Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹിരാകാശത്തെ ‘സെക്സ്പ്ലോറേഷൻസ്’

Sexploration

ബഹിരാകാശത്ത് അഡള്‍ട്ട് വീഡിയോ ഷൂട്ടു ചെയ്യാനൊരുങ്ങി 'പോണ്‍ഹബ്ബ്' എന്ന അഡള്‍ട്ട് വീഡിയോ വെബ്സൈറ്റ്. 'സെക്‌സ്‌പ്ലൊറേഷന്‍സ്' എന്നാണ് വീഡിയോ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഈ പദ്ധതിക്കായുള്ള ബഹിരാകാശ ദൗത്യം 2016 ല്‍ നടത്താനാണ് 'പോണ്‍ഹബ്ബ്' ആലോചിക്കുന്നത്. പോണ്‍ താരങ്ങളായ ഇവ ലോവിയ, ജോണി സിന്‍സ് എന്നിവരാണ് സെക്‌സ്‌പ്ലൊറേഷന്‍സില്‍ അഭിനയിക്കുക. ബഹിരാകാശ യാത്രയ്ക്ക് മുമ്പ് അവര്‍ക്ക് ആറു മാസത്തെ തീവ്രപരിശീലനം നല്‍കുമെന്നും അധികൃതർ അറിയിച്ചു.

വീഡിയോയുടെ നിര്‍മാണച്ചെലവ് 34 ലക്ഷം ഡോളര്‍ (ഏകദേശം 22 കോടി രൂപ) എന്നാണ് കണക്കാക്കുന്നത്. ക്രൗഡ്ഫണ്ടിങ് വഴി ഈ തുക സമാഹരിക്കുന്നതിന് തുടക്കമായി. 'ഇന്‍ഡിഗോഗോ' എന്ന ക്രൗഡ്ഫണ്ടിങ് സൈറ്റ് വഴിയാണ് പണം സമാഹരിക്കുന്നത്. ഒരു ദിവസം കൊണ്ട് 489 പേരിൽ നിന്നായി 9,488 ഡോളര്‍ സ്‌പേസ് പോണ്‍ ഫിലിം പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. 60 ദിവസമാണ് ഫണ്ട് ശേഖരണം. വലിയ തുക മുടക്കുന്നവര്‍ക്ക് ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന മുഴുവന്‍ വീഡിയോയും ലഭിക്കും.

പ്രതിവര്‍ഷം 160 ലക്ഷം വിസിറ്റുള്ള സൈറ്റാണ് പോണ്‍ഹബ്ബ്. ബഹിരകാശ വീഡിയോ പദ്ധതി വിജയിച്ചില്ലെങ്കില്‍, പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്നും സൈറ്റ് അവകാശപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.