Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണക്കോടിയിലും വെസ്റ്റേണാകാം

ഓണം ചിത്രം: റിജോ ജോസഫ് കോ– ഓർഡിനേഷൻ: അൻസു അന്ന ബേബി

ഓണത്തിനു സാരിയും ദാവണിയും ലോങ് സ്കേർട്ടുമൊക്കെയിട്ടു മടുത്തെങ്കിൽ ഇത്തവണ അൽപം വെസ്റ്റേണാകാം. ജീൻസും മിനി സ്കർട്ടും ഓണാഘോഷത്തിന്റെ ഭാഗമാക്കാൻ അൽപം ക്രീയേറ്റിവിറ്റി കൂടി തുന്നിച്ചേർത്താൽ മതി. പഴമയുടെ പ്രൗഢിയും പുതുമയുടെ കംഫർട്ടും ചേർന്ന നാലു ഡിസൈനുകൾ.

ഷീത്ത് സ്കേർട്ട്

ടിഷ്യു മെറ്റീരിയലും പേസ്റ്റൽ ഷേഡ് സിഗ് സാഗ് എംബ്രോയ്ഡറി മെറ്റീരിയലും ചേർത്ത ഷീത്ത് സ്കേർട്ടും 

സൈഡ് കോളർ ടോപ്പും. 

ക്രോപ് ടോപ്പും പട്യാലയും

ബ്രോഡ് ബാൻഡ് പട്യാലയും  ഇകത് മെറ്റീരിയലിൽ ത്രീ ഫോർത് സ്ലീവുള്ള ക്രോപ് ടോപ്പും.

ജീൻ ടോപ്പ് 

ടിഷ്യു മെറ്റീരിയലിൽ ചുരുക്കുകളോടുകൂടിയ വി കട്ട് ജീൻ ടോപ്പ്. 3ഡി വെൽവെറ്റ് മെറ്റീരിയലിലിലാണ് സ്ലീവും റൗണ്ട് കോളറും.

മാക്സി ഡ്രസ്

ഗ്രീൻ സിൽക്ക് മെറ്റീരിയലിൽ ഫ്രണ്ട് ഓപ്പൺ സ്‌ലിറ്റുള്ള മാക്സി ഡ്രസ്. അൽപം കുട്ടിത്തം തോന്നാൻ സീക്വൻസ്ഡ് ഗോൾഡൻ ഫ്ലാറ്റ് കോളറും.

ഡിസൈൻ:
ജുബി അയ്യരുകുളങ്ങര,
റിജോയ്സ് ക്രിയേഷൻസ്,
ചങ്ങനാശേരി

മോഡലുകൾ:
മാളവിക സുനിൽ,
നമിത സുസൻ ജയിൻ,
ഗീതു അന്നാ വർഗീസ്,
അനു ട്രീസാ ജോർജ്

Your Rating: