Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളിഗ്രാഫും നുണപറഞ്ഞേക്കാം !

Polygraph test

നുണ പറഞ്ഞാൽ പ്രശ്നം. പക്ഷേ, സത്യം പറഞ്ഞാൽ അ‌തിലും വലിയ പ്രശ്നം. അങ്ങനെയാണെങ്കിൽ, നുണ പറയു മ്പോഴാണോ സത്യം പറയുമ്പോഴാണോ ഒരാൾക്കു നെഞ്ചിടിപ്പു കൂടുക ?

നുണപരിശോധനയ്ക്കുളള പോളിഗ്രാഫ് ടെസ്റ്റിന്റെ ആധികാ രികത ചോദ്യം ചെയ്ത് ബ്രിട്ടീഷ് ഗവേഷകർ. ഹഡേഴ്സ്ഫീൽ ഡ് സർവകലാശാലയിലെ ക്രിസ് സ്ട്രീറ്റും ലണ്ടൻ യൂണിവേഴ്സി റ്റി കോളജിലെ ഡാനിയൽ റിച്ചാർഡ്സനും ചേർന്നു നടത്തിയ പഠനമാണ് നുണപരിശോധനകളുടെ ഫലം സംശയ നിഴലിലാ ക്കുന്നത്.

ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെ വ്യക്തിയുടെ രക്തസമ്മർദ്ദം, നാഡിമിടിപ്പ്, വൈകാരികഭാവം എന്നിവ സൂക്ഷ്മ മായി വിശകലനം ചെയ്താണ് പോളിഗ്രാഫ് നുണപരിശോധന നടത്തുന്നത്. ശരീരത്തിൽ യന്ത്രോപകരണങ്ങൾ ഘടിപ്പിച്ചു നട ത്തുന്ന ഈ പരിശോധനയക്ക് ഇതിനു വിധേയനാകുന്ന ആളി ന്റെ പൂർണ സമ്മതം ആവശ്യമാണ്. പക്ഷേ, ഇങ്ങനെ, അറിവോ ടുകൂടി നടത്തുന്ന നുണപരിശോധന ഫലം ചെയ്യില്ലെന്ന് ഗവേ ഷകർ ചൂണ്ടിക്കാട്ടുന്നു.

ഒരു ഡോക്യുമെന്ററിക്കുവേണ്ടിയാണെന്ന വ്യാജേന, െചയ്യാത്ത യാത്രകളെപ്പറ്റി സംസാരിക്കാൻ ആളുകളെ പ്രോൽസാഹിപ്പിച്ചു കൊണ്ടുളള ഗവേഷണ സർവേയാണ്. ക്രിസ് സ്ട്രീറ്റും റിച്ചാർ ഡ്സനും ചേർന്ന് നടത്തിയത്. തങ്ങളെ അഭിമുഖം നടത്തുന്ന യാൾക്ക് ഗവേഷകരുമായി നടത്തിയ ‘നുണക്കരാറി’നെപ്പറ്റി അറിയില്ലെന്നു വിശ്വസിച്ചാണ് ആളു‌കൾ സംസാരിച്ചത്. ജേണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ ഇവരു ടെ പഠനത്തിന്റെ പൂർണ രൂപം വായിക്കാം.

എന്താണ് പോളിഗ്രാഫ്

കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥി യായിരുന്ന ജോൺ അഗസ്റ്റസ് ലാർസൺ 1921 ലാണു പോളി ഗ്രാഫ് ‍ടെസ്റ്റ് കണ്ടുപിടിച്ചത്. ശാസ്ത്രീയമായ ചില ഗ്രാഫുക ളാണ് വിശകലനത്തിനടിസ്ഥാനം. സന്ദർഭത്തിനു യോജിച്ച വിധം മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളാണ് പോളിഗ്രാഫ് നുണപരിശോധനയ്ക്കായി ‌ഉപയോഗിക്കുന്നത്. ചോദ്യങ്ങള്‍ ക്കനുസരിച്ച് ഉത്തരം പറയുന്നയാളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്താൽ അളക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.