Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ എപ്പോഴും സെൽഫി ഇടുന്നവരാണോ? നിങ്ങൾ ഇക്കൂട്ടരാണ്!

selfi-style

സോഷ്യൽ മീഡിയകളിൽ ഏറ്റവുമധികം സെൽഫികൾ ഇടുന്നത് നാർസിസ്റ്റുകൾ ആണെന്ന് പഠനങ്ങൾ .സൌത്ത് കൊറിയയിലെ കൊറിയൻ യൂണിവേഴ്സിറ്റിയുടെതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഈ പഠനം . എങ്ങനെ ഒരു വ്യക്തിയിലെ നാർസിസ്റ്റ് സ്വഭാവം സെൽഫിയെടുപ്പിൽ പ്രതിഫലിയ്ക്കുന്നു എന്നായിരുന്നു ഗവേഷകർ പഠന വിഷയം ആക്കിയത്. നാർസിസം സ്വഭാവത്തിൽ ഉള്ളവർ സെൽഫികൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്നതിലും അതിൽ ലഭിക്കുന്ന കമന്റുകളിലും അധികം ശ്രദ്ധ ചെലുതുന്നവർ ആണ് എന്ന് അവരുടെ പഠനം രേഖപ്പെടുത്തുന്നു. സ്വന്തം സെൽഫികളുടെ കാര്യത്തിൽ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ ചിത്രങ്ങളിലോ പോസ്റ്റുകളിലോ ഇത്തരക്കാർക്ക് വലിയ താൽപ്പര്യവും ഉണ്ടായിരിക്കുകയില്ല. മാത്രമല്ല ആദരവും പ്രശംസയും നേടിയെടുക്കാൻ സോഷ്യൽ മീഡിയകളിൽ എന്ത് ചെയ്യാനും ഇത്തരക്കാർക്ക് മടിയുമില്ല. മറ്റുള്ളവർ തങ്ങളെ അതിരറ്റ് സ്നേഹിക്കുകയും ബഹുമാനിയ്ക്കുകയും വേണം എന്നാണു ഇത്തരക്കാരുടെ ആഗ്രഹം.

എന്താണ് നർസിസം, ആരാണ് നാർസിസ്റ്റ്? നല്ല പച്ച മലയാളത്തിൽ പറഞ്ഞാല സ്വാർത്ഥത എന്ന് പറയാമെങ്കിലും ഇതൊരു തരാം സ്വഭാവ വൈകല്യമായി വിലയിരുത്തപ്പെടുന്നു. സ്വന്തം മുഖം കണ്ണാടിയിൽ ഏതു നേരവും നോക്കിയിരുന്ന നാർസിയസ് എന്നാ രാജകുമാരനെ ഓർമ്മിച്ചു കൊണ്ടാണ് ഈ സ്വഭാവത്തിന് നാർസിസം എന്നാ പേര് തന്നെ കൈവന്നത്. സിഗ്മണ്ട് ഫ്രോയിഡ് ആണ് ഇത്തരമൊരു പദം സമൂഹത്തിന്റെ മുന്നിലേയ്ക്ക് കൊണ്ട് വന്നത്. മാനസിക പ്രശ്നങ്ങളുടെ തരം തിരുവുകളിൽ നാർസിസം എന്നത് ഒരു മനോരോഗമായി പ്രത്യേകം വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അവനവനോട് തന്നെയുള്ള പ്രണയമാണ് ഇതിന്റെ ഏറ്റവും വലിയ ലക്ഷണമായി വിലയിരുത്തുന്നത്.

നാർസിസം എന്നാൽ അഹങ്കാരം ആയി പറയാൻ പറ്റില്ല. self esteem ആയല്ല മരിച്ചു self love ആയാണ് ഇത് പറയപ്പെടുന്നത്. കുറെയേറെ മാനസിക- സ്വഭാവ വൈകല്യങ്ങൾ ഇതുമായി ബന്ധപ്പെട്ട ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയുടെ അതിപ്രസരനത്തോടെ നാർസിസ്റ്റുകളുടെ നല്ല കാലമാണ് വന്നിരിക്കുന്നതും. സമൂഹവുമായുള്ള അവരുടെ ബന്ധം പോലും ഈ സ്വയം സ്നേഹത്തിൽ നിന്ന് ഉണ്ടായി വന്നിട്ടുള്ളതും ആണ്. സൈബർ സൈക്കോളജി എന്ന ജേർണലിൽ കൊറിയൻ സർവ്വകലാശാലയുടെ ഗവേഷണ പ്രബന്ധം എന്തായാലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.