Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഞ്ചി ധരിക്കേണ്ടത് വിവാഹിതരോ?

minji Representative Image

കാലില്‍ കൊലുസും വിരലുകളിൽ മിഞ്ചിയുമണിഞ്ഞെത്തുന്ന പെണ്‍കൊ‌‌ടികള്‍ക്ക് ഒരു പ്രത്യേക അഴകാണ്. മുമ്പൊക്കെ പരമ്പരഗാതമായി ധരിച്ചു വന്നിരുന്നവർ മാത്രമാണ് മിഞ്ചി ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നതു മാറി മിഞ്ചി ഫാഷന്റെയും ഐക്കണായി. ഒരു കാലത്ത് വിവാഹിതർ മാത്രം ധരിച്ചിരുന്ന മിഞ്ചി ഇന്ന് ഒട്ടുമിക്ക കോളേജ് കുമാരിമാരുടെയും ഇഷ്ട ആഭരണമാണ്. കാര്യം ഫാഷനും ഭംഗിയ്ക്കും ഒക്കെ വേണ്ടിയാണ് മിഞ്ചി ധരിക്കുന്നതെന്നത് ശരി തന്നെ. എങ്കിലും ഇതിനു പുറകിലൊരു ശാസ്ത്രം കൂടിയുണ്ടെന്ന കാര്യം എത്ര പേർക്കറിയാം.

വെള്ളി, സ്വർണം, ബ്ലാക്ക് മെറ്റൽ തുടങ്ങിയവയാൽ നിർമിക്കപ്പെട്ട മിഞ്ചികൾ വലതു കാലിന്റെയും ഇടതുകാലിന്റെയും രണ്ടാമത്തെ വിരലിലാണ് പൊതുവെ ധരിച്ചു കാണാറുള്ളത്. മിഞ്ചി ഭൂമിയുമായി സ്പർശിക്കപ്പെടുമ്പോൾ ഒരു പ്രത്യേക ഊർജം ആഗിരണം ചെയ്യുകയും അതു ഞരമ്പുവഴി സ്ത്രീയു‌െട ഗർഭപാത്രത്തിലേക്കു കടത്തിവിടുകയും ചെയ്യും. രണ്ടാമത്തെ വിരലിലൂടെ കടന്നുേപാകുന്ന ഞരമ്പ് ഹൃദയത്തിലൂടെയും ഗർഭപാത്രത്തിലൂടെയും കടന്നു േപാകുന്നതാണ്. ഭൂമിയിൽ നിന്നുള്ള പോസിറ്റീവ് എനർജിയെ വലിച്ചെടുത്ത് ശരീരത്തിനു നൽകുന്നതിന് വെള്ളി മിഞ്ചി ധരിക്കുന്നത് ഉത്തമമാണ്. വെള്ളിയാണ് ഏറ്റവും നല്ല ഊർജ വാഹകരെന്നതു തന്നെ ഇതിനു പിന്നിലെ രഹസ്യം. ഇതു സ്ത്രീയുടെ മാസമുറ കൃത്യമാക്കുകയും ലൈംഗിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. പ്രത്യുൽപാദന പ്രക്രിയയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ മിഞ്ചികളുടെ പങ്ക് ചില്ലറയല്ല. ഇതുകൊണ്ടായിരുന്നു വിവാഹിതരായാൽ മാത്രമേ പെൺകുട്ടികൾ മിഞ്ചി ധരിക്കാവൂ എന്ന് പണ്ടുള്ളവർ പറയാൻ കാരണം.