Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ലുക്കിൽ സന്തോഷ് പണ്ഡിറ്റ്, അഭിനന്ദന പ്രവാഹവുമായി ആരാധകർ

Santhosh Pandit സന്തോഷ് പണ്ഡിറ്റ്

ഓരോ ചിത്രങ്ങളിലും ഓരോ ഗെറ്റപ് എന്നതാണു സിനിമാ താരങ്ങളുടെ പോളിസി. വണ്ണം കൂട്ടിയും കുറച്ചും താടിവച്ചും ക്ലീൻ ഷേവ് ചെയ്തുമൊക്കെ അവർ പുത്തൻ പരീക്ഷണണങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. സിനിമയില്‍ വന്നു കുറച്ചായെങ്കിലും പരീക്ഷണങ്ങളുടെ കാര്യത്തിൽ പുതുമുഖമായ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ സംസാര വിഷയം. മറ്റൊന്നുമല്ല സന്തോഷ് പണ്ഡിറ്റ് തന്റെ മുടിപറ്റെ വെട്ടിയിരിക്കുകയാണ്, അതാണെങ്കിൽ പ്രേക്ഷകർക്കു നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.

തന്റെ ഏഴാമത്തെ ചിത്രത്തിനു വേണ്ടിയാണ് മുടി വെട്ടിയതെന്ന് സന്തോഷ് പറയുന്നു. ''ഞാൻ എന്റെ ഏഴാമത്തെ ചിത്രത്തിനു വേണ്ടി മുടി വെട്ടിയിരിക്കുകയാണ്. ഒരുപാട് സുഹൃത്തുക്കൾ മുടി വെട്ടരുതെന്ന് പറഞ്ഞിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണത്തിന് താൻ മൊട്ടയടിക്കുന്നത് അനിവാര്യമെന്നു തോന്നി''. എന്താണ് പ്രേക്ഷകരുടെ അഭിപ്രായമെന്നും തന്റെ പുതിയ ലുക് എങ്ങനെയുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. നിർദ്ദേശങ്ങൾക്കും പ്രതികരണങ്ങൾക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സന്തോഷ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ തല മൊട്ടയടിച്ച ചിത്രങ്ങൾക്കു താഴെ പ്രേക്ഷകരുടെ അഭിനന്ദനങ്ങളുമുണ്ട്. കഥാപാത്രങ്ങൾക്കു വേണ്ടി വണ്ണം കുറയ്ക്കാനും കൂട്ടാനും ഹെയർ സ്റ്റൈൽ മാറ്റാനും ആമിർ ഖാനും വിക്രത്തിനും മാത്രമല്ല മലയാളത്തിന്റെ സൂപ്പർ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനും പറ്റും എന്നും ഉരുക്കു സതീശനു വേണ്ടി കാത്തിരിക്കുകയാണെന്നും പോകുന്നു കമന്റുകൾ.