Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ... കാമറയ്ക്കു മുന്നില്‍ പ്രേതം !

Horror Photos ഹൊറർ ഫോട്ടോഗ്രാഫറായ ജോഷ്വാ ഹോഫിന്റെ മോഡലായി മകൾ

പ്രേതമോ , ഇന്നത്തെക്കാലത്തോ ഒന്നു പോണം മാഷേ എന്നു ധൈര്യസമേതം പറയുമെങ്കിലും കൂറ്റാക്കൂറ്റിരുട്ടത്ത് ഒറ്റക്കൊരു ന‌ടുക്കാട്ടിൽ പെട്ടാൽ എത്ര ധീരന്മാരും ഒന്നു ചിന്തിച്ചു പോകും ഇനിയിപ്പോ പ്രേതം ഉണ്ടോ എന്ന്. പ്രേതം എന്നാൽ പേ‌ടിപ്പിക്കുന്നതാണ്. സാധാരണ കുട്ടികളെ പ്രേത ചിത്രങ്ങളിൽ നിന്നും അകറ്റി നിർത്തിയാണ് മാതാപിതാക്കൾ വളർത്തുക. പക്ഷേ അങ്ങ് അമേരിക്കയിലെ ഫോട്ടോഗ്രാഫറായ ജോഷ്വാ ഹോഫിനും മക്കൾക്കും പ്രേതം ഒരു പുത്തരിയേയല്ല. കാരണം അച്ഛനും മക്കളും തനിപ്രേതങ്ങളായി നാട്ടുകാരെ പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്.

Horror Photos ഹൊറർ ഫോട്ടോഗ്രാഫറായ ജോഷ്വാ ഹോഫിന്റെ മോഡലായി ഭാര്യയും മകളും
Horror Photos ജോഷ്വാ ഹോഫിനും മക്കൾക്കും പ്രേതം ഒരു പുത്തരിയേയല്ല. കാരണം അച്ഛനും മക്കളും തനിപ്രേതങ്ങളായി നാട്ടുകാരെ പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്.

മക്കളോടുള്ള അച്ഛന്റെ സ്നേഹം പ്രകടിപ്പിക്കുന്നതു തന്നെ അവരെ കാമറയ്ക്കു മുന്നിൽ പ്രേതങ്ങളായി നിർത്തിയാണ്. ചുരുക്കിപ്പറഞ്ഞാൽ അച്ഛന്റെ കാമറക്കണ്ണുകളുടെ മോഡലുകളാണ് ജോഷ്വായുടെ മക്കൾ. ഭയം എന്ന മാനസികാവസ്ഥയെ താന്‍ ഏറെ സ്നേഹിക്കുന്നതിനാലാണ് ഹൊറർ ഫോട്ടോഗ്രാഫി തന്നെ പ്രൊഫഷൻ ആയി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് പറയുന്നു ജോഷ്വാ.

Horror Photos അച്ഛന്റെ കാമറക്കണ്ണുകളുടെ മോഡലുകളാണ് ജോഷ്വായുടെ മക്കൾ.
Horror Photos ഭയം എന്ന മാനസികാവസ്ഥയെ താന്‍ ഏറെ സ്നേഹിക്കുന്നുവെന്നു പറയുന്നു ജോഷ്വാ.

ചെറിയൊരു സിനിമ പുറത്തിറക്കുന്ന തയ്യാറെടുപ്പുകൾ തന്നെയുണ്ട് ജോഷ്വായുടെ ഹൊറർ ഫോട്ടോഗ്രാഫിയ്ക്കും. അതിനായി പ്രത്യേകം സെറ്റുകൾ, േകാസ്റ്റ്യൂംസ്, ഫോഗ് മെഷീനുകൾ, സ്പെഷൽ എഫക്ട് മേക്കപ്പുകൾ എന്നീ സജ്ജീകരണങ്ങളെല്ലാമുണ്ടാകും. ഭാര്യയും മക്കളും കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ജോഷ്വായുടെ പ്രേത മോഡലുകൾ ആകാറുണ്ട്. കു‌ട്ടികളെ സംബന്ധിച്ചി‌‌ടത്തോളം ഭയം എന്ന വികാരം അവരുടെയുള്ളിൽ ഇല്ലെന്നു മാത്രമല്ല ഇതൊരു കളിയോ വിനോദമോ േപാലെയാണ് അവർ കാണുന്നത്.

Horror Photos ചെറിയൊരു സിനിമ പുറത്തിറക്കുന്ന തയ്യാറെടുപ്പുകൾ തന്നെയുണ്ട് ജോഷ്വായുടെ ഹൊറർ ഫോട്ടോഗ്രാഫിയ്ക്കും
Horror Photos ജോഷ്വാ ഹോഫിൻ, മകൾ

താൻ ചെയ്യുന്നതു പോലെ തന്നെ കാഴ്ച്ചക്കാരെ പേടിപ്പിക്കാൻ എങ്ങനെയൊക്കെ ചെയ്യാമെന്നു മത്സരിക്കുകയാണ് അവരും. ആഫ്റ്റർ ഡാർക്ക് മൈ സ്വീറ്റ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഫോ‌ട്ടോ സീരീസ് ആണ് ഇതിൽ ഏറ്റവും പ്രശസ്തം. തന്റെ ഫോട്ടോഗ്രാഫുകൾ കൂ‌ട്ടിച്ചേർത്ത് ഒരു പുസ്തകം പുറത്തിറക്കാനും ജോഷ്വായ്ക്കു പദ്ധതിയുണ്ട്.
 

Horror Photos ഭാര്യയും മക്കളും കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ജോഷ്വായുടെ പ്രേത മോഡലുകൾ ആകാറുണ്ട്.
Horror Photos ആഫ്റ്റർ ഡാർക്ക് മൈ സ്വീറ്റ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഫോ‌ട്ടോ സീരീസ് ആണ് ഏറ്റവും പ്രശസ്തം
related stories