Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകന്റെ‌ ചെരിപ്പും വൻഹിറ്റ്

pulimurugan-chappal പുലിമുരുകനിൽ മോഹൻലാൽ

മോഹൻലാൽ നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ചലചിത്രം പുലിമുരുകൻ ഇപ്പോഴും നിറ‍ഞ്ഞ സദസിൽ ഓടിക്കൊണ്ടിരിക്കുകയാണ്. പുലിയൂർ ഗ്രാമത്തില്‍ ഇറങ്ങുന്ന പുലിയുടെ അന്തകനാണു മുരുകൻ. പ്രിയതാരത്തിന്റെ അനായാസ മെയ്‌വഴക്കം ഒരിക്കൽക്കൂടി തെളിയിച്ച ചിത്രം ഇറങ്ങിയതോടെ ഡബ്സ്മാഷുകളുടെയും പുലിമുരുകനെ അനുകരിച്ചുള്ള വി‍ഡിയോകളുടെയും ബഹളമായിരുന്നു. ഇപ്പോഴിതാ ആ പട്ടികയിലേക്ക് പുതിയ ഒന്നു കൂടി, ചിത്രത്തിൽ മുരുകൻ ധരിക്കുന്ന കിടിലൻ ചെരിപ്പും ആരാധകർക്കിടയിൽ സ്റ്റാർ ആയിരിക്കുകയാണ്.

pulimurugan-chappal-1 ചിത്രത്തിൽ മുരുകൻ ധരിക്കുന്ന കിടിലൻ ചെരിപ്പും ആരാധകർക്കിടയിൽ സ്റ്റാർ ആയിരിക്കുകയാണ്. ചിത്രം: ഫേസ്ബുക്

ബ്രാൻഡിന്റെ പേരോടുകൂടിയുള്ള ചെരിപ്പിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. കാൽപാദം മുഴുവനായി കവർ ചെയ്ത് വശത്തുനിന്നും പുറകിലേക്കൊരു നീളൻ സ്ട്രാപ്പോടു കൂടിയതാണ് ഈ ചെരിപ്പ്. ചിത്രത്തിലെ മിക്ക രംഗങ്ങളിലും ചെരിപ്പിന്റെ സാന്നിധ്യം കാണാവുന്നതാണ്. പുലിയെ പിടിക്കാൻ മുരുകൻ ധരിച്ച ആ യമണ്ടൻ ചെരിപ്പിനുവേണ്ടി ആരാധകർ മുറവിളി കൂട്ടുകയാണെന്നാണു സംസാരം. എന്തായാലും മുരുകന്റെ കാല‌ടികള്‍ക്ക് ഊർജം പകര്‍ന്ന ചെരിപ്പുകൾ നാട്ടിലെ പയ്യൻസിനിടയിലും വൈറലാകുമോ എന്നു കണ്ടറിയാം.