Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഓണത്തിന് 'ഓണപ്പച്ച' കാണാം

painting-ka francis

പ്രകൃതിയിലേക്കു മടങ്ങുക എന്ന സന്ദേശവുമായി ഓണത്തിനു നിറച്ചാർത്തേകാൻ ഒരു ചിത്രപ്രദർശനം. അക്രിലിക് പെയിന്റിൽ വർണവിസ്മയം തീർക്കുന്ന ചിത്രങ്ങൾ വരച്ചിരിക്കുന്നത് മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസ് ആണ്. ഓണപ്പച്ച എന്നാണു പ്രദർശനത്തിന്റെ പേര്.

painting2 paintings

കൊച്ചി ലളിതകലാ അക്കാദമി ആർട്ട്  ഗാലറി, ദർബാർ ഹാളിൽ സെപ്റ്റംബർ 13 മുതൽ 18 വരെയാണ് പ്രദർശനം. 13 ന് വൈകിട്ട് 5.30 ന് എഴുത്തുകാരി കെ.ആർ. മീര ഉദ്‌ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷനാകുന്ന ചടങ്ങിൽ ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. സത്യപാൽ മുഖ്യ അതിഥിയായിരിക്കും. 

പ്രകൃതിയുടെ വിവിധ വർണങ്ങളും നിറഭേദങ്ങളും ഭാവങ്ങളും ഈ ചിത്രങ്ങളിൽ നിറയുന്നു. ഏറെ ആരാധകരുള്ള താന്ത്രിക് പെയിന്റിങ്ങുകൾ പ്രദർശനത്തിന്റെ മറ്റൊരു ആകർഷണമാണ്. പകൽ 11 മുതൽ ഏഴു വരെയാണ് പ്രദർശനം.

paintings

ചിത്രകാരൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സംഘാടകൻ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായ കെ.എ. ഫ്രാൻസിസ് ലളിതകലാ അക്കാദമിയുടെ ലളിതകലാ പുരസ്‌കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇദ്ദേഹം ചിത്രപ്രദർശനം നടത്തിയിട്ടുമുണ്ട്.

Your Rating: