Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാലിറ്റി ഷോയ്ക്ക് വേണ്ടി ശരീരത്തിൽ തീ കൊളുത്തി, 19കാരൻ മരിച്ചു!

reality-show റിയാലിറ്റി ഷോകൾ നൽകുന്ന പ്രശസ്തി ഏവർക്കും പ്രിയങ്കരമാണ്. ഇവിടെ 19 വയസ്സുകാരനായ യുവാവ് ചെയ്തതും സ്വന്തം ജീവൻ പണയം വച്ചുള്ള പരിശീലനക്കളി ആയിരുന്നു.

റിയാലിറ്റി ഷോകളുടെ കാലമാണ്. കുട്ടികൾ ഇത്തരം ഷോകൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു നടക്കുന്ന കാലം. ലക്ഷങ്ങൾ മുടക്കി ഡാൻസ് റിയാലിറ്റി ഷോകൾക്ക് വേണ്ടി പഠനം നടത്തുന്നവർ മുതൽ സ്വന്തം ജീവൻ സാഹസികതയിൽ നിർത്തി പരീക്ഷണങ്ങൾ നടത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്, മിക്കപ്പോഴും മാതാപിതാക്കൾ കുട്ടികളെ ഇതിനു നിർബന്ധിക്കുകയും ചെയ്യാറുണ്ട്, കാരണം ടിവി ഷോകൾ പ്രത്യേകിച്ച് റിയാലിറ്റി ഷോകൾ നൽകുന്ന പ്രശസ്തി ഏവർക്കും പ്രിയങ്കരമാണ്. ഇവിടെ 19 വയസ്സുകാരനായ യുവാവ് ചെയ്തതും സ്വന്തം ജീവൻ പണയം വച്ചുള്ള പരിശീലനക്കളി ആയിരുന്നു. അതിൽ അവനു നഷ്ടമായതോ സ്വന്തം ജീവൻ തന്നെയും.

മൂന്നു ദിവസം മുൻപ് സ്വന്തം ശരീരം തീ കത്തിച്ചത് കൊണ്ടാണ് ഏറ്റവും അപകടകരമായി പോള്ളിയതിനാൽ 19 വയസ്സുകാരനെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ആശുപത്രി അധികൃതർക്ക് യുവാവിനെ രക്ഷിക്കാനായില്ല. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയ്ക്ക് അയക്കാൻ വേണ്ടി സ്വന്തമായി വീഡിയോ ഉണ്ടാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നു പോലീസ് പറയുന്നു. അഗ്നിയെ ഉപയോഗിക്കുന്നതിൽ അത്ര വൈദഗ്ദ്ധ്യം പോലുമില്ലാതെ യുവാവ് ഇത്തരത്തിൽ പരീക്ഷണ വീഡിയോ നടത്തിയത് റിയാലിറ്റി ഷോയ്ക്കു വേണ്ടിയായിരുന്നത്രേ.

വായിൽ പെട്രോൾ ഒഴിച്ച് കയ്യിലിരിക്കുന്ന പന്തത്തിലേക്ക് വായിൽ നിന്നും ചീറ്റിയൊഴിച്ചു തീ ആളി കത്തിക്കുന്ന വീഡിയോ ആയിരുന്നു യുവാവ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധന്റെ സഹായമോ സഹകരണമോ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. വായിൽ മണ്ണെണ്ണ ഒഴിച്ചതിനു ശേഷം ഇതേ പോലെ ശരീരം മുഴുവൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അതിൽ നിന്ന് രക്ഷപെടുന്ന വീഡിയോ എടുക്കാൻ ശ്രമിക്കുമ്പോഴാണ് കളി കാര്യമായത്. സംഭവം അപകടമാണെന്ന് മനസ്സിലായതോടെ അതുവരെ കളി കണ്ടു കൊണ്ട് നിന്നവർ നാല് പാടും ചിതറിയോടി.

മാതാപിതാക്കളുടെ അനുമതിയോടെയോ അറിവോടെയോ ആയിരുന്നില്ല യുവാവ് ഇക്കാര്യം ചെയ്തതെന്നും പോലീസ് പറയുന്നു. വളരെ ഗുരുതരമായി തീ പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് യുവാവ് മരണപ്പെടുകയായിരുന്നു. മരിക്കുന്നതിനു മുന്പ് തന്റെ മരണത്തിനു താനല്ലാതെ മറ്റാരും കാരണക്കാരല്ല എന്ന് ഒപ്പിട്ടു പൊലീസിനു നൽകുകയും ചെയ്തിരുന്നു. ‌

related stories
Your Rating: