വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളത്തിടുകയെന്നു കേട്ടിട്ടേയുള്ളൂ. അമേരിക്കക്കാരനോ, ഈയിടെ അതുതന്നെ ചെയ്തു. ഫലവും അറിഞ്ഞു – ഒന്നരലക്ഷം ഡോളറിന്റെ ആശുപത്രി ബിൽ! ഏകദേശം 96 ലക്ഷം രൂപ.
പൊന്തക്കാട്ടിൽനിന്നു കിട്ടിയ വിഷപ്പാമ്പുമൊത്തു സെൽഫിക്കു പോസ് ചെയ്ത റ്റോഡ് ഫാസ്ലറിനാണ് പാമ്പ് പണികൊടുത്തത്. ക്ലിക്ക് ചെയ്യുംമുൻപേ റ്റോഡിന്റെ കൈത്തണ്ടയിൽ വിഷപ്പാമ്പ് ആഞ്ഞുകൊത്തി. മരണത്തെ മുഖാമുഖം കണ്ട് അഞ്ചുദിവസത്തെ ആശുപത്രിവാസത്തിനുശേഷം ബിൽ കയ്യിൽ കിട്ടിയപ്പോൾ സെൽഫിക്കാരന്റെ കണ്ണു വീണ്ടും തള്ളി.
എന്തായാലും, രണ്ട് ആശുപത്രികളിലുണ്ടായിരുന്ന മറുവിഷം മുഴുവൻ കയറ്റിയാണു റ്റോഡിനെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.