Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗം ശമിക്കാൻ ഒരുഗ്രൻ‌ വിദ്യ

finger

പനിയോ ചുമയോ വന്ന് മാസത്തിലൊരിക്കൽ എങ്കിലും ആശുപത്രികളിൽ പോകാത്തവർ വിരളമായിരിക്കും. ജീവിതശൈലി മാറിയതോടെ രോഗങ്ങളും സ്ഥിരം സാന്നിധ്യമായിത്തുടങ്ങി. അസുഖങ്ങൾ ബാധിച്ചാലും തിരക്കുകളും മറ്റുംമൂലം ചികിത്സ ലഭ്യമാക്കാൻ പലർക്കും കഴിയാറില്ല. ഇത്തരക്കാർക്ക് വീട്ടിലിരുന്നു കൊണ്ടു തന്നെ ചികിത്സ നേടാനുള്ള വഴിയാണ് പറഞ്ഞുവരുന്നത്. ചികിത്സ പക്ഷേ മരുന്നു കൊണ്ടല്ലെന്നു മാത്രം. നിങ്ങളുടെ വിരലുകൾ കൊണ്ടു തന്നെയാണ് ചികിത്സിക്കേണ്ടത്. ജപ്പാനിലെ പരമ്പരാഗത കലയായ ജിൻ ഷിൻ സുയിലാണ് ഇൗ ചികിത്സാരീതി പ്രതിപാദിക്കുന്നത്. കൈവിരലുകളിലെ പ്രഷർ പോയിന്റുകളാണ് രോഗത്തിനെതിരെ പ്രവർത്തിക്കുന്നത്. തള്ളവിരൽ മുതൽ ചെറുവിരൽ വരെയുള്ള പ്രഷർ പോയിന്റുകളിൽ അമർത്തുന്നതോടെ പല രോഗങ്ങളെയും അകറ്റാനാവുമെന്നാണ് ഇതിൽ പറയുന്നത്. ഏതൊക്കെ രോഗത്തിന് ഏതൊക്കെ വിരലുകളിലാണ് പ്രസ് ചെയ്യേണ്ടതെന്ന് താഴെ പറയുന്നു.

തള്ളവിരലിലെ പ്രഷർ പോയിന്റ് അമർത്തുമ്പോൾ

∙ വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ദേഷ്യവും ശമിക്കും.

∙ അമിത ആകാംക്ഷ, വിഷാദരോഗം എന്നിവയിൽ നിന്നും മുക്തി നൽകും

∙ ത്വക്കിന്റെ ആരോഗ്യം കാത്തു സംരക്ഷിക്കും.

∙ തലവദേന, വയറുവേദന എന്നിവ അകലും

ചൂണ്ടുവിരൽ അമർത്തുമ്പോൾ

∙ വൃക്ക, മൂത്രാശയം എന്നിവയുടെ ആരോഗ്യം സംരക്ഷിക്കും

∙ പുറംവദേന, സന്ധിവേദന, പല്ലുവേദന എന്നിവയിൽ നിന്നും മുക്തി നൽകും.

∙സുഗമമായ ദഹനപ്രക്രിയയെ സഹായിക്കും

നടുവിരൽ അമർത്തുമ്പോൾ

∙കരൾ, ഞരമ്പുകൾ എന്നിവയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കും

∙ഹൃദയാരോഗ്യം നിലനിർത്തും

∙അമിതദേഷ്യം കുറയ്ക്കും

∙ആർത്തവസമയത്തെ വേദന കുറയക്കും

∙കാഴ്ച സംബന്ധമായ രോഗങ്ങൾ കുറയ്ക്കും

മോതിരവിരൽ അമർത്തുമ്പോൾ

∙ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്തും

∙ചെവിരോഗങ്ങൾ തടയും

∙ശ്വാസതടസം ഇല്ലാതാക്കും

ചെറുവിരലിൽ അമർത്തുമ്പോൾ

∙ഹൃദയാരോഗ്യം സംരക്ഷിക്കും

∙തൊണ്ടവേദന ശമിപ്പിക്കും

∙അമിതവണ്ണത്തോടു പൊരുതും

∙വിഷാദരോഗത്തെ തടയും

∙എല്ലു സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കും

എന്നാൽ, ഇതൊക്കെ താത്ക്കാലിക രോഗശമനത്തിനാണെന്ന് കൂടി ഓർക്കണേ... അസുഖം കൂടിയാൽ ചികിത്സിക്കുക തന്നെ വേണം.