Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

132 കിലോയില്‍ നിന്ന് 68 ലേക്ക്; പല്ലവി വണ്ണം കുറച്ചത് 18 മാസം കൊണ്ട് !

Pallavi പല്ലവി വണ്ണം കുറച്ചതിനു ശേഷവും മുമ്പും

"ജീവിക്കാൻ പഠിക്കുന്നതോടൊപ്പം ഓരോ സ്ത്രീയും ഭാരം കുറയ്ക്കാനും പഠിക്കേണ്ടതുണ്ട്." പറയുന്നത് മുംബൈ സ്വദേശിയായ ഇരുപത്തിയെട്ടുകാരി പല്ലവി കക്കാർ. അമിത ഭാരം കൊണ്ടു ബുദ്ധിമുട്ടുകയായിരുന്ന പല്ലവി 18 മാസം കൊണ്ട്‌ 64 കിലോയാണ് കുറച്ചത്. ഇതിനുവേണ്ടി നടത്തിയ അവർ പോരാട്ടവും ചെറുതല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ചെറിയ ഡയറ്റുകളും വ്യായാമവുമൊക്കെയായി പല്ലവി ഹാപ്പിയായിരുന്നു.

പിന്നീടു മുംബൈയിലെത്തിയപ്പോൾ അവിടുത്തെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി. ദൈനംദിന ആഹാരത്തിൽ ജങ്ക് ഫുഡ് സ്ഥാനം പിടിച്ചു. പയ്യെ പയ്യെ ഭാരം കൂടിവരുന്നത് പല്ലവി അറിഞ്ഞില്ല. അഡ്വെർടൈസ്‌മെന്റ് പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന ഒരാൾക്ക് സൗന്ദര്യത്തിൽ കൂടി ശ്രദ്ധിക്കണമായിരുന്നു. അതുകൊണ്ടുതന്നെ ജോലി സ്ഥലത്തും പല്ലവി ഒറ്റപ്പെട്ടു തുടങ്ങി. ഒരിക്കൽ ഭാരം നോക്കിയ പല്ലവി താൻ 132 കിലോ ആയതറിഞ്ഞു ഞെട്ടി.

Pallavi പല്ലവി വണ്ണം കുറച്ചതിനു ശേഷവും മുമ്പും

രോഗങ്ങൾ അവരെ തേടി ഒന്നിന് പുറകെ ഒന്നായി വന്നുതുടങ്ങി. പുറം വേദന, മൂത്രത്തിൽ കല്ല്, തൈറോയിഡ്, ഡയബെറ്റിക്സ് എന്നുതുടങ്ങി കരൾ രോഗം വരെ പല്ലവിയെ പിടികൂടി. പിന്നീടു പത്തു ദിവസത്തോളം ആശുപത്രിയിൽ. ഇതിങ്ങനെ പോയാൽ ശരിയാവില്ലെന്നു ഡോക്ടർ തീർത്തുപറഞ്ഞു. തുടർന്ന് സർജറിക്ക് ശേഷമാണ് പല്ലവി ആരോഗ്യത്തിൽ ശ്രദ്ധിച്ചുതുടങ്ങിയത്.

"എന്റെ ജീവിതം ഇനിയും റിസ്‌ക്കിൽ ആക്കരുത് എന്ന ചിന്തയാണ് ഡയറ്റിങ്ങിലേക്കും ചെറിയ വ്യായാമത്തിലേക്കുമെല്ലാം എന്നെ എത്തിച്ചത്. ആദ്യം ചെറുതായി നടന്നു തുടങ്ങി. 200 മീറ്ററിലായിരുന്നു തുടക്കം. പിന്നെ പിന്നെ ആ ദൂരം കൂട്ടിക്കൊണ്ടു വന്നു. ഡയറ്റ് സ്ട്രിക്റ്റായി പാലിച്ചുപോന്നു. രണ്ടു മാസത്തിനു ശേഷം ജിമ്മിൽ പോയി തുടങ്ങി. നീന്തൽ അഭ്യസിച്ചു. ഒന്നര വർഷം കൊണ്ടു 132 കിലോ അറുപത്തിയെട്ടായി ചുരുങ്ങി. ശാരീരികമായും മാനസികമായും ഞാൻ നോർമ്മലായി. ഞാൻ ചിക്കൻ, ഫിഷ്, പച്ചക്കറികൾ, മുട്ട തുടങ്ങിയ ഹെൽത്തി ഡയറ്റാണ് പാലിച്ചത്. എല്ലാം വളരെ കൃത്യമായി ശരിയായ അളവിൽ മാത്രം. ജങ്ക് ഫുഡ് പൂർണ്ണമായും ഒഴിവാക്കി. ദിവസവും നാല്- അഞ്ചു ലിറ്റർ വെള്ളം കുടിക്കുന്നത് പതിവാക്കി. 68 കിലോയിൽ നിന്നു ഇനിയും ചില്ലറ ഭാരം കൂടി കുറയ്‌ക്കേണ്ടതുണ്ട്," ചെറു ചിരിയോടെ പല്ലവി പറയുന്നു.

Your Rating: