Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണാ ക്യൂട്ട് പയ്യൻ? പ്രിയങ്കയ്ക്കൊപ്പം ഇന്ത്യ മുഴുവൻ തിരയുന്നു!

Priyanka

നടന്നു പോകുന്ന വഴിയിൽ പെട്ടെന്നൊരു ക്യൂട്ട് പയ്യനെ കണ്ണിൽ ഉടക്കിയാൽ ഒരു പെണ്‍കുട്ടിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, പ്രത്യേകിച്ച് ഒരു ഫ്ലൈറ്റിൽ കയറാൻ ഏതാനും നിമിഷങ്ങൾ മുൻപാണെങ്കിൽ! കൂടി വന്നാൽ നോക്കി വെള്ളം ഇറക്കിയിട്ട്‌ പോകാമെന്ന് മാത്രം. ഗുഡ്ഗാവിലെ എംജി റോഡിൽ നടന്നു പോകും വഴി കണ്ണിൽ ഉടക്കിയ പയ്യനെ അയാൾ പോലുമറിയാതെ തന്റെ മൊബൈൽ ഫോണ്‍ ക്യാമറയിൽ പടമാക്കി ഒരു വെറൈറ്റി തെരച്ചിലിനാണ് പ്രിയങ്ക ആർപി എന്ന യുവതി തുടക്കം കുറിച്ചത്. "ഒത്തിരി ക്യൂട്ടായ ഈ സുന്ദരനെ ഞാൻ എം ജി റോഡിൽ വെച്ച് കണ്ടു, ശരിക്കും ക്യൂട്ടല്ലേ ഇവൻ" എന്ന് ചോദിച്ചുകൊണ്ട് എടുത്ത പടമങ്ങ് ട്വിറ്ററിൽ കാച്ചി. ഒപ്പം രസകരമായ #cuteguyalert എന്നൊരു ഹാഷ് ടാഗും ഒപ്പം പൂശി, തീർന്നില്ലേ പൂരം!

ട്വിറ്ററിലെ പുതിയ പ്രണയകഥയ്ക്ക്‌ പിന്തുണയുമായി ഒത്തിരി ആളുകൾ സഹായത്തിനെത്തി, പ്രിയങ്ക പങ്കു വെച്ച ചിത്രം ട്വിറ്റർ മുഴുവൻ പടർന്നു. തന്നെയാണോ ഇനി പ്രിയങ്ക ഉദ്ദേശിച്ചതെന്നു ചോദിച്ച് കുറെ ചോക്ലേറ്റ് പയ്യന്മാരും ഹാഷ്ടാഗ് ഫീഡിൽ കൂടി. അതേസമയം ഫോട്ടോയിൽ കാണുന്ന പയ്യൻ ഒട്ടും ക്യൂട്ടല്ലെന്നും പറഞ്ഞ് പ്രിയങ്കയെ കളിയാക്കിയും ആളുകൾ രംഗത്ത് വന്നു, ഒടുവിൽ തന്റെ കണ്ണിൽ അവൻ എന്നും ക്യൂട്ട് ആയിരിക്കുമെന്ന് വിശദീകരണവുമായി പ്രിയങ്കയും ട്വീറ്റ് ചെയ്തു. ഒടുവിൽ ഇന്ത്യയിൽ തന്നെ #cuteguyalert എന്ന ഹാഷ് ടാഗ് ട്രെൻഡ് ചെയ്യാനും തുടങ്ങി. 

ഇനി #cuteguyalert ന് കീഴിൽ ട്വീറ്റ് ചെയ്തവർ മുഴുവൻ പ്രിയങ്കയെ പിന്തുണച്ചവർ ആണെന്ന് തെറ്റിദ്ധരിക്കേണ്ട കേട്ടോ, ആ പയ്യന്റെ അനുവാദമില്ലാതെ അവന്റെ പടം എടുത്തത് മോശമായി പോയി എന്ന പരാതിയും ഉപദേശം ഇന്നലെ മുതൽ തലങ്ങും വിലങ്ങും പായുന്നുണ്ട്‌. അതേപോലെ തന്നെ ഇതിനു പകരം ഒരു ആണ്‍കുട്ടിയാണ് ഒരു പെണ്ണിന്റെ ചിത്രം അവളുടെ അനുവാദമില്ലാതെ എടുത്തു ഇങ്ങനെ പ്രചരിപ്പിച്ചാൽ സോ കോൾഡ് ഫെമിനിസ്റ്റുകൾ ഒക്കെ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതായിരുന്നു പ്രധാനചോദ്യം. ഈ ഒരു സംഭവത്തോടെ ഒരു പെണ്‍കുട്ടിക്ക് സോഷ്യൽ മീഡിയയിൽ എന്തും ചെയ്യാമെന്ന് തെളിഞ്ഞെന്നും അതൊരു പുരുഷനാണ് ചെയ്തതെങ്കിൽ അവനൊരു പൊട്ടൻഷ്യൽ റേപ്പിസ്റ്റ് ആയി മുദ്രക്കുത്തപ്പെടില്ലേ എന്നുമാണ് ഒരു കക്ഷി ചോദിച്ചത്.

ലിംഗസമത്വം ഒക്കെ വെറുംവാക്കാണെന്നും, ഞങ്ങൾക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്ന് പരിഭവിച്ചത് മറ്റൊരു പുരുഷകേസരി. ഇതൊന്നുമല്ല, വരാനിരിക്കുന്ന ഏതോ ബ്രാന്റിന്റെ പ്രമോഷൻ നാടകം ആകാമെന്ന് സംശയം പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു. എന്തായാലും സംഗതി രസമാണ്, ഒരു ദിവസം കഴിഞ്ഞിട്ടും ആ പയ്യൻ അല്ലാത്ത എല്ലാവരും ഈ സംഭവം അറിഞ്ഞിട്ടുണ്ടാവണം, ഏതോ ആൾക്കൂട്ടത്തിൽ ഇതൊന്നുമറിയാതെ മറ്റൊരു ക്യാമറക്കണ്ണുകളുടെ മുൻപിൽ നിൽപ്പുണ്ടാവും ആ പയ്യൻ, അവരെന്നെങ്കിലും കണ്ടുമുട്ടുമോ എന്ന് കാത്തിരുന്നു കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.