Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി അശ്ലീല വിഡിയോ കാണൽ; ശമ്പളം ഒന്നരലക്ഷം

Porn Representative Image

ഡെൻമാർക്കിലെ ഹോൺസ്ലെത് ബാറാണ് ആഴ്ചയിൽ 20 മണിക്കൂർവരെ പോൺ വിഡിയോകൾവരെ കാണാൻ സാധിക്കുന്ന പോൺജോക്കികൾക്കായി പരസ്യം ചെയ്തിരിക്കുന്നത്. കമ്പനി ഒരു ലാപ്‌ടോപ്പും ഒരുകെട്ട് ബ്ലൂഫിലിം സിഡികളും സ്വകാര്യമായിരുന്ന് ജോലി ചെയ്യാനുള്ള സ്ഥലവും അനുവദിക്കും. ശരിക്കുമുള്ള ജോലിയെന്തെന്നുവച്ചാൽ ബാറിന് അതിന്റെ ശുചിമുറികളിൽ ഉപയോഗിക്കാൻ സൗണ്ട് ട്രാക്കുകൾ വേണം. ഈ സിഡികൾ മുഴുവൻ കേട്ട്(കണ്ടും) യോജിച്ചവ കണ്ടുപിടിച്ച് നൽകണം. ഈ സൗണ്ട് ട്രാക്കുകളായിരിക്കും പിന്നീട് ബാറിന്റെ ശുചിമുറികളിൽ മുഴങ്ങുക. 2,350 ഡോളർ(ഒന്നരലക്ഷം രൂപയ്ക്കുമേലെ) ആണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്.

കാണാനുള്ള താൽപര്യം മാത്രം പോര, വിഡിയോ റിസർച്ചിലും സൗണ്ട് എഡിറ്റിങ്ങിലും വൈദഗ്ധ്യവും വേണം. ആണിനും പെണ്ണിനും അപേക്ഷിക്കാം. തുറന്ന മനസ്സുള്ളവരോട് കടന്നുവരാനാണ് ബാർ ഉടമ ക്രിസ്റ്റിയൻ വോൻ ഹോൺസ്ലെത് ആഹ്വാനം ചെയ്യുന്നത്. ജോലിപ്പരസ്യത്തോട് വൻ പ്രതികരണമാണു ലഭിച്ചതെന്നും അടുത്തുതന്നെ ഇന്റർവ്യൂ ആരംഭിക്കുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആഴ്ചയിൽ രണ്ടായിരത്തോളം കസ്റ്റമർമാർ വരുന്ന ബാറാണ് ഹോൺസ്ലെത്. ഇവിടെ ശുചിമുറി കേന്ദ്രീകരിച്ച് ഇൻസ്റ്റലേഷനും ഉണ്ടത്രെ.

Your Rating: