്ടിച്ച് നുഴഞ്ഞു കയറി. അതിനും മുമ്പ് ബാക്കാർഡി കർണാടകയിൽ തന്നെ ഉല്പാദിപ്പിക്കുന്നുണ്ടായിരുന്നെന്നത് വേറൊരു സത്യം.

Rum റം

കലാകാരന്റെ ‘കുടിത്തോഴൻ’

ചിത്രകാരന്മാർ, സാഹിത്യകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങിവർക്കിടയിൽ ഓൾഡ് മങ്കിന് ആ പഴയ ആ സ്ഥാനം ഇന്നുമുണ്ട്. സ്കോച്ചിന്റെ വില താങ്ങാനാവാത്തവരും, കട്ട റമ്മിന്റെ ‘സുഗന്ധം’ ആസ്വദിക്കുന്നവരും, നാളത്തെ ദിനത്തെ ഇന്നത്തെ ഡ്രിങ്ക് പാഴാക്കരുതെന്ന് ആഗ്രഹിക്കുന്നവരും ഒാൾഡ് മൊങ്കിനെ തന്നെ തേടിപ്പിടിച്ചു. കലാകാരന്റെ കുടിത്തോഴനാണ് അന്നും ഇന്നും ഇൗ ഡ്രിങ്ക്.

റമ്മാണു മക്കളെ ഒരേയൊരു സത്യം

റമ്മിനെക്കുറിച്ച് ആർക്കുമറിയാത്തൊരു കാര്യമുണ്ട്. നമ്മുടെ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഏറ്റവും നല്ല മദ്യം റം ആണ്. ഇന്ത്യയിൽ ലഭിക്കുന്ന വോഡ്കയും വിസ്കിയും മിക്കതും വ്യാജമാണ്. വിസ്കിയുടെ കാര്യമെടുത്താൽ യഥാർഥ വിസ്കിയുണ്ടാക്കുന്നത് ബാർലിയില്‍ നിന്നോ ഗോതമ്പിൽ നിന്നോ ചോളത്തിൽ നിന്നോ ആണ്. അത് ഇന്ത്യയിൽ സംഭവിക്കുന്നില്ല. ‍ഇവിടെ ശര്‍ക്കരപ്പാനിയിൽ നിന്നും ഊറ്റിയെടുത്ത രുചികരമല്ലാത്ത ആൽക്കഹോളിലേക്ക് മണവും നിറവും ചേർത്ത് വിസ്ക്കി ആക്കുകയാണ്.

Rum റം

മാമുനിയുടെ ഭാവി ?

ഒരുകാലത്ത് മദ്യലോകത്തെ രാജാവായിരുന്ന ഒാൾഡ് മൊങ്കിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഒരു കൊല്ലം എട്ടു മില്യണ്‍ കുപ്പികൾ വിറ്റിരുന്ന സ്ഥാനത്ത് ഇന്നതിന്റെ നാലിലൊന്ന് വിൽപന മാത്രമേയുള്ളൂ. ഇങ്ങനെ പോയാൽ ഒരു നാൾ മാമുനി മൃതദേഹമാകും. എഴുതപ്പെടുന്ന ചരിത്രമാകും. മണ്ണിനടിയിൽ വിശ്രമിക്കേണ്ടിയും വരും.

ഒാൾഡ് മൊങ്ക് നിർത്തുന്നു എന്ന വാർത്തകൾ പരന്നതോടെ അത് നിഷേധിച്ച് നിർമാതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒാൾഡ് മൊങ്ക് നിർമാണവും വിൽപനയും നിർത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞു. എങ്കിലും എത്ര നാൾ പിടിച്ചു നിൽക്കാൻ ഇൗ വൃദ്ധമാമുനിയെ കൊണ്ടാവും എന്ന ആകാംക്ഷയിലാണ് രാജ്യത്തെ പ്രബുദ്ധരായ മദ്യപാനികൾ.

2010 വരെ കേരളത്തിലും ഒാൾഡ് മൊങ്ക് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ആവശ്യക്കാർ ഇല്ലാതായതോടെ കേരളത്തിലെ വിൽപന കമ്പനി നിർത്തുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.